'ഉള്ളൊഴുക്കി'ലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാനപുരസ്‌കാരം ഉര്‍വശിക്ക് ലഭിച്ചു. സിനിമയിലെ ലീലാമ്മ എന്ന കഥാപാത്രത്തിന്റെ എല്ലാ വികാരങ്ങളും തീവ്രമായി വെള്ളിത്തിരയില്‍ പ്രതിഫലിപ്പിച്ചാണ് ഉര്‍വശി പുരസ്‌കാരം നേടുന്നത്. അതോടെ ഉര്‍വശിക്ക് ലഭിച്ച സംസ്ഥാന പുരസ്‌കാരങ്ങളുടെ എണ്ണം ആറായി.
1989-ലാണ് ആദ്യപുരസ്‌കാരം ലഭിക്കുന്നത്. മഴവില്‍ക്കാവടി, വര്‍ത്തമാനകാലം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അന്ന് അവാര്‍ഡ് കിട്ടിയത്. 'വര്‍ത്തമാനകാല'ത്തിലെ അരുന്ധതി മേനോനെയും 'മഴവില്‍ക്കാവടി'യിലെ ആനന്ദവല്ലിയെയും അത്ര തന്‍മയത്വത്തോടുകൂടിയാണ് ഉര്‍വശി അവതരിപ്പിച്ചത്. ഒരഭിമുഖത്തില്‍ ആ പുരസ്‌കാരത്തെക്കുറിച്ച് ഉര്‍വശി പറഞ്ഞതിങ്ങനെ, ''മഴവില്‍ക്കാവടിയിലേത് ചെറിയ റോളായിരുന്നു. മെയിന്‍ റോളാണ് ചെയ്യാനിരുന്നത്. വര്‍ത്തമാനകാലം സിനിമയുടെ ഡേറ്റുമായി ക്ലാഷ് ആയപ്പോള്‍ വേണ്ടെന്ന് വെച്ചതാണ്. പിന്നെയാണ് സത്യേട്ടന്‍ വിളിക്കുന്നത്, കുറച്ച് സീനേയുള്ളൂ, പിന്നൊരു പാട്ടും. ബുദ്ധിമുട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍, ഇല്ലെന്ന് പറഞ്ഞു''.
Also Read
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയില്‍ ജയറാമായിരുന്നു നായകന്‍. ഐ.വി.ശശി സംവിധാനം ചെയ്ത സിനിമയാണ് 'വര്‍ത്തമാനകാലം'. ഒരേസമയത്ത് ചെയ്ത രണ്ടുസിനിമകളിലെയും അഭിനയത്തിനാണ് ഉര്‍വശിക്ക് പുരസ്‌കാരം ലഭിച്ചതെന്നതാണ് പ്രത്യേകത.
തൊട്ടടുത്ത വര്‍ഷവും മികച്ച നടിക്കുള്ള പുരസ്‌കാരം ഉര്‍വശിക്ക് തന്നെയായിരുന്നു. 'തലയണമന്ത്ര'ത്തിലെ കാഞ്ചന എന്ന കഥാപാത്രം ഇന്നും ഉര്‍വശിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. കുശുമ്പും കുന്നായ്മയും പൊങ്ങച്ചവും ആഡംബരഭ്രമവുമൊക്കെയുള്ള ആ കഥാപാത്രം അതുപോലെ മനോഹരമാക്കാന്‍ ആര്‍ക്ക് പറ്റും? ''ഉര്‍വശീ, പച്ചയായ നാട്ടിന്‍പുറത്തെ സ്ത്രീയാണ്. ഉര്‍വശിയുടെ സാധാരണ മാനറിസങ്ങള്‍ കാണിച്ചാല്‍ മതി' എന്നാണ് ആ സിനിമ തുടങ്ങുമ്പോള്‍ സത്യേട്ടന്‍ എന്നോട് പറഞ്ഞത്'', കാഞ്ചന വന്ന വഴികളെക്കുറിച്ച് ഒരിക്കല്‍ ഉര്‍വശി ഓര്‍ത്തെടുത്തു. സിനിമ സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാടാണ്.

1991-ല്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഉര്‍വശി മികച്ച നടിയായി. ലോഹിതദാസ് സംവിധാനം ചെയ്ത 'ഭരതം', സുരേഷ് ഉണ്ണിത്താന്റെ 'മുഖചിത്രം', കടിഞ്ഞൂല്‍കല്യാണം, വി.ആര്‍.ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'കാക്കത്തൊള്ളായിരം' എന്നീ സിനിമകളുടെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. 'ഭരത'ത്തിലെ ദേവി എല്ലാമറിഞ്ഞിട്ടും നിസ്സഹായതോടെ, എല്ലാം ഉള്ളിലടക്കേണ്ടിവരുന്ന കഥാപാത്രമാണ്. ബുദ്ധിവളര്‍ച്ചയില്ലാത്ത രേവതിയായി ഒരേസമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു 'കാക്കത്തൊള്ളായിര'ത്തിലെ രേവതി. ഇത്തിരി കുസൃതിയുള്ള കഥാപാത്രമാണ് 'കടിഞ്ഞൂല്‍കല്യാണ'ത്തിലെ ഹൃദയകുമാരി. ചെറുപ്പത്തില്‍ പല്ലുതേച്ച ബ്രഷ്, മാവിലെറിഞ്ഞ കല്ല്...പോലെയുള്ള എല്ലാ ചെറിയ വസ്തുക്കളും സൂക്ഷിച്ചുവെക്കുന്ന ഹൃദയകുമാരി, അവയൊക്കെ ഒരു പെട്ടിയില്‍വെച്ചാണ് വിവാഹശേഷം ഭര്‍തൃവീട്ടിലേക്ക് വരുന്നത്.
1995-ല്‍ 'കഴക'ത്തിനാണ് അടുത്ത പുരസ്‌കാരം ഉര്‍വശിയെ തേടിയെത്തുന്നത്. ഉര്‍വശിയുടെ അഭിനയജീവിതത്തിലെ മറ്റൊരു കരുത്തുറ്റ കഥാപാത്രമാണ് ഇതിലെ രാധ. എം.പി.സുകുമാരന്‍ നായരാണ് സിനിമ സംവിധാനം ചെയ്തത്. മധുചന്ദ്രലേഖ (2006) എന്ന സിനിമയിലെ ചന്ദ്രമതിയായി അഭിനയിച്ചാണ് അടുത്ത പുരസ്‌കാരം ഉര്‍വശി നേടിയെടുത്തത്. രാജസേനനാണ് സിനിമ സംവിധാനം ചെയ്തത്.
Content Highlights: urvashi wins her sixth state award
Published: 16 Aug 2024, 01:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented