ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവിന്റെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു. അദ്ദേഹത്തിന് ഒരു പെൺകുഞ്ഞ് പിറന്നതോടെ, അദ്ദേഹത്തെ 'ഗേൾ ഡാഡ്' (പെൺകുട്ടിയുടെ അച്ഛൻ) ക്ലബ്ബിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുകയാണ് നടൻ രൺവീർ സിങ്. സിനിമാ ലോകത്ത് നിന്നും വലിയ രീതിയിലുള്ള സ്നേഹപ്രവാഹമാണ് ഈ സന്തോഷവാർത്തയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഭാര്യ ദേവിഷ ഷെട്ടിയും 2016 ജൂലൈയിലാണ് വിവാഹിതരായത്.
തനിക്കും ഭാര്യയ്ക്കും പെൺകുഞ്ഞ് ജനിച്ചുവെന്ന സന്തോഷവാർത്ത വ്യാഴാഴ്ചയാണ് സൂര്യകുമാർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കുഞ്ഞിന്റെ ജനനം അറിയിച്ചുകൊണ്ട് മനോഹരമായ ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചു. കുഞ്ഞ് മാതാപിതാക്കളുടെ വിരലുകളിൽ പതുക്കെ പിടിച്ചിരിക്കുന്നതാണ് ചിത്രത്തിലുള്ളത്.
Also Read
"ചിരികളും കുഞ്ഞുടുപ്പുകളും, വിടരാൻ പോകുന്ന സ്വപ്നങ്ങളുമായി - ഞങ്ങളുടെ പെൺകുഞ്ഞിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു," സൂര്യകുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഐപിഎൽ മത്സരങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് ഈ സന്തോഷവാർത്ത എത്തിയിരിക്കുന്നത്. നിലവിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമാണ് സൂര്യകുമാർ. കുടുംബപരമായ ആവശ്യങ്ങൾ ഉള്ളതിനാൽ ഈ ആഴ്ച ആദ്യം അദ്ദേഹം ടീമിനൊപ്പം റായ്പൂരിലേക്ക് യാത്ര ചെയ്തിരുന്നില്ല എന്നാണ് വിവരം. 2016 ജൂലൈയിൽ വിവാഹിതരായ ദമ്പതികളുടെ ബേബി ഷവർ ചടങ്ങുകൾ ഈ വർഷം മാർച്ചിലാണ് നടന്നത്.
മകൾ ജനിച്ച വിവരം സൂര്യകുമാർ പോസ്റ്റിൽ പങ്കുവെച്ചതു മുതൽ ആശംസകളുടെ പ്രവാഹമാണ് കമന്റ് ബോക്സിൽ. ബോളിവുഡ് താരം രൺവീർ സിംഗാണ് ആശംസകളുമായി മുന്നിൽ എത്തിയത്. ഭാര്യയും നടിയുമായ ദീപിക പദുകോണിനൊപ്പം തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് രൺവീർ. ഹൃദയത്തിന്റെ ഇമോജികളോടൊപ്പം "ദൈവം അനുഗ്രഹിക്കട്ടെ!" എന്ന് രൺവീർ കുറിച്ചു.
നടൻ രാജ്കുമാർ റാവുവും അതിയ ഷെട്ടിയും ദമ്പതികൾക്ക് ആശംസകൾ അറിയിച്ചു. താരങ്ങളായ പൂജ ഹെഗ്ഡെ, അർജുൻ കപൂർ, വിക്കി കൗശൽ, വരുൺ ധവാൻ, ജനായ് ഭോസ്ലെ എന്നിവരും ഈ സന്തോഷവാർത്തയോട് പ്രതികരിച്ചു. നിലവിൽ സൂര്യകുമാറിന്റെ പോസ്റ്റിന് 20 ലക്ഷം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Suryakumar Yadav and Devisha Shetty welcome their first child., Ranveer Singh and other Bollywood celebrities shared congratulatory messages., The announcement was made via an Instagram post featuring the baby's hands., Suryakumar Yadav is currently balancing his professional IPL commitments with family duties.
Published: 08 May 2026, 12:21 pm IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented