വളര്‍ത്തുനായ ഒരു കുടുംബാംഗത്തെ പോലെയാണ്. ചിലപ്പോള്‍ അവരെ തഴുകുകയും തലോടുകയും ചെയ്യുന്നതോടൊപ്പം നമ്മള്‍ കഴിക്കുന്ന ഭക്ഷണവും കൊടുക്കാറുണ്ട്. എന്നാല്‍ സ്‌നേഹം കൊണ്ട് നൽകുന്ന ഈ ഭക്ഷണ പദാര്‍ഥങ്ങള്‍, അവരുടെ ജീവന് തന്നെ ആപത്തായേക്കാം. മനുഷ്യര്‍ കഴിക്കുന്ന ചില ലഘു ഭക്ഷണങ്ങള്‍ വളര്‍ത്തുനായകള്‍ക്ക് അപകടകരമാണ്. അവ നായയുടെ ദഹനവ്യവസ്ഥക്കോ ഹൃദയത്തിനോ സുരക്ഷിതമായിരിക്കണമെന്നില്ല. അതുമൂലം വിഷബാധ, അവയവങ്ങളുടെ തകരാറ് എന്നിവ ഉണ്ടാകാം. ഇത് അവയുടെ ജീവന് തന്നെ ഭീഷണിയായേക്കാം.
വളര്‍ത്തു നായകൾക്ക് കൊടുക്കാന്‍ പാടില്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങൾ
ഐസ്‌ക്രീം
ചെറിയ അളവിലാണെങ്കിലും ഐസ്‌ക്രീം നായ്ക്കള്‍ക്ക് അപകടകരമാണ്. മിക്ക ഐസ്‌ക്രീമുകളിലും സൈലിറ്റോള്‍ (xylitol) അടങ്ങിയിട്ടുണ്ട്. പഞ്ചസാരയ്ക്ക് പകരമായി ഇത് ഉപയോഗിക്കാറുണ്ട്. ഇത് ചെറിയ അളവില്‍ പോലും വളര്‍ത്തുമൃഗങ്ങളില്‍ എത്തുന്നത് കരള്‍ തകരാറിലാകാനോ മരണത്തിനോ കാരണമാകും. കൂടാതെ, ഐസ്‌ക്രീമില്‍ ലാക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാൻ പ്രയാസമാണ്. അതിനാൽ, ഛര്‍ദ്ദി,വയറിളക്കം എന്നീ രോഗങ്ങളുണ്ടാകാം. ഇത്തരം ഭക്ഷണ പദാര്‍ഥങ്ങള്‍ ചേരുവ പരിശോധിച്ച ശേഷം മാത്രം നായകൾക്ക് നൽകുക. പഴം, തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങളും ഇതിന് ബദലായി ഉപയോഗിക്കാം.
ചിപ്സ്
ചിപ്സ് വളര്‍ത്തു നായയ്ക്ക് കൊടുക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, അതില്‍ സോഡിയം കൂടുതലാണ്. മനുഷ്യരെപ്പോലെ കൂടുതല്‍ സോഡിയം പ്രോസസ് ചെയ്യാന്‍ നായകളുടെ ശരീരത്തിന് കഴിയില്ല. ഇത് അയണ്‍ വിഷബാധയ്ക്ക് കാരണമാകും. ഛര്‍ദ്ദി, വിറയല്‍, അല്ലെങ്കില്‍ നിര്‍ജ്ജലീകരണം എന്നിവ ഉണ്ടായേക്കാം. ചിലപ്പോള്‍ ഇത് നായയുടെ തലച്ചോറിനെയോ വൃക്കകളെയോ ബാധിക്കാം. അതേസമയം, ചിപ്‌സിലെ ഉയര്‍ന്ന കൊഴുപ്പ് പാന്ക്രിയാറ്റിസ് സാധ്യത വര്‍ധിപ്പിക്കും. നിങ്ങളുടെ നായ അബദ്ധവശാല്‍ ചിപ്സ് കഴിക്കുകയാണെങ്കില്‍, അവര്‍ക്ക് ധാരാളം വെളളം കൊടുക്കുകയും ലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുക.
പാല്‍
പട്ടിക്കുട്ടികള്‍ പാല്‍ കുടിക്കുമെങ്കിലും, വളര്‍ന്നു കഴിയുമ്പോള്‍ അവ ലാക്ടോസ് അലര്‍ജിയുളളവരാകാം. അതായത്, പാലില്‍ കാണപ്പെടുന്ന പഞ്ചസാരയായ ലാക്ടോസ് ദഹിപ്പിക്കാന്‍ ആവശ്യമായ എന്‍സൈം അവര്‍ക്കില്ല. അതുകൊണ്ട് ചെറിയ അളവില്‍ പാല്‍ അല്ലെങ്കില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് പോലും അവരുടെ വയറിന് അസ്വസ്ഥതയുണ്ടാക്കും.
ചോക്ലേറ്റ്
നായകള്‍ക്ക് ചോക്ലേറ്റ് ഇഷ്ടമായിരിക്കാം. എന്നാല്‍ ചോക്ലേറ്റില്‍ തിയോബ്രോമിന്‍ എന്ന രാസവസ്തു അടങ്ങിയിട്ടുളളതിനാല്‍ അത് നായകള്‍ക്ക് അപകടകരമാണ്. ഇത് അവയുടെ നാഡീവ്യവസ്ഥയെയും ഹൃദയത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ഒരു ചെറിയ കഷ്ണം ചോക്ലേറ്റ് പോലും ഛര്‍ദ്ദി, അപസ്മാരം, അല്ലെങ്കില്‍ ഹൃദയസ്തംഭനം എന്നിവയ്ക്ക് കാരണമാകും. അതിനാല്‍, പട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കുന്നത് ഒഴിവാക്കുക.
കുക്കീസ്
കുക്കീസ് അപകടകരമല്ല എന്നു തോന്നാമെങ്കിലും അവയില്‍ സൈലിറ്റോളും, തിയോബ്രോമിനും അടങ്ങിയിരിക്കുന്നതിനാല്‍ അതും പട്ടികള്‍ക്ക് കൊടുക്കുന്നത് സുരക്ഷിതമല്ല. കൂടാതെ ഇവയില്‍ പഞ്ചസാരയുടേയും കൊഴുപ്പിന്റെയും അളവ് കൂടുതലായതിനാൽ പാന്ക്രിയാറ്റിസിനും കാരണമാകും. ഒരിക്കലും കുക്കീസ് നായകള്‍ക്കു കൊടുക്കാതിരിക്കുക. പകരം ദഹിക്കാന്‍ എളുപ്പമുളള ബിസ്‌ക്കറ്റുകള്‍ കൊടുക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover 5 common human foods that are dangerous for dogs, including ice cream, chips, milk, chocolate, and cookies. Learn why they`re harmful and what to avoid for your pet`s health.
Published: 07 Nov 2025, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented