ഇന്റർനെറ്റ് രാഷ്ട്രീയത്തിൽ ഇതൊരു ചരിത്രമായിരിക്കും. വെറും പാറ്റയെന്നും പരാദമെന്നും മുദ്രകുത്തപ്പെടുന്ന, തൊഴിലില്ലാത്തവരുടെയും സാധാരണക്കാരുടെയും ശക്തി രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയപ്പാർട്ടികളേക്കാൾ വരുമെന്ന യാഥാർഥ്യം രാജ്യം തിരിച്ചറിയുന്ന നിമിഷങ്ങളാണിത്. പറഞ്ഞുവരുന്നത് ദിവസങ്ങൾക്കുമുമ്പുമാത്രം രൂപം കൊണ്ട കോക്രോച്ച് ജനതാ പാർട്ടി (CJP)യെന്ന ഹാസ്യരാഷ്ട്രീയപാർട്ടിയുടെ കാര്യമാണ്.
ഭരണകൂടം കർത്തവ്യം മറക്കുമ്പോൾ പ്രതിഷേധം പല രൂപത്തിലുയരുമെന്നതിന്റെ നേർസാക്ഷ്യം. തൊഴിലില്ലാത്ത ഇന്ത്യൻ യുവാക്കളെ പാറ്റയോടും പരാദങ്ങളോടും ഉപമിച്ച സുപ്രീകോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ പരാമർശമാണ് ഇങ്ങനെയൊരു പ്രതിഷേധപാർട്ടി രൂപപ്പെടാൻ കാരണമായത്. പുതിയ തലമുറ വലിയ രീതിയിൽ കോക്രോച്ച് പാർട്ടിയിൽ ആകൃഷ്ടരാവുകയാണെന്നത് പാർട്ടിയുടെ ഇൻസ്റ്റഗ്രാമിൽ വർധിച്ചുവരുന്ന ഫോളോവേഴ്സ് വ്യക്തമാക്കുന്നു.
Also Read
ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയെ ഇൻസ്റ്റഗ്രാമിൽ കോക്രോച്ചുകൾ മറികടന്നു. 12 ദശലക്ഷം ഫോളോവേഴ്സാണ് കോക്രോച്ച് പാർട്ടിക്ക് ഇപ്പോഴുള്ളത്. ഈ പ്ലാറ്റ്‌ഫോമിൽ ബിജെപിക്ക് 8.7 ദശലക്ഷം ഫോളോവേഴ്സ് മാത്രമാണുള്ളത്. കോൺഗ്രസിന്റെ 13 ദശലക്ഷമെന്ന ഭൂരിപക്ഷം കൂടിയേ ഇനി പാർട്ടിക്ക് മറികടക്കാനുള്ളൂ. വരും ദിവസങ്ങളിൽ വളരെവേഗം കോക്രോച്ചുകൾ ഇതും മറികടന്നേക്കും. ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർഥിയായ അഭിജീത് ദീപ്കെയാണ് പാർട്ടിയുടെ സ്ഥാപകൻ. 2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് 30-കാരനായ അഭിജീത്.
ഇന്ത്യയുടെ ഇന്റർനെറ്റ് രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായമാണിത്. വെറും നാലുദിവസം കൊണ്ട് ബിജെപിയെ മറികടന്നുവെന്നും യുവജനങ്ങളുടെ ശക്തിയെ കുറച്ചുകാണരുതെന്നുമാണ് ഈ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് പാർട്ടിയുടെ ഔദ്യോഗികപേജിൽ വന്ന കുറിപ്പ്. "ലോകത്തിലെ ഏറ്റവും വലിയ പാർട്ടി" എന്ന ബിജെപിയുടെ ദീർഘകാലമായ ബ്രാൻഡിംഗിനെ അഭിജിത്ത് ദീപ്കെ പരിഹസിച്ചു.
അതേസമയം, പാർട്ടിയുടെ മാനിഫെസ്റ്റോയും വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. ചീഫ് ജസ്റ്റിസുമാർക്ക് വിരമിച്ചതിന് ശേഷം രാജ്യസഭാ സീറ്റുകൾ ഇല്ല, ശരിയായ വോട്ടുകൾ റദ്ദാക്കുന്നതിനെതിരെ കർശന നടപടി, പാർട്ടി മാറിയ എംഎൽഎമാർക്ക് തിരഞ്ഞെടുപ്പ് വിലക്ക്, തെറ്റായ വിവരങ്ങൾ നൽകുന്ന മാധ്യമങ്ങൾക്കെതിരേ നടപടി, ഭരണത്തിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം എന്നിങ്ങനെയാണ് മാനിഫെസ്റ്റോയിലുള്ളത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: CJP reached 10.1 million followers in only four days., The party emerged as a satirical response to derogatory remarks about unemployed youth., Manifesto focuses on electoral reforms, anti-defection, and institutional accountability., Shift in Indian political engagement from traditional rallies to meme-driven digital activism.
Published: 21 May 2026, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented