
മൃഗങ്ങളെ (അത് നായയോ പൂച്ചയോ പക്ഷിയോ ആകട്ടെ ) ഹൃദയത്തോടു ചേര്‍ത്തുവെയ്ക്കുന്ന ഒരു മൃഗസ്നേഹിയാണ് നിങ്ങളെങ്കില്‍ പൊന്നോമനകള്‍ക്ക് കൂടുതല്‍ സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യുന്ന ചുരുങ്ങിയ അഞ്ച് കാര്യങ്ങളിലെങ്കിലും ശ്രദ്ധ നല്‍കണം.
1. വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും സമ്പൂര്‍ണ്ണ വെല്‍നെസ് വെറ്ററിനറി പരിശോധന നടത്തണം
ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും വിരയിളക്കാനും തുടര്‍വാക്‌സിന്‍ എടുക്കാനും വെറ്ററിനറി ഡോക്ടറെ സന്ദര്‍ശിക്കുന്നതല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആറു മാസത്തിലൊരിക്കലെങ്കിലും മൃഗങ്ങളെ ഡോക്ടറെ കാണിച്ച് അടി മുതല്‍ മുടി വരെയുള്ള വെല്‍നെസ് പരിശോധന നടത്തിയിരിക്കണം. രക്തപരിശോധനയും മറ്റ് രോഗനിര്‍ണ്ണയ ടെസ്റ്റുകളും ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യാം. മൃഗങ്ങളുടെ ആരോഗ്യസ്ഥിതി അറിയാമെന്നു മാത്രമല്ല, പല രോഗങ്ങളും ആദ്യം തന്നെ തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കുന്നു.
Also Read
2. സന്തുലിതമായ ഭക്ഷണം ഉറപ്പാക്കുക
വളര്‍ത്തുമൃഗങ്ങള്‍ക്ക് സന്തുലിതവും ഫ്രഷായതുമായ ഭക്ഷണം ഉറപ്പാക്കണം. ബാലന്‍സ്ഡായ ഭക്ഷണമാണ് അവയുടെ ആയുസും ആരോഗ്യവും ഉറപ്പാക്കാന്‍ ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം. പ്രിസര്‍വേറ്റീവുകള്‍, കൃത്രിമ നിറങ്ങള്‍ തുടങ്ങി ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഘടകങ്ങള്‍ അടങ്ങിയ ഭക്ഷണം പരമാവധി ഒഴിവാക്കണം.
3. താഴെപ്പറയുന്ന ഏതെങ്കിലും പ്രവൃത്തികളില്‍ ഒന്നെങ്കിലും ദിവസത്തിലോ ആഴ്ചയിലെങ്കിലുമോ ചെയ്യണം
- ആഴ്ചയില്‍ പല തവണ പല്ലുതേപ്പിക്കുക, ദിവസവും ചെയ്താല്‍ അത്രയും നല്ലത്.
- വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരം നല്ലൊരു ന്യുട്രീഷണല്‍ സപ്ലിമെന്റ് നല്‍കണം.
- ആഴ്ചയിലൊരിക്കല്‍ അവയെ മസാജ് ചെയ്യാനും, കൈകാലുകള്‍ സ്‌ട്രെച്ച് ചെയ്യാനും ശ്രമിക്കുക.
- നഖങ്ങള്‍ കൃത്യസമയത്ത് മുറിക്കുക. നഖങ്ങംള്‍ എല്ലാം ഒരു ദിവസം തന്നെ മുറിക്കാതെ രണ്ടോ മൂന്നോ ദിവസങ്ങളിലായി ചെയ്യുമ്പോള്‍ അതുമൂലമുണ്ടാകുന്ന പേടിയും സമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കും.
- പൂച്ചകളുടെ കാര്യത്തില്‍, ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും കുറച്ചു മിനിട്ടെങ്കിലും അവയെ പുറത്തിറക്കുക. സൂര്യപ്രകാശവും ശുദ്ധവായുവും അവരെ ഉന്മേഷവാന്മാരാക്കും.
4. ആഴ്ചയില്‍ ഒരു മണിക്കൂര്‍ അധിക വ്യായാമം നല്‍കുക
ആഴ്ചയില്‍ ഒരു മണിക്കൂര്‍ എന്നാല്‍ ദിവസം പത്തു മിനിട്ടേ ആവശ്യവുള്ളൂ. രണ്ടു ദിവസം വിശ്രമിച്ചാലും ദിവസം 12 മിനിട്ട്, തിങ്കള്‍ മുതല്‍ വെള്ളിയാഴ്ച വരെ മതിയാവും. അതുമല്ലെങ്കില്‍ ശനി, ഞായര്‍ ദിവസങ്ങള്‍ അരമണിക്കൂര്‍ വീതം മതിയാവും. പൂച്ചകള്‍ക്കാവട്ടെ, 15 മിനിട്ട് വീതം നാലുദിവസം അധിക വ്യായാമം നല്‍കണം.
5. അരുമമൃഗങ്ങള്‍ക്കായി 'സംതിങ്ങ് സ്‌പെഷ്യല്‍' നല്‍കാം
നായയായാലും പൂച്ചയായാലും അവരോടൊപ്പം അല്‍പ്പസമയം ചെലവഴിക്കാന്‍ തീരുമാനിക്കുന്നത് അവയ്ക്ക്് ഏറെ സന്തോഷം നല്‍കുന്ന ഒന്നായിരിക്കും. അവരുടെ പരിസരവും കളിസമയവും സമ്പുഷ്ടമാക്കുന്ന പലതരത്തിലുള്ള കളിപ്പാട്ടങ്ങള്‍ നല്‍കാം. വ്യത്യസ്തമായ സ്ഥലങ്ങളില്‍ നടക്കാന്‍ പോകാം. മറ്റു നായകളെ കാണാനായി ഇടയ്ക്ക് ഡോഗ് പാര്‍ക്കുകള്‍ സന്ദര്‍ശിക്കുന്നതും നല്ലതാണ്.
(കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ലേഖകന്‍)
Content Highlights: five things needed for your pet
Published: 23 Aug 2024, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented