2024-ലാണ് നടൻ രവി മോഹൻ ഭാര്യ ആർതിയുമായി പിരിയുകയാണെന്ന കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. എന്നാൽ, ഇത് തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ് ആർതി രംഗത്തെത്തിയതോടെ, ഏറെ ചർച്ചകൾക്ക് വഴിതെളിയിച്ചു.
പിന്നാലെ പരസ്പരമുള്ള ആരോപണങ്ങളുമായി ഇരുവരും രംഗത്തെത്തി. അതോടെ കോടതി ഇടപെട്ട് പരസ്യമായി പ്രസ്താവനകൾ പുറത്തിറക്കുന്നതിൽനിന്ന് ഇരുവരെയും വിലക്കുകയും ചെയ്തു.
Also Read
തങ്ങളുടെ ബന്ധം തകരാൻ മൂന്നാമതൊരാളാണ് കാരണമെന്ന് ആർതി പറഞ്ഞിരുന്നു. അതേസമയത്താണ് ഗായികയും തെറാപ്പിസ്റ്റുമായ കെനിഷ ഫ്രാൻസിസ്, രവിക്കൊപ്പം പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. പിന്നാലെ കെനിഷ ക്രൂരമായി വിമർശിക്കപ്പെട്ടു.
ഒടുവിൽ വിമർശനങ്ങൾ അതിരുകടന്നപ്പോൾ, താൻ സോഷ്യൽമീഡിയയും സംഗീതവും വിടുകയാണെന്ന് കെനിഷ തുറന്നുപറഞ്ഞു. അതിനുശേഷം വലിയ ആരോപണങ്ങളുമായി രവി രംഗത്തെത്തി. വിവാഹമോചനത്തിൽ തീരുമാനമാകാതെ താൻ സിനിമയിൽ അഭിനയിക്കില്ലെന്നും ഒരു നടിയാണ് തങ്ങളുടെ വിവാഹബന്ധം തകർത്തതെന്നും അദ്ദേഹം ആരോപിച്ചു. പത്രസമ്മേളനത്തിലാണ് രവി തുറന്നുപറച്ചിലുകൾ നടത്തിയത്.
ഇപ്പോഴിതാ രവിക്കെതിരെ സോഷ്യൽമീഡിയയിലൂടെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് ഗായിക സുചിത്ര. ''ഉള്ളിലിരിക്കുന്ന മദ്യവും മയക്കുമരുന്നും അദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചതാണ് ആ പത്രസമ്മേളനം പോലും. അദ്ദേഹത്തിന്റെ അവസ്ഥയിൽ ആശങ്കയുള്ളവർ, അദ്ദേഹത്തെ ലഹരിയിൽനിന്ന് മോചിപ്പിക്കാനുള്ള ചികിത്സ നൽകണം. മദ്യവും മയക്കുമരുന്നും കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിച്ച് മടുക്കുമ്പോഴാണ് അദ്ദേഹത്തെ ഓരോരുത്തരായി വിട്ടുപോകുന്നത്. മയക്കാനുള്ള ഒരു ഇഞ്ചക്ഷൻ കൊടുത്ത് അദ്ദേഹത്തെ ആസ്പത്രിയിലാക്കണം. സ്വന്തം വിഴുപ്പ് പരസ്യമായി അലക്കുകയാണ് അദ്ദേഹം ചെയ്യുന്നത്''.
നേരത്തെ ആർതിക്കെതിരെയും സുചിത്ര രംഗത്തെത്തിയിരുന്നു. ''കുട്ടികളെ വെച്ച് രവി മോഹനെ ആർതി ബ്ലാക്‌മെയിൽ ചെയ്യുകയാണ്. കുട്ടികളെ കാണാൻ ആർതി അദ്ദേഹത്തെ അനുവദിക്കുന്നില്ല. അതുകൊണ്ട് സ്‌കൂളിൽ പോയാണ് അദ്ദേഹം കുട്ടികളെ കാണുന്നത്. സെക്യൂരിറ്റി ഗാർഡുകൾക്കൊപ്പമാണ് ആർതി കുട്ടികളെ സ്‌കൂളിലേക്ക് വിടുന്നത്. സോഷ്യൽമീഡിയയിലൂടെ സഹതാപം നേടാനാണ് ആർതി ശ്രമിക്കുന്നത്''. സുചിത്രയ്‌ക്കെതിരെ അന്ന് ആർതിയുടെ അച്ഛൻ അപകീർത്തിക്കേസ് ഫയൽ ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Singer Suchitra claims Ravi Mohan is suffering from alcohol and drug addiction. Suchitra suggests medical intervention and rehab for the actor. The ongoing divorce battle between Ravi Mohan and Aarti has seen multiple public allegations
Published: 20 May 2026, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented