ഗാനകോകിലം ലതാ മങ്കേഷ്‌കറുടെ ജന്മദിനത്തോടനുബന്ധിച്ച്, അവർ മുൻപ് നൽകിയ ഒരു അഭിമുഖത്തിലെ വാക്കുകൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗാനരചയിതാവ് ജാവേദ് അക്തറുമായി നടത്തിയ സംഭാഷണത്തിനിടയിൽ പുനർജന്മത്തെക്കുറിച്ച് ലതാജി പങ്കുവെച്ച വൈകാരികമായ ചിന്തകളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്.
ഇനിയൊരു ജന്മമുണ്ടെങ്കിൽ ലതാ മങ്കേഷ്‌കറായി തന്നെ ജനിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ജാവേദ് അക്തറിന്റെ ചോദ്യത്തിന് അപ്രതീക്ഷിതമായ മറുപടിയാണ് ലതാജി നൽകിയത്. തനിക്ക് ഇനിയൊരു ജന്മം ലഭിക്കാതിരിക്കുന്നതാണ് നല്ലതെന്നും, ഇനി അഥവാ ലഭിക്കുകയാണെങ്കിൽ തന്നെ, ലതാ മങ്കേഷ്‌കറായി പുനർജനിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ തുറന്നുപറഞ്ഞു. ലതാ മങ്കേഷ്‌കർ എന്ന ഗായിക അനുഭവിച്ച പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അവർക്ക് മാത്രമേ അറിയൂ എന്നായിരുന്നു ലതാജിയുടെ വാക്കുകൾ.
Also Read
ഇനിയൊരു ജന്മം ഉണ്ടായാൽ തികച്ചും ലളിതമായ ഒരു സാധാരണ കുടുംബത്തിൽ ജനിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ, തന്നെ ഒരു പെൺകുട്ടിയായല്ല, മറിച്ച് ആൺകുട്ടിയാക്കി മാറ്റി ഭൂമിയിലേക്ക് അയക്കണമെന്നും ലതാജി അഭിപ്രായപ്പെടുകയുണ്ടായി. ഒരു സ്ത്രീ എന്ന നിലയിലും മുൻനിര ഗായിക എന്ന നിലയിലും ജീവിതത്തിലുടനീളം അവർക്ക് നേരിടേണ്ടി വന്ന പോരാട്ടങ്ങളുടെയും പ്രതിസന്ധികളുടെയും നേർക്കാഴ്ചയാണ് ഈ വാക്കുകൾ.
1942-ൽ നാടക കലാകാരനും ശാസ്ത്രീയ സംഗീതജ്ഞനുമായിരുന്ന പിതാവ് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറുടെ ആകസ്മികമായ വേർപാടിനെ തുടർന്ന്, വളരെ ചെറുപ്പത്തിൽ തന്നെ കുടുംബത്തിന്റെ ഭാരം ലത ചുമലിലേറ്റി. അങ്ങനെയാണ് സംഗീത ലോകത്തേക്ക് ചുവടുവെക്കുന്നത്. 1948-ൽ പുറത്തിറങ്ങിയ 'മജ്ബൂർ' എന്ന സിനിമയിലെ 'ദിൽ മേരാ തോഡാ' എന്ന ഗാനത്തിലൂടെയാണ് ബോളിവുഡിൽ അവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് 1949-ൽ പുറത്തിറങ്ങിയ 'മഹൽ' എന്ന ചിത്രത്തിലെ 'ആയേഗാ ആനേവാലാ' എന്ന ഗാനം തരംഗമായി മാറിയതോടെ ലതാജി ഇന്ത്യൻ സംഗീത ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്നു. 2004-ൽ പുറത്തിറങ്ങിയ 'വീർ-സാറ' എന്ന ചിത്രത്തിന് വേണ്ടിയാണ് അവർ അവസാനമായി ഒരു പൂർണ്ണ ആൽബം ആലപിച്ചത്.
ഹിന്ദി, മറാത്തി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിൽ പതിനായിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ലതാ മങ്കേഷ്‌കറെ രാജ്യം പരമോന്നത ബഹുമതികൾ നൽകിയാണ് ആദരിച്ചത്. ഭാരതരത്ന, പദ്മവിഭൂഷൺ, പദ്മഭൂഷൺ, ദാദാസാഹെബ് ഫാൽക്കെ അവാർഡ് എന്നിവയ്‌ക്കൊപ്പം നിരവധി ദേശീയ-ഫിലിംഫെയർ പുരസ്‌കാരങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Lata Mangeshkar's resurfaced interview with Javed Akhtar goes viral., She expressed that she would rather not be born again, but if she is, she wants to be born as a boy in a simple family., Highlighted the struggles and hardships she faced throughout her life as a female singer and sole breadwinner., Reflected on her legendary musical career and numerous national awards including Bharat Ratna.
Published: 28 Sept 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented