ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ജസ്പ്രീത് ബുംറ, പൊതുവെ മാധ്യമശ്രദ്ധയിൽ നിന്ന് മാറി ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണ്. 2021 മാർച്ച് 15-ന് ഗോവയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു സഞ്ജന ഗണേശനുമായുള്ള അദ്ദേഹത്തിന്റെ വിവാഹം. 2023 സെപ്റ്റംബറിൽ ഒരാൺകുഞ്ഞുണ്ടായി. ശാന്തവും എന്നാൽ, ആഡംബരപൂർണ്ണവുമാണ് അദ്ദേഹത്തിന്റെ ജീവിതശൈലി.
അഹമ്മദാബാദിലെ ബംഗ്ലാവിലാണ് കുടുംബത്തോടൊപ്പം അദ്ദേഹം കഴിയുന്നത്. 2015-ലാണ് ഈ ആഡംബര ബംഗ്ലാവ് അദ്ദേഹം സ്വന്തമാക്കുന്നത്. 2021-ൽ ഇതിന് 3 കോടി രൂപ വിലയുണ്ടായിരുന്നു. ടൈംസ് പ്രോപ്പർട്ടിയുടെ റിപ്പോർട്ട് അനുസരിച്ച്, ബുംറയുടെ ആഡംബര ബംഗ്ലാവ് അഹമ്മദാബാദിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നിലാണ് സ്ഥിതി ചെയ്യുന്നത്.
Also Read
മുംബൈയിൽ ഒരു ആധുനികവസതിയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഡിഎൻഎയുടെ റിപ്പോർട്ട് അനുസരിച്ച്, രണ്ടുകോടി വിലമതിക്കുന്ന ഒരു വീടാണ് ബുംറ മുംബൈയിൽ സ്വന്തമാക്കിയത്. വീടിനെക്കുറിച്ചുള്ള അധികം വിശദാംശങ്ങൾ ലഭ്യമല്ല. ബുംറ ഒരു വലിയ കാർ പ്രേമി കൂടിയാണ്. ജർമ്മൻ ആഡംബര കാറായ മെർസിഡസ്-മേബാക്ക് എസ്560 ആണ് അദ്ദേഹത്തിന്റെ കൈവശമുള്ള ഏറ്റവും വിലകൂടിയ വാഹനം. ഏകദേശം 2.3 കോടി രൂപയാണിതിന്റെ വില. 87 ലക്ഷം രൂപ വിലമതിക്കുന്ന റേഞ്ച് റോവർ വെലാർ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഹ്യുണ്ടായ് വെർണ എന്നിവയും അദ്ദേഹത്തിനുണ്ട്.
തൻ്റെ ഫാഷൻ ശൈലിക്കും അദ്ദേഹം പ്രശസ്തനാണ്. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കൂൾ വസ്ത്രങ്ങൾ ധരിച്ചുള്ള ആകർഷകമായ ചിത്രങ്ങൾ ബുംറ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. വിലകൂടിയ ആക്സസറീസിലും താത്പര്യമുണ്ട്. Fancode.com-ൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, ബുംറക്ക് 24,60,000 രൂപ വിലമതിക്കുന്ന ഒരു റോളക്സ് ഡേറ്റോണ വാച്ചുണ്ട്.
ജസ്പ്രീത് ബുംറയുടെ ആസ്തി ഏകദേശം 60 കോടി മുതൽ 70 കോടി രൂപവരെയാണെന്നാണ് വിവരം. ബിസിസിഐയിൽ നിന്ന് ടീം ഇന്ത്യക്കായി കളിക്കുന്നതിന് പ്രതിവർഷം 7 കോടി രൂപയാണ് ശമ്പളം. കൂടാതെ, ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിൽ നിന്ന് 12 കോടി രൂപയുടെ വരുമാനവുമുണ്ട്. നിരവധി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ബ്രാൻഡ് പ്രചാരകൻ കൂടിയാണ് അദ്ദേഹം. ഓരോ പ്രോജക്ടിനും 1.5 കോടി മുതൽ 2 കോടി രൂപ വരെയാണ് ഈടാക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Overview of Jasprit Bumrah's career milestones and ICC rankings., Details on his luxury Ahmedabad mansion and Mumbai properties., Breakdown of his high-end car collection including Mercedes-Maybach S560., Insight into his net worth, BCCI salary, and brand endorsement fees., Personal life highlights with wife Sanjana Ganesan.
Published: 09 Mar 2026, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented