
ചെറിയ കൈവായ്പകള്‍ വാങ്ങി വീട്ടുകാര്യങ്ങള്‍ നടത്താനും മുട്ടയും കോഴിയുമൊക്കെ വിറ്റ് അത് കൃത്യമായി തിരിച്ചടക്കാനും പണ്ടുമുതലേ മിടുക്കികളാണ് സ്ത്രീകള്‍. കുടുംബശ്രീ പോലുള്ള സ്ത്രീക്കൂട്ടായ്മകള്‍ സജീവമായപ്പോള്‍ സ്ത്രീകള്‍ക്ക് ലോണ്‍ കൊടുക്കാന്‍ ബാങ്കുകള്‍ വരെ മുന്നിട്ടിറങ്ങി. കോവിഡ് കാലത്താണ് ഇതിന് ഇത്തിരിയെങ്കിലും കുറവ് വന്നത്. എങ്കിലും വായ്പയെടുക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. പേഴ്‌സണല്‍ ലോണ്‍, ഗോള്‍ഡ് ലോണ്‍, കാര്‍ ലോണ്‍... ഇവയിലേതെങ്കിലും ഇല്ലാത്ത ഒരു മലയാളി സ്തീയെ കണ്ടുകിട്ടാന്‍ തന്നെ ബുദ്ധിമുട്ടാണ്.
കടക്കെണിയുടെ ലക്ഷണങ്ങള്‍
എന്നാല്‍ കിട്ടുന്ന ശമ്പളത്തിന്റെ ഗണ്യമായ ഒരു പങ്ക് വായ്പാ തിരിച്ചടവിനായി പോയിക്കെണ്ടിരിക്കുകയാണെങ്കില്‍ സംശയിക്കേണ്ട നിങ്ങള്‍ കടക്കെണിയിലാണ്. എന്തെങ്കിലും ഒരു സാമ്പത്തിക ആവശ്യം പെട്ടെന്ന് വന്നാല്‍ ഉറപ്പായും നിങ്ങളുടെ ഈ തിരിച്ചടവ് എല്ലാം മുടങ്ങും. മാത്രമല്ല ഒരിക്കല്‍ വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്ക് അതിന്റെ കുടിശ്ശിക തീര്‍ത്ത് പഴയ അവസ്ഥയിലെത്താന്‍ കഴിഞ്ഞെന്നും വരില്ല.
Also Read
എങ്ങനെ ഇത്തരം കടക്കെണിയില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാം
1. നിലവിലുള്ള വായ്പകളുടെ പട്ടിക തയ്യാറാക്കുക
വായ്പകളുടെ പട്ടിക 1-ല്‍ നല്‍കിയിരിക്കുന്ന വിധം തയ്യാറാക്കുക. അതില്‍ വായ്പാതുകയും ഇനി തിരിച്ചടയ്ക്കാനുള്ള തുകയും പലിശ നിരക്കും അവശേഷിക്കുന്ന കാലാവധിയും എഴുതുക. വായ്പകള്‍ എല്ലാം തിരിച്ചടച്ച് ഒഴിവാക്കേണ്ടതില്ല. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് വരുമാനത്തിന്റെ 25 ശതമാനമായി കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. നിങ്ങള്‍ ആദായ നികുതി നല്‍കുന്ന ആളാണെങ്കില്‍ നികുതിയിളവുള്ള വായ്പകളൊന്നും ക്ലോസ് ചെയ്യേണ്ട. അതു തുടരുക. പലിശ നിരക്ക് ഏറ്റവും കൂടിയ വായ്പകള്‍ ആദ്യം ഒഴിവാക്കണം. ക്രഡിറ്റ് കാര്‍ഡ് വായ്പ, പേഴ്‌സണല്‍ ലോണ്‍ തുടങ്ങിയവ ഉദാഹരണം.
2. വായ്പകളുടെ പട്ടിക തയ്യാറാക്കിയാല്‍ നിങ്ങളുടെ നിക്ഷേപങ്ങളുടെ പട്ടിക കൂടി പട്ടിക 2-ല്‍ പറയുന്ന രീതിയില്‍ തയ്യാറാക്കുക
ഇതില്‍ നിങ്ങള്‍ പ്രതിവര്‍ഷം നല്‍കുന്ന പലിശ നിരക്കിനേക്കാള്‍ കുറഞ്ഞ രീതിയില്‍ ലാഭം തരുന്ന നിക്ഷേപങ്ങള്‍ ഏതാണ് എന്ന് കണക്കാക്കുക. ഉദാഹരണമായി ഫിക്‌സഡ് ഡിപ്പോസിറ്റില്‍ നിന്ന് കഴിഞ്ഞ ഏതാനും മാസം മുമ്പുവരെ കിട്ടിയിരുന്നത് 8 ശതമാനം വാര്‍ഷിക പലിശയാണ്. അത്തരമൊരു നിക്ഷേപത്തില്‍ പണം സൂക്ഷിച്ചുകൊണ്ട് 14 ശതമാനം പലിശ ഈടാക്കുന്ന പേഴ്‌സണല്‍ ലോണ്‍ തുടരണോ. ഇതേപോലെ ഓരോ നിക്ഷേപവും വിലയിരുത്തി കൂടിയ പലിശനിരക്കുള്ള വായ്പകള്‍ ക്ലേസ് ചെയ്യുക. ക്രഡിറ്റ് കാര്‍ഡ് ലോണ്‍, പേഴ്‌സണല്‍ ലോണ്‍ തുടങ്ങിയ പലിശനിരക്ക് കൂടിയ വായ്പകള്‍ കഴിയുന്നത്ര വേഗം ക്ലോസ് ചെയ്യണം. തിരിച്ചടവ് മുടങ്ങിയാല്‍ ഇത്തരം വായ്പകളുടെ പിഴ വളരെ കൂടിയ നിരക്കിലായിരിക്കും.
3. വായ്പകള്‍ പുനക്രമീകരിക്കാം
വായ്പ ക്ലോസ് ചെയ്യാന്‍ നിക്ഷേപങ്ങളൊന്നും ഇല്ലെങ്കില്‍ പലിശ കൂടിയ വായ്പകള്‍ തീര്‍ക്കാനായി പലിശ കുറഞ്ഞ പുതിയ വായ്പ എടുക്കുന്നതില്‍ തെറ്റില്ല. ഹൗസ് മെയിന്റനന്‍സ് ലോണ്‍, ലോണ്‍ എഗന്‍സ്റ്റ് സെക്യൂരിറ്റി തുടങ്ങിയവ കുറഞ്ഞ പലിശയുള്ള വായ്പകളാണ്. താരതമ്യേന കൂടിയ തിരിച്ചടവ് കാലയളവും ഇത്തരം വായ്പകള്‍ക്ക് ലഭിക്കും.
4. ജീവിതച്ചെലവ് കുറയ്ക്കുക
ഒരിക്കല്‍ കടക്കെണിയില്‍ അകപ്പെട്ടാല്‍ അതില്‍ നിന്ന് പുറത്തുകടക്കുക ബുദ്ധിമുട്ടാണ്. പുറത്തുകടക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ കുരുക്കിലാകും. അതുകൊണ്ട് കഴിയുന്നത്ര വായ്പകള്‍ കുറയ്ക്കുക. വരുമാനത്തിന്റെ 30 ശതമാനത്തില്‍ കൂടുതല്‍ തിരിച്ചടവ് വരുന്ന രീതിയില്‍ വായ്പകള്‍ എടുക്കാതിരിക്കാന്‍ ശ്രമിക്കുക. കടക്കെണിയില്‍ ആണെന്നറിഞ്ഞാല്‍ എത്രയും വേഗം പുറത്തുകടക്കുക. ഇതിനായി പ്രൊഫഷണല്‍ സഹായം ആവശ്യമെങ്കില്‍ അതും തേടണം.
(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)
Content Highlights: how to get out of debt trap
Published: 01 Feb 2024, 03:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented