സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ഗുണഫലം സ്തീകള്‍ അനുഭവിക്കുന്നത് വാര്‍ധക്യകാലത്താണ്. പ്രത്യേകിച്ചും സിംഗിള്‍ ആയി ജീവിക്കാനാഗ്രഹിക്കുന്ന സ്ത്രീകളും സിംഗിള്‍ മദര്‍ ആയവരും. പ്രായമായതിനുശേഷമുള്ള ജീവിതകാലത്തേക്ക് ചെറിയ തുക മാത്രം മാറ്റിവെച്ചാല്‍ മതി.
ഇനി നിക്ഷേപം എവിടെവേണം എന്നാകും ഇപ്പോള്‍ നിങ്ങളുടെ സംശയം. പലരുടെയും കൈയില്‍ ഇപ്പോള്‍ നിക്ഷേപിക്കാന്‍ പണമൊന്നും ഉണ്ടാകില്ല. ഇനി മുതല്‍ അല്പസ്വല്പം മിച്ചം പിടിക്കാം എന്ന ദൃഢനിശ്ചയം മനസ്സില്‍ അവര്‍ എടുത്തിട്ടുണ്ടാകും. വിവിധ നിക്ഷേപമാര്‍ഗങ്ങളെ കുറിച്ച് വലിയ പിടിപാടും അവര്‍ക്കുണ്ടാകില്ല.
Also Read
ആദ്യം ഇത്തരക്കാരുടെ കാര്യം എടുക്കാം. റിട്ടയര്‍മെന്റിനായി സമ്പാദ്യം അതെത്ര ചെറുതായാലും സ്വരുക്കൂട്ടുകയാണ് ആദ്യം വേണ്ടത്. ഇതിന് ഇവര്‍ക്കു മുന്നിലുള്ള ഏറ്റവും എളുപ്പവും സുരക്ഷിതവുമായ മാര്‍ഗം റിക്കറിങ് ഡിപ്പോസിറ്റാണ്. തൊട്ടടുത്ത ബാങ്കില്‍ ഇന്നു തന്നെ ഒരു ഡിപ്പോസിറ്റ് തുടങ്ങുക. ബാങ്ക് അടുത്തല്ല എന്നാണോ. എങ്കില്‍ അടുത്ത പോസ്‌റ്റോഫീസില്‍ പോയാലും മതി. അവിടെയും തുടങ്ങാം റിക്കറിങ് ഡിപ്പോസിറ്റ്. ബാങ്കുകളുടെ മൊബൈല്‍ ആപ് വഴി വീട്ടിലിരുന്നും ഇത് ആരംഭിക്കാം.
തുടര്‍ച്ചയായി ചെറുതുക നിക്ഷേപിച്ചാല്‍ രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് അത് ഭേദപ്പെട്ട തുകയായി മാറും. ഈ തുക കൂടുതല്‍ ആദായം തരുന്ന മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുക. ഇക്കാലയളവില്‍ വിവിധ നിക്ഷേപ മാര്‍ഗങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ ശ്രമിക്കുക.
സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങള്‍ ( ലാഭം 78 ശതമാനം)
പ്രോവിഡന്റ് ഫണ്ട്, പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട്, ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങിയവയെ ഈ ഗണത്തില്‍ പെടുത്താം. പരമാവധി വാര്‍ഷികലാഭം 78 ശതമാനമെ ഇതില്‍ നിന്നു ലഭിക്കു. പക്ഷെ നിങ്ങളുടെ നിക്ഷേപം ഏറെക്കുറേ സുരക്ഷിതമായിരിക്കും. പ്രോവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കുമ്പോഴും പലിശ ലഭിക്കുമ്പോഴും പണം പിന്‍വലിക്കുമ്പോഴും ആദായ നികുതി നല്‍കേണ്ടതില്ല. ബാങ്കിലെ നിക്ഷേപത്തിന് ആദായ നികുതി ഇളവില്ല. കിട്ടുന്ന പലിശയ്ക്ക് നികുതി നല്‍കുകയും വേണം.
ഓഹരികള്‍ (നേട്ട സാധ്യത അനന്തം, അതേപോലെ നഷ്ട സാധ്യതയും)
ലോകത്ത് ഏറ്റവും കൂടുതല്‍ നേട്ടം നല്‍കിയിട്ടുള്ള ആസ്തി ഓഹരികളാണ്. ദീര്‍ഘകാല ലക്ഷ്യത്തോടെ ഓഹരികളില്‍ നിക്ഷേപിക്കുന്നവര്‍ക്കേ ഈ നേട്ടം ലഭിക്കൂ. അതേപോലെ വിപണിയുടെ ഗതിവിഗതികളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുകയുംവേണം. 10 വര്‍ഷം കഴിഞ്ഞ് ആവശ്യമുള്ള പണം ഇന്ന് ഓഹരിയില്‍ നിക്ഷേപിച്ചു എന്നു കരുതുക. 10 വര്‍ഷം കഴിഞ്ഞ് ഓഹരികള്‍ വില്‍ക്കാന്‍ നോക്കുമ്പോള്‍ വിപണി താഴ്ന്ന അവസ്ഥയിലാണ് എങ്കില്‍ വലിയ നഷ്ടമാകും ഉണ്ടാകുക. ഈ 10 വര്‍ഷക്കാലത്തിനിടയ്ക്ക് നിങ്ങള്‍ ന്യായമായ നേട്ടം ലഭിക്കുന്ന അവസരം ഉണ്ടാക്കിയിട്ടുണ്ടാവും. ആ സമയം നിങ്ങളുടെ നിക്ഷേപത്തില്‍ നിന്നുള്ള ന്യായമായ ലാഭം നിങ്ങള്‍ നേടിയിരിക്കണം.
ഓഹരിയില്‍ ദീര്‍ഘകാല നിക്ഷേപത്തിന് തയാറെടുക്കുമ്പോള്‍ നല്ല വളര്‍ച്ചാസാധ്യതയുള്ള കമ്പനികളെ കണ്ടുപിടിക്കണം. അതെങ്ങനെയെന്ന് നോക്കാം
1. കമ്പനി യഥാര്‍ഥത്തില്‍ ലാഭത്തിലാണോ എന്ന് പരിശോധിക്കണം. പലരും ബാലന്‍സ് ഷീറ്റില്‍ ലാഭം കാണിക്കും. യഥാര്‍ഥത്തില്‍ ലാഭം ഉണ്ടായിരിക്കണം എന്നില്ല. യഥാര്‍ഥ ലാഭം ഉണ്ടോ എറിയാന്‍ കമ്പനി ഡിവിഡന്റ് കൃത്യമായി നല്‍കുന്നുണ്ടോ എന്ന് നോക്കിയാല്‍മതി. ചില കമ്പനികള്‍ ഡിവിഡന്റ് നല്കാത്തതിന് മുടന്തന്‍ ന്യായങ്ങളും പറയും. ലാഭം കമ്പനിയുടെ വികസനത്തിനായി പുനര്‍നിക്ഷേപിക്കുന്നുവെന്നതാണ്
അതിലൊന്ന്. അപ്പോള്‍ വികസന പദ്ധതികള്‍ വരുന്നുണ്ടോ എന്ന് പരിശോധിക്കണം. നമ്മള്‍ നിക്ഷേപിക്കുന്ന കമ്പനിയുടെ മാനേജുമെന്റിന് ലാഭം പങ്കു വയ്ക്കുന്ന മനോഭാവം ഇല്ല എങ്കില്‍ നിക്ഷേപകന് ഒന്നും കിട്ടില്ല.
2. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കമ്പനിയുടെ വില്‍പ്പനയുടെ കണക്കുകള്‍ നോക്കുക. തുടര്‍ച്ചയായി വര്‍ധന ഉണ്ട് എന്ന് ഉറപ്പാക്കണം. ഏറിയുംകുറഞ്ഞും ഇരുന്നാല്‍ പോര.
3. അറ്റാദായം തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ടോ എന്ന് നോക്കുക.
മ്യൂച്വല്‍ ഫണ്ട് (ലാഭം 10 മുതല്‍ 15 ശതമാനം)
വിവിധ നിക്ഷേപ മാര്‍ഗങ്ങളില്‍ നേരിട്ട് നിക്ഷേപിക്കാന്‍ അറിവോ സമയമോ ഇല്ലാത്തവര്‍ക്ക് സ്വന്തം നിക്ഷേപം മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളെ ഏല്‍പ്പിക്കാം. അവര്‍ നിങ്ങളുടെ ഫണ്ട് നിങ്ങള്‍ പറയുന്ന മാര്‍ഗങ്ങളില്‍ നിക്ഷേപിച്ച് അതിന്റെ നേട്ടം നല്‍കും. അതിന് ചെറിയ ഫീസ് അവര്‍ക്കു നല്‍കിയാല്‍ മതി. നേരിട്ട് നിക്ഷേപിക്കുമ്പോഴുള്ളത്രയും ലാഭവും ഉണ്ടാകില്ല. അതേപോലെ നഷ്ടവും.
എങ്ങനെയാണ് മികച്ച മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളെ കണ്ടെത്തുക?
1. ഫണ്ട് മുന്‍കൂട്ടി പ്രഖ്യാപിച്ചിരിക്കുന്ന നിക്ഷേപരീതി തുടര്‍ച്ചയായി പിന്‍തുടരുന്നുണ്ടോ എന്ന് നോക്കുക. ഓഹരി വിപണിയോ സമ്പദ് വ്യവസ്ഥയോ എങ്ങനെപോയാലും ഫണ്ടുകള്‍ അവയുടെ നിയതമായ രീതി പിന്‍തുടരണം. ഓഹരിവിപണി ഉയരുമ്പോള്‍ മാത്രമല്ല ഇടിയുമ്പോഴും ഒരേരീതി തന്നെ തുടര്‍ന്നാലേ ലാഭം കിട്ടൂ. ഫണ്ട് സ്ഥാപനം കാലാകാലങ്ങളില്‍ നല്‍കാറുള്ള ഫാക്ട് ഷീറ്റ് പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാം.
2. ഫണ്ടിന്റെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എ.യു.എം) എത്ര എന്ന് നോക്കുക. നിക്ഷേപകര്‍ ഫണ്ടിനെ ഏല്‍പ്പിച്ചിരിക്കുന്ന ആകെ തുകയാണ് എ.യു.എം. കൂടുതല്‍ നിക്ഷേപകര്‍ പെട്ടെന്ന് കൂട്ടത്തോടെ വിറ്റിട്ട് പോയാലും അത് ഫണ്ടിന്റെ പ്രവര്‍ത്തനത്തെ ബാധിക്കരുത്. 60 മുതല്‍ 50 കോടിയെ എ.യു.എം ഉള്ളൂ എങ്കില്‍ അത് ഫണ്ടിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
3. ഇന്‍ഷുറന്‍സ് (എന്‍ഡോവ്‌മെന്റ് ലാഭം 7 ശതമാനം, യുലിപ് ഡെറ്റ് 59 ശതമാനം, ഇക്വിറ്റി 10 മുതല്‍ 15 ശതമാനം വരെ)
റിട്ടയര്‍മെന്റിനായി ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളെ സ്വീകരിക്കുമ്പോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധേിക്കേണ്ടതുണ്ട്. എന്‍ഡോവ്‌മെന്റ്, യുലിപ് പ്ലാനുകളെയാണ് ഇക്കാര്യത്തില്‍ ആശ്രയിക്കാന്‍ കഴിയുക. എന്‍ഡോവ്‌മെന്റ് പ്ലാനുകള്‍ നല്‍കുന്ന ലാഭം പരമാവധി 7.5 ശതമാനമാണ് എന്നാണ് നിക്ഷേപ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. യുലിപ് ഫണ്ടുകളില്‍ ഇത് 59 ശതമാനവും ഇക്വിറ്റിയില്‍ 10 മുതല്‍ 15 ശതമാനവുമാണ്. ഇക്വിറ്റിയിലെ ലാഭത്തിന്റെ കാര്യത്തില്‍ പക്ഷെ ഉറപ്പൊന്നുമില്ല. രണ്ടിനും ഇപ്പോള്‍ ആദായനികുതി ആനുകൂല്യം ലഭിക്കും.
നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് അടുത്ത ഭാഗത്ത്.
(തുടരും)
(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)
Content Highlights: retirement savings plans for women
Published: 08 Jan 2024, 12:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented