ഇക്കഴിഞ്ഞ ദിവസമാണ് മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷിയുടെ വീഡിയോ വൈറലായത്. ഇന്ത്യ-ഇംഗ്ലണ്ട് ടി20 ലോകകപ്പ് (T20 Worldcup) സെമിഫൈനൽ മത്സരം കാണാൻ ധോണിയും സാക്ഷിയും എത്തിയിരുന്നു. ഗ്യാലറിയിലെ വി.ഐ.പി ബോക്‌സിലിരുന്ന് കളികാണുകയായിരുന്നു സാക്ഷിയും ധോണിയും സുഹൃത്തുക്കളും.
അതിനിടെ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് കിട്ടിയെന്ന് കരുതി സാക്ഷി സന്തോഷമടക്കാനാകാതെ തുള്ളിച്ചാടി. ഇത് കമന്ററി ബോക്‌സിലുള്ളവരെയും ധോണിയെയും കൂടെയുള്ളവരെയുമെല്ലാം ചിരിപ്പിച്ചു. ധോണി ചിരിയടക്കാനാവാതെ തന്നെ സാക്ഷിയോട് ശാന്തമായിരിക്കാൻ പറഞ്ഞു. അതിനിടെ കമന്ററി പറയുന്നവരും 'ബൈഠ് ജാവോ' (ഇരിക്കൂ) എന്ന് പറയുന്നുണ്ടായിരുന്നു. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി.
അതിനുപിന്നാലെ സാക്ഷിയെക്കുറിച്ച് ധോണി പറയുന്ന മറ്റൊരു വീഡിയോ കൂടി ആളുകൾ കുത്തിപ്പൊക്കിയെടുത്തിരിക്കുകയാണ്. ഒരു പൊതുപരിപാടിയിൽ ധോണി സംസാരിക്കുന്ന വീഡിയോയാണിത്.
സാക്ഷിക്കൊപ്പം വീട്ടിലിരുന്ന് ഒരു ക്രിക്കറ്റ് മാച്ച് കണ്ട അനുഭവം ഓർത്തെടുത്തു പറയുകയാണ് ധോണി ആ വീഡിയോയിൽ. സംഭവമിങ്ങനെ, ''ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച സമയമാണ്. പൊതുവെ ഞാനും സാക്ഷിയും ക്രിക്കറ്റിനെക്കുറിച്ചൊന്നും സംസാരിക്കാറില്ല, ടിവിയിൽ അങ്ങനെ കളി കാണാറുമില്ല. ഒരിക്കൽ ഞങ്ങൾ രണ്ടുപേരും കൂടി ക്രിക്കറ്റ് കാണാനിരുന്നു, ഒരു ഏകദിനമത്സരം. അതിനിടെയാണ് ഒരു ബാറ്റ്‌സ്മാനെ വൈഡ് ബോളിൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്നത്.
ഉടനെ സാക്ഷി പറഞ്ഞു, 'അത് ഔട്ടല്ല'. അവളത് പറയുമ്പോഴേക്കും ബാറ്റ്‌സ്മാൻ ക്രീസിൽനിന്ന് തിരിച്ചുനടക്കാൻ തുടങ്ങിയിരുന്നു. അപ്പോഴും സാക്ഷി പറഞ്ഞു, 'നോക്കിക്കോ, മൂന്നാം അമ്പയർ അയാളെ തിരിച്ചുവിളിക്കും. കാരണം വൈഡ് ബോളിൽ സ്റ്റമ്പിങ് നടക്കില്ല'. ഞാൻ പറഞ്ഞു, 'വൈഡ് ബോളിൽ സ്റ്റമ്പിങ് നടക്കും, നോബോളിലാണ് അത് നടക്കാത്തത്'. അപ്പോൾ സാക്ഷി വീണ്ടും പറഞ്ഞു, 'അത് ശരിയല്ല, നിങ്ങൾക്ക് ഒന്നുമറിയില്ല. കാത്തിരിക്കൂ, അയാളെ തിരിച്ചുവിളിക്കും'. അപ്പോഴേക്കും മറ്റൊരു ബാറ്റ്‌സ്മാൻ ക്രീസിലെത്തിയിരുന്നു. അതുകണ്ടപ്പോൾ സാക്ഷി പറഞ്ഞു, 'അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്'.
ധോണി ഈ സംഭവം പറഞ്ഞുതീർന്നപ്പോഴേക്കും കാണികൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. സാക്ഷിയുടെ പുതിയ വീഡിയോയ്‌ക്കൊപ്പം ഇതും വളരെ പെട്ടെന്നാണ് നെറ്റിസൺസ് ഏറ്റെടുത്തത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Viral video of Sakshi Dhoni celebrating during India vs England T20 World Cup semi-final., MS Dhoni's hilarious reaction to his wife's cricket commentary., Throwback video of Sakshi questioning Dhoni's cricket knowledge during an ODI match
Published: 07 Mar 2026, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented