രാജ്യാന്തരക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായിട്ടാണ് വിരമിച്ച് ഇത്ര വർഷങ്ങൾക്കുശേഷവും വീരേന്ദർ സെവാഗ് പരിഗണിക്കപ്പെടുന്നത്. ഡൽഹി ക്രിക്കറ്റ് ടീമിലൂടെയാണ് ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ വഴി തെളിയുന്നത്. അതിനുശേഷം വർഷങ്ങളോളം തന്റെ വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യൻ ക്രിക്കറ്റിൽ വീരു നിറഞ്ഞുനിന്നു. റിട്ടയർ ചെയ്തശേഷവും അദ്ദേഹം ക്രിക്കറ്റുമായുള്ള അടുപ്പം വിട്ടിട്ടില്ല. ഇപ്പോൾ കുട്ടികൾക്കായുള്ളൊരു ക്രിക്കറ്റ് അക്കാദമി നടത്തുകയാണ് വീരു. ക്രിക്കറ്റിൽ സജീവമാകുമ്പോഴും ഡൽഹിയിൽ തികച്ചും സ്വകാര്യമായ ജീവിതം നയിക്കുകയാണ് അദ്ദേഹം.
നാട്ടിൽ 'നജാഫ്ഗഢിലെ നവാബ്' എന്നാണ് സെവാഗ് സ്‌നേഹപൂർവം അറിയപ്പെടുന്നത്. രാജ്യാന്തരക്രിക്കറ്റിൽ പേരും പ്രശസ്തിയുമുണ്ടായിട്ടും, നാട്ടുകാർക്കുമുന്നിൽ എളിമയോടെ ജീവിക്കുന്നയാളാണ് സെവാഗ്.
Also Read
തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസിൽ ഒരു വലിയ വസതിയിലാണ് വീരു താമസിക്കുന്നത്. അമ്മയുടെ പേരായ കൃഷ്ണ ചേർത്താണ് വീടിന് പേരുനൽകിയിരിക്കുന്നത്, കൃഷ്ണ നിവാസ്. ഏകദേശം 130 കോടി രൂപയാണ് വീടിന് വിലമതിക്കുന്നത്.
ആഡംബരത്തിനേക്കാൾ വ്യക്തിപരമായ മൂല്യങ്ങൾക്കാണ് ഈ വീട്ടിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മനോഹരമായ ഇന്റീരിയറുകളുള്ള 12 മുറികളാണ് ഈ വീട്ടിലുള്ളത്. ഇന്റീരിയറിൽ കൂടുതലായി ഉപയോഗിച്ചിരിക്കുന്ന മരങ്ങളും മണ്ണിന്റെ നിറവും വീടിന്റെ പ്രത്യേകതകളാണ്.
പ്രാർഥനാമുറിയാണ് വീടിന്റെ സവിശേഷതകളിലൊന്ന്. അതിനൊപ്പം മനോഹരമായൊരു ക്രിക്കറ്റ് തീമിലുള്ള ട്രോഫി റൂമും ഇവിടെയുണ്ട്. സെവാഗിന് ലഭിച്ച പുരസ്‌കാരങ്ങളും, അദ്ദേഹം ഉപയോഗിച്ച ബാറ്റുകളും മറ്റും ഈ ട്രോഫി റൂമിലുണ്ട്. അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതത്തിലെ മറ്റ് നാഴികക്കല്ലുകളെക്കുറിച്ചും ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്. ഒരു സ്വകാര്യമ്യൂസിയം പോലെയാണിത് കാണുന്നവർക്ക് തോന്നുക.
നല്ലൊരു മൃഗസ്‌നേഹി കൂടിയാണ് സെവാഗ്. അതുകൊണ്ടുതന്നെ തന്റെ വളർത്തുനായകൾക്കായി പ്രത്യേകമായൊരു പുൽത്തകിടിയും അദ്ദേഹം ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Virender Sehwag resides in a Rs 130 crore mansion named 'Krishna Niwas' in Hauz Khas, Delhi. The house features 12 rooms designed with earthy tones and wooden interiors
Published: 23 Apr 2026, 12:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented