ഐക്യരാഷ്ട്രസഭയിലെ ശക്തമായ പ്രസംഗത്തിന് പിന്നാലെ വാർത്തകളിൽ ഇടംനേടുകയാണ് ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ്. പ്രഭാസ് നായകനായ എസ്.എസ്. രാജമൗലി ചിത്രം 'ബാഹുബലി: ദി ബിഗിനിങ്ങി'ലെ യുദ്ധരംഗം പങ്കുവെച്ചാണ് ഇറാൻ തങ്ങളുടെ രാഷ്ട്രീയ നിലപാട് ലോകത്തിന് മുന്നിൽ വ്യക്തമാക്കിയത്.
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ ഉയർത്തിപ്പിടിച്ചാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. "ഞങ്ങൾ ഒരിക്കലും ആരുടെയും മുന്നിൽ തലകുനിക്കുകയോ മുട്ടുമടക്കുകയോ ഇല്ല" എന്ന പ്രസിഡന്റിന്റെ വാക്കുകളാണ് വീഡിയോയ്ക്കൊപ്പം കുറിച്ചത്.
Also Read
ബാഹുബലിയിലെ ഏറെ പ്രശസ്തമായ കാലകേയരുമായുള്ള യുദ്ധരംഗമാണ് ഇറാൻ കോൺസുലേറ്റ് തങ്ങളുടെ 'എക്സ്'ഹാൻഡിലിൽ പങ്കുവെച്ചത്. എത്ര വലിയ ശത്രുവിന് മുന്നിലും പിന്മാറാതെ പോരാടുന്ന അമരേന്ദ്ര ബാഹുബലിയെ (പ്രഭാസ്) കാണിക്കുന്ന രംഗം, വിദേശ ശക്തികളുടെ സമ്മർദ്ദത്തിന് മുന്നിൽ ഇറാൻ വഴങ്ങില്ലെന്ന സന്ദേശം നൽകാനാണ് ശ്രമിച്ചത്.
വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി. ഭൗമരാഷ്ട്രീയത്തിൽ ഇന്ത്യൻ സിനിമയിലെ രംഗങ്ങൾ ഉപയോഗിച്ചുള്ള ഇത്തരം ഒരു നീക്കം തികച്ചും അപ്രതീക്ഷിതമാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. "മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇറാന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വളരെ വേറിട്ടുനിൽക്കുന്നു", "ഇറാൻ കോൺസുലേറ്റ് ബാഹുബലി എഡിറ്റുകൾ പോസ്റ്റ് ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല" എന്നിങ്ങനെ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
അമേരിക്കൻ ഉപരോധങ്ങളും ഭീഷണികളും സമ്മർദ്ദങ്ങളും ഇറാനെ തളർത്തുകയില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള ബാഹ്യ ഇടപെടലുകൾ ഇറാനിയൻ ജനതയുടെ നിശ്ചയദാർഢ്യം വർദ്ധിപ്പിക്കുക മാത്രമേയുള്ളൂവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗത്തിന് മറുപടിയായാണ് പെസെഷ്കിയാൻ ഇറാന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.
2015-ൽ പുറത്തിറങ്ങിയ എസ്.എസ്. രാജമൗലിയുടെ 'ബാഹുബലി: ദി ബിഗിനിങ്' ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. പ്രഭാസിന് പുറമെ റാണ ദഗ്ഗുബാട്ടി, അനുഷ്ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണൻ, സത്യരാജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം പിന്നീട് 2017-ൽ 'ബാഹുബലി 2: ദി കൺക്ലൂഷൻ' എന്ന രണ്ടാം ഭാഗത്തിലൂടെയാണ് പൂർത്തിയായത്. അന്ന് ഈ സിനിമ സൃഷ്ടിച്ച തരംഗം, വർഷങ്ങൾക്കിപ്പുറവും നയതന്ത്ര തലത്തിൽ പോലും ചർച്ചയാകുന്നു എന്നതിന് തെളിവാണ് ഇറാന്റെ ഈ പോസ്റ്റ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The Iranian Consulate in Hyderabad shared a war scene from SS Rajamouli's 'Baahubali: The Beginning' on X., The post followed Iranian President Masoud Pezeshkian's defiant speech at the 81st UN General Assembly., The gesture aimed to signal that Iran will not bow down to foreign pressures and US sanctions., Social media reacted with surprise and amusement to the use of an Indian cinematic masterpiece in a diplomatic context.
Published: 28 Sept 2026, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented