എട്ടാം വയസ്സിൽ ബാലതാരമായാണ് നീതു കപൂർ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഭർത്താവായ നടൻ ഋഷി കപൂറിനൊപ്പവും മറ്റ് മുൻനിര നായകൻമാരോടൊപ്പവും നിരവധി സിനിമകളിൽ അഭിനയിച്ച അവർ പിന്നീട് തന്റെ കുടുംബത്തിനായി കരിയർ ഉപേക്ഷിക്കുകയാണുണ്ടായത്.
40 വർഷത്തോളം നീണ്ട ദാമ്പത്യമായിരുന്നു നീതുവിന്റെയും ഋഷിയുടെയും. റിദ്ധിമ കപൂർ, രൺബീർ കപൂർ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. രണ്ട് വർഷത്തോളം രക്താർബുദത്തോട് (ലൂക്കീമിയ) പോരാടി, 2020 ഏപ്രിൽ 30-നാണ് ഋഷി കപൂർ അന്തരിച്ചത്. നീതു കപൂറിനെ സംബന്ധിച്ച് കൂടുതൽ പ്രയാസകരമായ സമയമായിരുന്നു അത്. ഋഷി കപൂറിന്റെ മരണശേഷം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ സോഹ അലിഖാന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവെ വെളിപ്പെടുത്തുകയായിരുന്നു നീതു.
Also Read
ഋഷി കപൂറിന്റെ മരണശേഷം മദ്യപിക്കാതെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്ന് അവർ വെളിപ്പെടുത്തി. "അദ്ദേഹത്തിന്റെ മരണശേഷം ഒരു മാസത്തോളം എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ചിലപ്പോൾ അത് 2-3 മാസം വരെ നീണ്ടുനിന്നിരിക്കാം. അങ്ങനെ ഞാൻ മദ്യപിക്കാൻ തുടങ്ങി. മദ്യപിച്ചാൽ മാത്രമേ എനിക്ക് ഉറങ്ങാൻ കഴിയൂ എന്ന അവസ്ഥയിലായി," നീതു പറഞ്ഞു.
ഒരു ഡോക്ടർ ദിവസവും തന്റെ വീട്ടിൽ വന്ന് ഇൻജെക്ഷൻ എടുക്കാറുണ്ടായിരുന്നുവെന്നും താൻ ഉറങ്ങുന്നത് വരെ അവിടെ കാത്തിരിക്കാറുണ്ടായിരുന്നുവെന്നും താരം ഓർത്തു.
ഭർത്താവിന്റെ വിയോഗത്തിന് ശേഷം എടുത്ത ഓരോ തീരുമാനങ്ങളുടെ പേരിലും സോഷ്യൽ മീഡിയയിലെ കടുത്ത വിമർശനങ്ങൾ അവർക്ക് നേരിടേണ്ടി വന്നു. ‘ആത്മവിശ്വാസം വീണ്ടെടുക്കാൻ വേണ്ടി മാത്രമാണ് ഞാൻ വീണ്ടും സിനിമ ചെയ്യാൻ തുടങ്ങിയത്. ഇന്ന് എനിക്ക് ജീവിക്കാൻ വേണ്ടി ജോലി ചെയ്യേണ്ട ആവശ്യമില്ല," അഭിനയം തനിക്ക് സന്തോഷം നൽകുന്നത് കൊണ്ടാണ് അത് ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Neetu Kapoor candidly discusses the grief following Rishi Kapoor's 2020 passing., The struggle with insomnia led to a period of alcohol dependency., Medical intervention was required to help her cope with sleep deprivation., Return to acting was a personal decision to regain confidence, not for financial needs., Addressed the criticism faced on social media regarding her life choices.
Published: 08 May 2026, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented