'കഹോ നാ പ്യാർ ഹെ'യിലൂടെ ആരാധകരുടെ ഹൃദയം കവർന്ന അമീഷ പട്ടേൽ. ഒട്ടേറെ പ്രണയങ്ങളുണ്ടായിരുന്നുവെങ്കിലും, അവിവാഹിതയാണ് താരം. ഫിലിം മേക്കർ വിക്രം ഭട്ടുമായി ദീർഘകാലം പ്രണയത്തിലായിരുന്നു താരം. വിവാഹിതനായ വിക്രം ഭട്ടുമായുള്ള പ്രണയം, അമീഷയുടെ വീട്ടുകാർക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇരുവരും തങ്ങളുടെ പ്രണയത്തിൽ ഉറച്ചുനിന്നു. അക്കാലത്ത് പൊതുവിടങ്ങളിലെല്ലാം ഒരുമിച്ചാണ് പ്രത്യക്ഷപ്പെട്ടിരുന്നതും. പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നുസംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് പിരിയാൻ തീരുമാനിക്കുകയായിരുന്നു. ആ ബന്ധം ഒരു അബദ്ധമായിരുന്നുവെന്നാണ് അമീഷ പറഞ്ഞത്. അത് പ്രണയമായിരുന്നില്ലെന്ന് വിക്രം ഭട്ടും.
50-ാം വയസ്സിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം അമീഷ ഒരു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്താണ് തന്നെ വിവാഹം കഴിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്നും അമീഷ തുറന്നുപറയുന്നു.
''ഒട്ടേറെ പേർ വിവാഹാഭ്യർഥന നടത്തുന്നുണ്ട്. പക്ഷേ, അവർക്കൊക്കെ ഒരു 'വീട്ടമ്മയായ' ഭാര്യയെയാണ് വേണ്ടത്. ഞാൻ തുടർന്നും അഭിനയിക്കുന്നതിനോട് ആർക്കും താത്പര്യമില്ല. അതാണ് പ്രധാനകാരണം''.
തന്റെ അനുഭവങ്ങളിൽനിന്ന് കുറേ കാര്യങ്ങൾ പഠിച്ചുവെന്നും അതാണിപ്പോൾ മുന്നോട്ടുനയിക്കുന്നതെന്നും അമീഷ വെളിപ്പെടുത്തുന്നു. 'ഞാൻ കരിയറിനുവേണ്ടി കുറേ കാര്യങ്ങൾ നഷ്ടപ്പെടുത്തി. പ്രണയത്തിനുവേണ്ടിയും ഒട്ടേറെ കാര്യങ്ങൾ വേണ്ടെന്നുവെച്ചു. പലപ്പോഴും കരിയറിനായി പ്രണയവും, പ്രണയത്തിനായി കരിയറും ഉപേക്ഷിക്കേണ്ടിവന്നു. സിനിമയിൽ വരുന്നതിനുമുമ്പ് ഒരു സീരിയസ് പ്രണയമുണ്ടായിരുന്നു എനിക്ക്. ഒരു വ്യവസായകുടുംബത്തിൽനിന്നുള്ളയാളെയാണ് ഞാൻ പ്രണയിച്ചത്. നല്ല വിദ്യാഭ്യാസമുള്ളയാൾ. സമാനമായ കുടുംബപശ്ചാത്തലവും. ഞാൻ ബോളിവുഡിൽ അഭിനയിക്കാൻ തീരുമാനിച്ചതോടെ, അത് തകർന്നു. എപ്പോഴും ലൈംലൈറ്റിൽ നിൽക്കുന്നൊരു പെൺകുട്ടിയെ പങ്കാളിയാക്കാൻ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നു. അങ്ങനെ കരിയറിനായി എന്റെ പ്രണയം ഞാൻ വേണ്ടെന്നുവെച്ചു''.
എന്നാൽ, വിവാഹത്തോട് പൂർണമായും മുഖംതിരിച്ചിട്ടില്ലെന്നും അമീഷ പറയുന്നു. ''ഇപ്പോഴും ധാരാളം വിവാഹാഭ്യർഥനകൾ വരുന്നുണ്ട്. അതിലേറെയും സമ്പന്നകുടുംബങ്ങളിൽനിന്നുള്ളതാണ്. എന്റെ പകുതി പ്രായമുള്ള ആളുകൾ എന്നെ ഡേറ്റിന് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. ഞാനതിന് തയ്യാറാണ്. കാരണം എന്റെ അഭിപ്രായത്തിൽ പുരുഷന്റെ പ്രായമല്ല കാര്യം. മാനസികമായുള്ള പക്വതയാണ്. എന്നേക്കാൾ പ്രായമുള്ള, മാനസികമായി ഒട്ടും വളർച്ചയില്ലെന്ന് തോന്നുന്ന പലരെയും ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. അതുകൊണ്ട് വിവാഹകാര്യത്തിൽ പ്രായം ഒരു പ്രശ്‌നമേയല്ല''.
ഗദ്ദർ 2, തോബാ തേരാ ജൽവ എന്നിവയാണ് അമീഷയുടെ അവസാനമിറങ്ങിയ സിനിമകൾ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ameesha Patel reveals why she`s still single at 50, discussing career choices, past relationships and current marriage proposals
Published: 19 Sept 2025, 11:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented