നടി കൃതി സനോണിന്റെ മികച്ച നടിക്കുള്ള Zee Cine Award നേട്ടത്തെ പരിഹസിക്കുന്ന രീതിയിലുള്ള ഇൻസ്റ്റഗ്രാം റീൽ, നടി യാമി ഗൗതം ലൈക്ക് ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ വിവാദമായിരുന്നു. ഈ സംഭവത്തിൽ യാമി ഗൗതം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.
ദിവസവും നിരവധി പോസ്റ്റുകളിൽ താൻ ടാഗ് ചെയ്യപ്പെടാറുണ്ടെന്നും, അതിനിടയിൽ അബദ്ധത്തിൽ ലൈക്ക് വീണുപോയതാകാമെന്നുമാണ് താരം പറയുന്നത്. സഹപ്രവർത്തകരെ വിമർശിക്കാനോ പരിഹസിക്കാനോ തനിക്ക് ഉദ്ദേശമില്ലെന്നും യാമി വ്യക്തമാക്കി. താൻ അറിയാതെ സംഭവിച്ച കാര്യമാണിതെന്നും അവർ പറഞ്ഞു. "മറ്റൊരു നടിയെ പരിഹസിക്കുന്ന തരത്തിലുള്ള ഒരു റീൽ ഞാൻ 'ലൈക്ക്' ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ദിവസവും നിരവധി കാര്യങ്ങളിൽ ഞങ്ങൾ ടാഗ് ചെയ്യപ്പെടാറുണ്ട്. അവാർഡ് ഫങ്ഷനുമായി ബന്ധപ്പെട്ട മറ്റ് ടാഗുകളെപ്പോലെയാണ് ഇതും പ്രത്യക്ഷപ്പെട്ടത്. ഇത് സത്യമല്ല, മനഃപൂർവം ചെയ്തതുമല്ല; അബദ്ധത്തിൽ സംഭവിച്ചതാകാം," യാമിയുടെ പോസ്റ്റിൽ പറയുന്നു.
Also Read
"എന്റെ ജീവിതത്തിൽ ഒരിക്കലും വിലകുറഞ്ഞ പിആർ തന്ത്രങ്ങൾ ഞാൻ ഉപയോഗിച്ചിട്ടില്ല. ഞാൻ എന്നും എന്റെ ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും മുന്നോട്ട് പോവുകയുമാണ് ചെയ്യാറുള്ളത്. ക്ലിക്ക്ബെയ്റ്റ് (Clickbait)
വാർത്തകളുടെ ഈ കാലത്ത്, മാന്യമായ സോഷ്യൽ മീഡിയ പോർട്ടലുകൾ പോലും ഇത്തരം കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ച് ഗോസിപ്പുകളാക്കി മാറ്റാൻ ശ്രമിക്കുന്നത് ഖേദകരമാണ്. എനിക്ക് ഇതിലും മികച്ചൊരു പ്രതിച്ഛായയുണ്ടെന്ന് അവർ കണക്കിലെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ഈ സംഭവത്തിന് ലഭിച്ച ഓൺലൈൻ ശ്രദ്ധയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് താരം കൂട്ടിച്ചേർത്തു:
തനിക്ക് പിആർ ടീമൊന്നുമില്ലെന്നും താരം പറഞ്ഞു. പുരസ്കാര പരിപാടികളെക്കുറിച്ചുള്ള തന്റെ നിലപാടുകളെക്കുറിച്ച് മുമ്പും യാമി സംസാരിച്ചിട്ടുണ്ട്.
കൃതി സനോൺ മികച്ച നടിക്കുള്ള പുരസ്കാര നേട്ടം ആഘോഷിക്കുന്ന വീഡിയോ ക്ലിപ്പും, യാമി ഗൗതം 'ടിഎച്ച്ആർ ഇന്ത്യ'യുമായുള്ള (THR India) പഴയ അഭിമുഖത്തിന്റെ ഭാഗവും ചേർത്തുവച്ചാണ് വൈറലായ ഇൻസ്റ്റഗ്രാം റീൽ നിർമ്മിച്ചത്. ആ അഭിമുഖത്തിൽ യാമി ഇങ്ങനെ പറഞ്ഞിരുന്നു: "എല്ലാ കാര്യങ്ങളും പരീക്ഷിച്ചിട്ടും ഫലമുണ്ടാകാത്തതിനാൽ, അംഗീകാരങ്ങൾ തേടുന്നത് ഞാൻ അവസാനിപ്പിച്ചു. അവാർഡ് കിട്ടിയാൽ മാത്രം ഞാൻ നല്ല നടിയാകുന്നു, ഇല്ലെങ്കിൽ അങ്ങനെയല്ല എന്ന അവസ്ഥയൊന്നുമില്ല." റീലിന്റെ അവസാനം, ‘ഇത് ന്യായമാണോ’? എന്ന ചോദ്യവും ഉൾപ്പെടുത്തിയിരുന്നു. കൃതിയുടെ നേട്ടം ചർച്ചയാക്കുകയാണ് ഈ വീഡിയോയുടെ ഉദ്ദേശ്യമെന്ന് വ്യക്തമായിരുന്നു. ഈ വീഡിയോ വൈറലായപ്പോൾ, യാമി തന്നെ ആ പോസ്റ്റ് ലൈക്ക് ചെയ്തത് ആരാധകർ ശ്രദ്ധിക്കുകയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയുമായിരുന്നു. പിന്നീട് ലൈക്ക് ചെയ്തതിന്റെ സ്ക്രീൻഷോട്ട് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ചതോടെ ചർച്ചകൾ വീണ്ടും ശക്തമായി.
ഇമ്രാൻ ഹാഷ്മിയോടൊപ്പം അഭിനയിച്ച 'ഹഖ്' (Haq) എന്ന ചിത്രത്തിലെ പ്രകടനത്തിന് യാമി ഗൗതമിന് മികച്ച അഭിപ്രായങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചർച്ച.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Yami Gautam clarifies that liking a controversial Instagram reel was an accident., The reel juxtaposed Kriti Sanon's award win with Yami's old interview about awards., Yami states she does not engage in PR tactics and criticizes clickbait journalism., The incident gained significant attention after being shared on social media.
Published: 06 Mar 2026, 03:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented