നടി മേഘ്ന രാജ് അഞ്ചുമാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിതവിയോഗം. കഴിഞ്ഞ ആറു വർഷമായി മകൻ റായൻ രാജ് സർജയെ ഒറ്റയ്ക്ക് വളർത്തുകയാണ് മേഘ്ന. ഭർത്താവിന്റെ വിയോഗശേഷം നേരിട്ട വെല്ലുവിളികളെക്കുറിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി മേഘ്ന തുറന്നു സംസാരിക്കുന്നുണ്ട്. അടുത്തിടെ, രണ്ടാം വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലവിലെ ചിന്തകളും ഒരു അമ്മ എന്ന നിലയിൽ താൻ നേരിടുന്ന വൈകാരികവും സാമൂഹികവുമായ സമ്മർദ്ദങ്ങളെക്കുറിച്ചും മേഘ്ന തുറന്നുപറഞ്ഞു.
മകൻ റായന് വേണ്ടി അമ്മയുടെയും അച്ഛന്റെയും റോളുകൾ ഒരുമിച്ച് ചെയ്യേണ്ടി വരുന്നത് വെല്ലുവിളിയാണെന്ന് മേഘ്ന സൂചിപ്പിച്ചു. ഒരു അമ്മ എന്ന നിലയിൽ ഒറ്റയ്ക്ക് ജീവിക്കുന്നത് ബുദ്ധിമുട്ടാണ്. പരമ്പരാഗത കുടുംബ സംവിധാനത്തിൽ ഇത് വളരെയധികം സമ്മർദ്ദമുണ്ടാക്കുന്നു. അങ്ങനെയൊരു റോളിൽ തനിക്ക് സന്തോഷം കണ്ടെത്താനാകുമെന്ന് മുമ്പ് കരുതിയിരുന്നെങ്കിലും ഇപ്പോൾ അത് സാധിക്കുന്നില്ലെന്ന് മേഘ്ന പറയുന്നു. "ഒരുപാട് പ്രതീക്ഷകളുണ്ട്, പ്രത്യേകിച്ച് ഒരു മകനോടൊപ്പമാണെങ്കിൽ, വീട്ടിൽ ഒരു പുരുഷൻ ഉണ്ടാകണമെന്ന് തോന്നുന്നു."-മേഘ്ന പറഞ്ഞു.
Also Read
"എനിക്ക് അവന്റെ അച്ഛനുമാകാനാവുമെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷെ യഥാർഥ്യം എന്നെ പഠിപ്പിച്ചത് എനിക്കത് എല്ലാ ദിവസവും ചെയ്യാൻ കഴിയില്ലെന്നാണ്". "നീ അമ്മയാണ്, നല്ല അമ്മയാകൂ. അവന്റെ അച്ഛന്റെ സ്ഥാനത്തേക്ക് വരാൻ ശ്രമിക്കരുത്"-എന്ന് ബന്ധു തന്നോടു പറഞ്ഞ കാര്യവും മേഘ്ന വിശദീകരിച്ചു.
അതേസമയം, മേഘ്ന വീണ്ടും വിവാഹിതയാകണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം അവളിൽ നിക്ഷിപ്തമാണെന്നു പറഞ്ഞാണ് അച്ഛനും മുതിർന്ന നടനുമായ സുന്ദർ രാജ് പിന്തുണ പ്രകടിപ്പിച്ചത്. സമൂഹത്തിന് ഒരു മാതൃകയായി ജീവിക്കേണ്ടത് പ്രധാനമാണ്, തനിക്കുവേണ്ടി ഒരു നല്ല ജീവിതം തിരഞ്ഞെടുക്കാൻ മേഘ്നയ്ക്ക് അവകാശമുണ്ടെന്നും സുന്ദർ രാജ് പറഞ്ഞു.
അതേസമയം, ഭൂമിയിലെ ഏറ്റവും അത്ഭുതകരവും കഠിനവുമായ ജോലിയാണ് മാതൃത്വമെന്ന് താൻ തിരിച്ചറിഞ്ഞതായും മേഘ്ന പറഞ്ഞു. "അമ്മയുടെ സ്നേഹത്തിന്റെയും ത്യാഗങ്ങളുടെയും വില, ഒരാൾ അത് അനുഭവിക്കുന്നതുവരെ മനസ്സിലാക്കില്ല. മകൻ ചിരുവിനെപ്പോലെ ആകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, ആരാധകർ അദ്ദേഹത്തെ വ്യക്തിപരമായി ആരാധിച്ചിരുന്നു. ആ ഗുണങ്ങൾ അവനിൽ വളർത്താൻ ഞാൻ ശ്രമിക്കും. എന്റെ മകന് ഞാൻ ഏറ്റവും നല്ല അമ്മയായിരിക്കും. മകന് ഞാൻ എന്റെ എല്ലാം നൽകും. അവൻ എന്റെ ഏറ്റവും വലിയ ശക്തിയാണ്. അവന്റെ മുഖം നോക്കുമ്പോൾ എനിക്ക് സന്തോഷം കണ്ടെത്താനാകുന്നു. ഒറ്റയ്ക്ക് മാതാപിതാക്കളുടെ ഇരട്ട റോളുകൾ ചെയ്യുമ്പോൾ, ഞാൻ നല്ല അച്ഛനാകുമോ എന്ന് എനിക്കറിയില്ല, പക്ഷെ ഞാൻ അവന് ഏറ്റവും നല്ല അമ്മയായിരിക്കും."-മേഘ്ന പറഞ്ഞു. 2020-ൽ 39-ാം വയസ്സിലാണ് ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം അന്തരിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Meghana Raj addresses speculation about her potential second marriage., Discusses the emotional and societal pressures of being a single mother to her son, Raayan., Reveals her father, Sundar Raj, supports her right to choose her own future., Shares her desire for her son to embody the qualities of his late father, Chiranjeevi Sarja.
Published: 04 Mar 2026, 01:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented