ഓഹരി വിപണി തകര്‍ച്ച നേരിട്ടതോടെ സുജ ആശങ്കയിലായി. ഒരു വര്‍ഷം മുമ്പാണ് അക്കൗണ്ട് എടുത്ത് നിക്ഷേപം തുടങ്ങിയത്. നിക്ഷേപിച്ച ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും നഷ്ടത്തിലായിരിക്കുന്നു. കോവിഡിന് ശേഷം വിപണിയിലെത്തിയവരില്‍ ഏറെപ്പേരും ആദ്യമായാണ് നഷ്ടം നേരിടുന്നത്. ദിനംപ്രതിയെന്നോണം നിക്ഷേപ തുകയില്‍ കുറവ് വരുന്നതിനാല്‍ ഭീതി വ്യാപകമായിരിക്കുന്നു. ഇതോടെ നിക്ഷേപം പിന്‍വലിക്കുന്നവരുടെ എണ്ണംകൂടി.
ദീര്‍ഘകാല അടിസ്ഥാനത്തില്‍ മികച്ച നേട്ടമുണ്ടാക്കാമെന്ന വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുമ്പോഴും ഭയം പിടികൂടുന്നു. കിട്ടിയതുമെടുത്ത് രക്ഷപ്പെടുകയല്ലേ ബുദ്ധിയെന്ന ചിന്തയിലാണ് ഏറെപ്പേരും. മഹാമാരിയെ തുടര്‍ന്നുണ്ടായ ഇടിവിനു ശേഷം അപ്രതീക്ഷിത തിരിച്ചുകയറ്റമാണ് വിപണി കണ്ടത്. ഇപ്പോഴത്തെ ഇടിവിലും അതുപോലെതന്നെ സംഭവിക്കുമെന്ന് കരുതിയവരുണ്ട്. ആറ് മാസം പിന്നിട്ടിട്ടും അതിന്റെ സൂചനകളൊന്നുമില്ലാത്തത് ആശങ്ക വര്‍ധിപ്പിച്ചു. 2008-ലെ തകര്‍ച്ച നേരിട്ടവര്‍ കുറച്ചുകൂടി ക്ഷമയോടെയാകും നിലവിലെ ഇടിവിനെ കാണുക. ഉയര്‍ന്ന പണപ്പെരുപ്പവും നിശ്ചലമായ കാലയളവും പിന്നിട്ടാണ് അവര്‍ എത്തിയത്. പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ അഞ്ച് വര്‍ഷത്തോളം അന്ന് വേണ്ടിവന്നു. ഇത്തവണത്തെ തകര്‍ച്ച എത്രകാലം നിലനില്‍ക്കുമെന്ന് കൃത്യമായി വിലയിരുത്തുക അസാധ്യം.
അതേസമയം, ക്ഷമയോടെ കാത്തിരുന്നവര്‍ക്ക് അസാധാരണമായ നേട്ടമാണ് വിപണി സമ്മാനിച്ചത്. 1992-ലെ ഹർഷദ് മേത്ത കുംഭകോണത്തിന് ശേഷം 2000 ആയപ്പോഴേക്കും 650 ശതമാനമാണ് വിപണി ഉയര്‍ന്നത്. കോവിഡ് തകര്‍ച്ചയ്ക്കുശേഷം 2023 ആയപ്പോള്‍ വിപണി 112.5 ശതമാനം നേട്ടത്തിലെത്തി(പട്ടിക കാണുക). തകര്‍ച്ചകള്‍ക്കുശേഷം അസാധാരണമായ മുന്നേറ്റം വിപണിയില്‍ എക്കാലത്തും പ്രകടമായിട്ടുണ്ട്. ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നവര്‍ക്ക് മികച്ച നേട്ടമുണ്ടാക്കാമെന്ന് കഴിഞ്ഞകാല ചരിത്രം വ്യക്തമാക്കുന്നു.

- സാമ്പത്തിക ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുക.
- അനുയോജ്യമായ ആസ്തി വിഹിതം നിശ്ചയിക്കുക (ഉദാ. മൊത്തം ആസ്തിയില്‍ സ്ഥിര നിക്ഷേപം 40 ശതമാനം, സ്വര്‍ണം 10 ശതമാനം, ഓഹരി 50 ശതമാനം എന്നിങ്ങനെ).
- ദീര്‍ഘകാല ലക്ഷ്യത്തോടെ മാത്രം ഓഹരിയില്‍ നിക്ഷേപിക്കുക.
- മികച്ച അടിസ്ഥാനമുള്ള ഓഹരികളും മികച്ച മ്യൂച്വല്‍ ഫണ്ടുകളും തിരഞ്ഞെടുത്ത് ഘട്ടംഘട്ടമായി നിക്ഷേപിക്കുക.
- വിപണി ഇടിയുമ്പോള്‍ ഓഹരി നിക്ഷേപം വര്‍ധിപ്പിക്കുക.
- വര്‍ഷത്തിലൊരിക്കലെങ്കിലും പോര്‍ട്‌ഫോളിയോ വിലയിരുത്തുക.
- വിപണിയിലെ കോലാഹലങ്ങളില്‍ ആശങ്കപ്പെടാതെ മുന്നോട്ടുപോകാന്‍ ഇത്രയും മതി. വിപണി ഉയരുകയോ തകരുകയോ ചെയ്യട്ടെ അതില്‍നിന്ന് നേട്ടമുണ്ടാക്കുകയെന്നതാണ് പ്രധാനം.
Content Highlights: money too column stock market fluctuations and targets
Published: 18 Apr 2025, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented