ആരാധന തോന്നുന്ന വ്യക്തികളെ അടുത്തു കാണുമ്പോൾ കൈവിട്ടു പോവുന്ന ആരാധകരുണ്ട്. നടി മഞ്ജു വാര്യർക്കുനേരെ കഴിഞ്ഞദിവസം നടന്നത് അത്തരത്തിലൊരു കാര്യമാണ്. പാലക്കാട് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയതായിരുന്നു മഞ്ജു.
ആരാധകരുമായി സംവദിക്കാനായി പുറത്തൊരു സ്റ്റേജ് സംഘാടകർ ഒരുക്കിയിരുന്നു. ഇവിടെ നിന്ന് അവരുമായി സംസാരിക്കുന്നതിനിടെയാണ് സംഭവമുണ്ടാവുന്നത്. ഒരു സ്ത്രീ വേദിയിലേക്ക് കയറിവന്ന് മഞ്ജുവിനെ ബലമായി ആലിംഗനം ചെയ്യുകയും ചുംബിച്ചുക്കുകയും ചെയ്തു. ഇതുകണ്ട് ചുറ്റുമുണ്ടായിരുന്നവർ അമ്പരന്നുപോയി. പിന്നാലെ ബൗൺസേഴ്സ് എത്തി സ്ത്രീയെ പിടിച്ചുമാറ്റുകയായിരുന്നു.
Also Read
അവതാരക മീര നായർ വിഷയത്തിൽ ഇടപെടുകയും ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമല്ലെന്ന് സൂചിപ്പിക്കുകയും ചെയ്തു. അതേസമയം, മഞ്ജു സംയമനം കൈവിട്ടില്ല. വീണ്ടും ആരാധകരൊടൊപ്പം സെൽഫി എടുക്കുന്നത് തുടർന്നു.
‘എനിക്ക് മഞ്ജു ചേച്ചിയെ ഇഷ്ടമാണ്, അതുകൊണ്ടാണ് ചുംബിച്ചതെന്ന്’ സ്ത്രീ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. വേദിയിൽ നിന്നു തന്നെ ആ സ്ത്രീയെ മഞ്ജു കൈപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു.
മാർച്ച് 15 ന് മഞ്ജു ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് (inauguration) ഈ സംഭവമുണ്ടായതെങ്കിലും ഇതിന്റെ വീഡിയോ ഇപ്പോഴാണ് വലിയ രീതിയിൽ ആളുകൾക്കിടയിൽ ചർച്ചയായത്.
അതേസമയം, ഇത്തരമൊരു വേദിയിൽ മതിയായ സുരക്ഷയൊരുക്കാതെ സെലിബ്രിറ്റികളെ നിർത്തുന്നതിനെ സോഷ്യൽ മീഡിയയിൽ പലരും ചോദ്യം ചെയ്തു. ആളുകൾ അനുമതിയില്ലാതെ ഒരാളെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും അനുവദിക്കാനാവില്ല, ഇതിനെ സാധാരണവത്കരിക്കുന്നതും ശരിയായ കാര്യമല്ലെന്നും ചിലർ വിമർശിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Manju Warrier faced an unexpected incident during a 2026 jewelry shop inauguration in Palakkad., A fan forcibly hugged and kissed the actress on stage, leading to security intervention., The incident has sparked a widespread debate on celebrity personal space and security protocols at public events., Despite the breach of conduct, the actress maintained her composure and continued to engage with fans.
Published: 06 Apr 2026, 01:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented