വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹത്തിനും തുടർന്നു നടന്ന വിരുന്നിനും അടുത്ത ബന്ധുക്കളും സിനിമാരംഗത്തുനിന്നുള്ള വളരെ കുറച്ചാളുകളും മാത്രമാണ് പങ്കെടുത്തിരുന്നത്. ബോളിവുഡിൽ ഒരുപാട് സൗഹൃദങ്ങളുള്ളവരാണ് ഇരുവരും, എന്നിട്ടും വളരെക്കുറച്ചുപേരെ മാത്രമേ വിവാഹത്തിന് ക്ഷണിച്ചുള്ളൂ, പ്രധാനതാരങ്ങളൊന്നും ഇല്ല താനും. ഇതിനു കാരണമെന്തേയെന്ന് പലരും ചോദിക്കുന്നുണ്ട്. പ്രത്യേകിച്ചും അടുത്തിടെ രശ്മികയുടെ ഏതാനും ബോളിവുഡ് ചിത്രങ്ങൾ ദേശീയശ്രദ്ധ നേടിയ സാഹചര്യത്തിൽ. സഹതാരങ്ങളായിരുന്ന രൺബീർ കപൂർ, സൽമാൻ ഖാൻ, വിക്കി കൗശൽ, ആയുഷ്മാൻ ഖുറാന, സിദ്ദാർഥ് മൽഹോത്ര, അമിതാഭ് ബച്ചൻ, തുടങ്ങിയ താരങ്ങൾ എന്തായാലും ചടങ്ങിനെത്തുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. അതേസമയം, അനന്യ പാണ്ഡേ അടക്കമുള്ള സഹതാരങ്ങളുമായി വിജയ്ക്കും സൗഹൃദമുണ്ടായിരുന്നു. എന്നാൽ, വിവാഹത്തിന്റെ കാര്യത്തിൽ തങ്ങളുമായി വളരെ അടുപ്പമുള്ളവരെ മാത്രം ക്ഷണിക്കുന്ന രീതിയാണ് പൊതുവെ താരങ്ങളെല്ലാം പിന്തുടരാറ്. നാഷണൽ ക്രഷായ രശ്മികയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും ദേശീയ തലത്തിൽ ലഭിച്ച ശ്രദ്ധയും അംഗീകാരവുമാണ് ഇത്തരം ചോദ്യങ്ങളുയരാൻ കാരണമെന്നുവേണം കരുതാൻ.
ദമ്പതികളുടെ പ്രസ്താവന അനുസരിച്ച്, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ സിനിമാ ലോകത്തെ പ്രതിനിധികളെ ഉൾപ്പെടുത്തി വിവാഹം വലിയൊരു ആഘോഷമായി നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ദമ്പതികളുടെയും അതിഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തി, അതിഥികളുടെ പട്ടിക ‘പ്രത്യേകം ക്ഷണിതാക്കൾക്ക് മാത്രം’ എന്ന രീതിയിൽ പരിമിതപ്പെടുത്തുകയായിരുന്നു.
Also Read
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ സിനിമാ രംഗത്തെ പ്രമുഖർ, രാഷ്ട്രീയ, ഭരണ രംഗത്തെ വിശിഷ്ട വ്യക്തികൾ എന്നിവരെ ഉൾക്കൊള്ളുന്ന, തിരഞ്ഞെടുത്ത ക്ഷണിതാക്കൾ മാത്രം പങ്കെടുക്കുന്ന ഒരു പരിപാടിയായിട്ടാണ് ആദ്യം ചടങ്ങ് തീരുമാനിച്ചിരുന്നത്. എന്നാൽ, രാജ്യത്തുടനീളം വിവാഹത്തോടനുബന്ധിച്ചുണ്ടായ അസാധാരണമായ ആവേശവും മുൻനിർത്തി, അധികാരികളുമായുള്ള കൂടിയാലോചനകൾക്കു ശേഷം അതിഥി പട്ടിക കൂടുതൽ പരിമിതപ്പെടുത്തിയതാണ്. വലിയ ജനക്കൂട്ടം, ട്രാഫിക് സ്തംഭനം, സുരക്ഷാപരമായ അപകട സാധ്യതകൾ എന്നിവ ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോലീസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. അതിഥികളുടെയും പൊതുജനങ്ങളുടെയും ദമ്പതികളുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനം.
“ചടങ്ങ് യാതൊരു തടസ്സവുമില്ലാതെയും സുരക്ഷിതമായും നടത്താൻ ദമ്പതികളും ഭരണകൂടവും ഒരുമിച്ച് പ്രവർത്തിക്കുന്നു."-എന്നായിരുന്നു ദമ്പതികളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകിയ ഔദ്യോഗിക വിശദീകരണം. ആരാധകരോടും പിന്തുണച്ചവരോടും വലിയ സ്നേഹത്തിന് ഹൃദയപൂർവ്വം ഇരുവരും നന്ദിയറിയിക്കുകയും ചെയ്തു. നേരത്തേ പദ്ധതിയിട്ട പട്ടികയിൽ നിന്ന് ബോളിവുഡ് താരങ്ങളടക്കമുള്ള ചിലരെ പിന്നീട് ഒഴിവാക്കുകയായിരുന്നുവെന്നും വിവരമുണ്ട്.
രാംചരൺ, അല്ലു അർജുൻ, ചിരഞ്ജീവി, നാഗാർജുന അക്കിനേനി തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്ത പ്രധാന ദക്ഷിണേന്ത്യൻ താരങ്ങൾ. കരൺ ജോഹർ, കൃതി സനൺ, നീന ഗുപ്ത തുടങ്ങിയവരാണ് ബോളിവുഡിൽ നിന്ന് പങ്കെടുത്തത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Deverakonda and Rashmika Mandanna to host their wedding reception in Hyderabad on March 4th., The event is strictly invitation-only, with a restricted guest list., Restrictions were implemented due to safety concerns and to manage large public gatherings., The couple expressed gratitude for the overwhelming love and support from fans.
Published: 06 Mar 2026, 09:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented