കഴിഞ്ഞദിവസം മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും മെലഡി മിഠായിയുമാണ് സോഷ്യൽമീഡിയയിലെ ചർച്ച. ഇറ്റാലിയൻ സന്ദർശനത്തിനായി എത്തിയതായിരുന്നു മോദി. അതിനിടെ മെലോനിക്ക് സമ്മാനമായി നൽകിയത് ഒരു പാക്കറ്റ് മെലഡി മിഠായിയും.
സമ്മാനം നൽകുന്ന വീഡിയോയും മെലോനി പങ്കുവെച്ചിരുന്നു. ''താങ്ക്യൂ ഫോർ ദ ഗിഫ്റ്റ്'' എന്ന് കുറിപ്പിട്ട വീഡിയോയിൽ മെലോനി ആദ്യം പറയുന്നതിങ്ങനെ, ''പ്രധാനമന്ത്രി മോദി സമ്മാനമായി കൊണ്ടുവന്നത് വളരെ നല്ലൊരു ടോഫിയാണ്''. അതിനുപിന്നാലെ ''മെലഡി'' എന്ന് മോദി കൂട്ടിച്ചേർക്കുന്നു. തുടർന്ന് ഇരുവരും പൊട്ടിച്ചിരിക്കുന്നതും കാണാം. സോഷ്യൽമീഡിയയ്ക്ക് എന്തായാലും ഈ വീഡിയോയും ഇതിലെ മോദിയുടെ ചിരിയെയും വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത് വളരെ പെട്ടെന്ന് വൈറലായി. അതിനുതാഴെ ആരാധകർ നൽകിയ കമന്റുകളിങ്ങനെ, 'ഇത് എഐ ആണോ, ഇതാണ് ഞങ്ങളുടെ pookie പ്രധാനമന്ത്രി,
Also Read
അഞ്ച് രാഷ്ട്രങ്ങളിലെ പര്യടനത്തിന്റെ അവസാനഘട്ടത്തിലാണ് മോദി റോമിലെത്തിയത്. അവിടെവെച്ചാണ് മെലോനിയുമായുള്ള കൂടിക്കാഴ്ച നടന്നതും. ''റോമിൽ വന്നിറങ്ങിയപ്പോൾ, അത്താഴത്തിന് പ്രധാനമന്ത്രി മെലോണിയെ കാണാൻ അവസരം ലഭിച്ചു. തുടർന്ന് പ്രശസ്തമായ കൊളോസിയം സന്ദർശിച്ചു. വിവിധ വിഷയങ്ങളിൽ ഞങ്ങൾ കാഴ്ചപ്പാടുകൾ കൈമാറി. ഇന്ത്യ-ഇറ്റലി സൗഹൃദം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള, ഇന്നത്തെ ചർച്ചകൾക്കായി കാത്തിരിക്കുന്നു'', എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി സോഷ്യൽമീഡിയയിൽ കുറിച്ചത്.
നേരത്തെ കേരള മുഖ്യമന്ത്രി വി.ഡി.സതീശനും ജെൻസി 'പൂക്കി' വിശേഷണം നൽകിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അദ്ദേഹം ഒരു പത്രസമ്മേളനം നടത്തിയിരുന്നു. അതിൽ വാഹനമോഡിഫിക്കേഷനെക്കുറിച്ചുള്ള ചോദ്യത്തിൽ അദ്ദേഹം നൽകിയ മറുപടിയും അതിനുനൽകിയ ഭാവങ്ങളുമാണ് അദ്ദേഹത്തിന് 'പൂക്കി' ടാഗ് നൽകിയത്. മുഖ്യമന്ത്രിയുടെ ആ വീഡിയോ നിമിഷനേരം കൊണ്ടാണ് ഹിറ്റായത്. അതിനുശേഷം അദ്ദേഹത്തിന്റെ ആ 'എക്‌സ്‌പ്രെഷൻ' വെച്ച് കുറേ വീഡിയോകൾ പുറത്തിറങ്ങി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: PM Modi gifts Melody toffees to Italian PM Giorgia Meloni during Rome visit. The interaction went viral on social media, with users labeling PM Modi as 'Pookie'. Contextual comparison to Kerala Chief Minister V.D.Satheesan who previously received the 'Pookie' tag
Published: 21 May 2026, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented