'ഹഖ്' എന്ന ഹിന്ദി സിനിമയിലെ തകർപ്പൻ പ്രകടനത്തിന് നടി യാമി ഗൗതമിന് വലിയ തോതിലുള്ള പ്രേക്ഷക പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ബോളിവുഡ് സംവിധായിക ഫറ ഖാനും യാമിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
തിയേറ്റർ പ്രദർശനത്തിന് ശേഷം 'ഹഖ്' നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. ഇതിന് പിന്നാലെയാണ് ഫറ ഖാൻ, സോഷ്യൽ മീഡിയയിലൂടെ യാമിയെ പ്രശംസിച്ചത്. 'യാമി ഗൗതം, എല്ലാ അവാർഡുകളും ഏറ്റുവാങ്ങാൻ തയ്യാറെടുത്തോളൂ! മികച്ച പ്രകടനം,' എന്ന് ഫറ കുറിച്ചു. ചിത്രത്തിലെ ഇമ്രാൻ ഹാഷ്മിയുടെ പ്രകടനത്തെയും ഫറ അഭിനന്ദിച്ചു. ഫറയ്ക്ക് മുമ്പ് നടി കിയാര അദ്വാനിയും യാമിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
സിനിമയ്ക്ക് ലഭിക്കുന്ന വലിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് യാമി ഗൗതം ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചിരുന്നു. 'ഈ പുതിയ കാലത്ത് ഒരു സിനിമയുടെ വിജയം അളക്കാൻ ഒരുപാട് മാനദണ്ഡങ്ങളുണ്ട്. അതിനിടയിൽ എന്റെ ഈ ചെറിയ സിനിമയ്ക്ക് നിങ്ങൾ നൽകിയ ആദരവിനും ബഹുമാനത്തിനും നന്ദി,' യാമി കുറിച്ചു. സിനിമയുടെ റിലീസ് സമയത്ത് മാധ്യമങ്ങളും പ്രേക്ഷകരും ഉപയോഗിച്ച 'യാമി കാ ഹഖ്' (യാമിയുടെ അവകാശം) എന്ന പ്രയോഗം വളരെ മനോഹരമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. നല്ല സിനിമകൾ വിജയിക്കണമെന്നും താൻ ഇനിയും മികച്ച കഥകൾക്കായി തിരച്ചിൽ തുടരുമെന്നും യാമി തന്റെ കുറിപ്പിൽ പറഞ്ഞു.
സുപർണ് വർമ്മ സംവിധാനം ചെയ്ത ഈ കോർട്ട് റൂം ഡ്രാമയിൽ, യാമി ഗൗതം, ഇമ്രാൻ ഹാഷ്മി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. സുപ്രീം കോടതിയിലെ ചരിത്രപരമായ 'മുഹമ്മദ് അഹമ്മദ് ഖാൻ v/s ഷാ ബാനോ ബീഗം' എന്ന കേസിലെ വിധിയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Farah Khan praises Yami Gautam`s outstanding performance in the Hindi film `Article 370`. The film, now on Netflix, is receiving immense appreciation from audiences and critics alike.
Published: 08 Jan 2026, 01:50 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented