സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ തന്റെ ലക്ഷ്വറി കാർ ശേഖരത്തിലേക്ക് പുതിയൊരു എസ്‌യുവി കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. 4 കോടി രൂപയിലധികം വില വരുന്ന കാഡിലാക് എസ്‌കലെയ്ഡ് ആണ് ആ താരം.

മുംബൈ തെരുവുകളിൽ തന്റെ പുതിയ എസ്‌യുവിയിൽ ഷാരൂഖ് യാത്ര ചെയ്യുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും അടുത്തിടെ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു ഇത്. സോഷ്യൽ മീഡിയയിലും വീഡിയോ ചർച്ചയായി.

ഇന്ത്യയിൽ കാഡിലാക് കാറുകൾ ഔദ്യോഗികമായി വിൽക്കാത്തതിനാൽ, ലക്ഷ്വറി എസ്‌യുവി സ്വകാര്യമായി ഇറക്കുമതി ചെയ്തതാണെന്നാണ് കരുതുന്നത്. ഇറക്കുമതി തീരുവകളും മറ്റ് അധിക ചാർജുകളും കാറിനുവേണ്ടി മുടക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലക്ഷ്വറി എസ്‌കലെയ്ഡിന്റെ ഓൺറോഡ് വില 4 കോടിക്കും 5 കോടിക്കും ഇടയിലായിരിക്കാം എന്നാണ് കണക്കാക്കുന്നത്.

ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞതും ഉയർന്ന നിലവാരമുള്ളതുമായ എസ്‌യുവികളിൽ ഒന്നായാണ് കാഡിലാക് എസ്‌കലെയ്ഡ് കണക്കാക്കപ്പെടുന്നത്. 6.2 ലിറ്റർ V8 എഞ്ചിൻ ഉപയോഗിക്കുന്ന ഈ വാഹനം, പവറും അതിമനോഹരമായ ആഡംബരവും സംയോജിപ്പിക്കുന്നു. സൗകര്യപ്രദമായ കാർഗോ സ്പേസ്, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, റേഡിയൻസ് ലൈറ്റിംഗ്, ട്രേ ടേബിളുകൾ, വയർലെസ് ഫോൺ ചാർജിങ് പാഡുകൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ഇതിലുണ്ട്.

ഷാരൂഖിന് ഒട്ടേറെ ലക്ഷ്വറി കാറുകളുണ്ട്. വിവിധ റിപ്പോർട്ടുകളനുസരിച്ച്, അദ്ദേഹത്തിന്റെ ഗാരേജിൽ റോൾസ് റോയ്സ് ഫാന്റം ഡ്രോപ്പ്ഹെഡ് കൂപ്പെ, ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ട്, ബിഎംഡബ്ല്യു i8, Rolls-Royce Cullinan Black Badge, Mercedes-Benz S-Class Guard എന്നീ വണ്ടികളുമുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi