അശുതോഷ് ഗൊവാരികർ 2008-ൽ സംവിധാനം ചെയ്ത ചരിത്രസിനിമയാണ് 'ജോധാ അക്ബർ' (jodhaa akbar). ഹൃത്വിക് റോഷൻ, ഐശ്വര്യ റായ് എന്നിവരാണ് നായികാനായകൻമാരായത്. ആ വർഷം ഏറ്റവും കൂടുതൽ പണംവാരിയ പടങ്ങളിൽ നാലാം സ്ഥാനവും 'ജോധാ അക്ബറി'നായിരുന്നു. 40 കോടിക്ക് നിർമിച്ച സിനിമ തിരിച്ചുപിടിച്ചത് 120 കോടിയാണ്. മികച്ച കൊറിയോഗ്രഫി, മികച്ച വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിൽ സിനിമയ്ക്ക് ദേശീയപുരസ്‌കാരവും ലഭിച്ചു. 10 ഐഫ പുരസ്‌കാരങ്ങളും സിനിമ നേടി.
സിനിമയിൽ വസ്ത്രങ്ങൾ തയ്യാറാക്കിയത് ഡിസൈനറായ നീത ലുല്ലയാണ്. ഐശ്വര്യയും ഹൃത്വിക്കും ധരിച്ച വസ്ത്രങ്ങൾ രാജസ്ഥാനി-മുഗൾ ഘടകങ്ങളുടെ സംയോജനം (fusion) ആയിരുന്നു. ധരിച്ച ആഭരണങ്ങളെല്ലാം സ്വർണ്ണവും സ്‌പെഷൽ സ്റ്റോണുകളും കൊണ്ട് നിർമിച്ചവയായിരുന്നു. രണ്ട് വർഷം കൊണ്ടാണ് ഇവയെല്ലാം നിർമിച്ചെടുത്തത്. 70-ലേറെ വിദഗ്ധർ വിശ്രമമില്ലാതെ ജോലിയെടുത്താണ് ഇത് പൂർത്തിയാക്കിയത്. 400 കിലോഗ്രാം സ്വർണമാണ് ഐശ്വര്യ ഷൂട്ടിങ്ങിനിടയിൽ ധരിച്ചത്. അതിന്റെ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത് ആയുധധാരികളായ അഞ്ചു ഗാർഡുകളും. ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് നീത ലുല്ല ഇപ്പോൾ.
''ആഭരണങ്ങളെല്ലാം ഒരു മുറിയിൽ സൂക്ഷിക്കുകയായിരുന്നു. അതിന്റെ സുരക്ഷയ്ക്കായി 5 ഗാർഡുകളും. ഓരോ തവണയും സീനിലേക്ക് ആവശ്യമായ ആഭരണങ്ങളുടെ ലിസ്റ്റ് എഴുതിവെച്ചിട്ടാണ് തന്നിരുന്നത്. തിരിച്ചുനൽകുമ്പോഴും ലിസ്റ്റ് പരിശോധിച്ച് ഉറപ്പുവരുത്തും. അങ്ങനെയായിരുന്നു ഷൂട്ടിങ് നടത്തിയിരുന്നത്''.
കർശനമായി സൂക്ഷിച്ചിട്ടും സെറ്റിൽ പരിഭ്രാന്തി സൃഷ്ടിച്ചൊരു നിമിഷവും നീത ഓർത്തെടുക്കുന്നു. ''ഒരു കമ്മലിൽനിന്ന് ചെറിയൊരു മുത്ത് വീണുപോയി. സെക്യൂരിറ്റി ഗാർഡ് അടുത്തേക്ക് ഓടിവന്നു, എന്തോ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. കുറച്ചുനേരത്തേക്ക് മുഴുവൻ ടീമും പരിഭ്രാന്തരായി. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. പിന്നാലെ വാക്കി-ടോക്കിയിലൂടെ അന്വേഷണങ്ങളായി, നഷ്ടപ്പെട്ടുവെന്നുള്ള അനൗൺസ്‌മെന്റായി. ഞങ്ങൾ എല്ലാവരും ശ്വാസം അടക്കിപ്പിടിച്ച് എന്താണ് നഷ്ടപ്പെട്ടതെന്ന് ചോദിച്ചു. അപ്പോഴാണ് അദ്ദേഹം പറയുന്നത്, ഒരു മുത്ത് ആണെന്ന്. അതോടെ ആശ്വാസമായി''.
ഹൃത്വിക്കിന്റെ കഥാപാത്രത്തിന് ഭാരമുള്ള മെറ്റൽ കവചം (heavy metal armour) ധരിക്കേണ്ടിവന്നു, പ്രത്യേകിച്ച് യുദ്ധരംഗങ്ങളിൽ. ഭാരത്തെക്കുറിച്ച് ഹൃത്വിക് എന്തായാലും പരാതി പറയുമെന്ന് താൻ പ്രതീക്ഷിച്ചതായി നീത ഓർക്കുന്നു. ''ഹൃത്വിക് പരാതി പറഞ്ഞു, പക്ഷേ അത് വേറൊരു കാര്യത്തിലാണെന്ന് മാത്രം. അതെല്ലാം ധരിക്കുമ്പോൾ തനിക്ക് ഒരുപാട് ഭാരംകൂടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. പക്ഷേ, അദ്ദേഹം നന്നായി സഹകരിച്ചു''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the stunning 400kg gold jewelry and 5-guard security for Aishwarya Rai in `Jodhaa Akbar`. Costume designer Neeta Lulla shares behind-the-scenes details
Published: 24 Feb 2026, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented