നടി മേഘ്നരാജ് സർജയുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളും ഭർത്താവ് ചിരഞ്ജീവി സർജയുടെ വിയോഗവുമെല്ലാം ആരാധകരെ ഒന്നടങ്കം വേദനിപ്പിച്ച സംഭവങ്ങളാണ്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുവരുന്ന താരത്തിന്റെ സന്തോഷനിമിഷങ്ങളെല്ലാം അവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടി മേഘ്ന രാജ് രജനികാന്തിന്റെ 'ജയിലർ 2'വിന്റെ ഭാഗമാകുന്നുമെന്ന ഏറ്റവും പുതിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
രജനികാന്തിന്റെ 'ജയിലർ 2' ഇതിനോടകം തന്നെ, സിനിമാലോകത്തെ വലിയ ചർച്ചാവിഷയമാണ്. നെൽസൺ സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലറി'ന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗമാണ് 'ജയിലർ 2'. ഇൻഡസ്ട്രിയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ പാൻ-ഇന്ത്യൻ ചിത്രത്തിലൂടെയുള്ള മേഘ്നയുടെ തിരിച്ചുവരവിന് ആരാധകരും കാത്തിരിപ്പിലാണ്.
ചിത്രത്തിൽ, ഒരു പ്രധാന കഥാപാത്രത്തെയാണ് മേഘ്ന അവതരിപ്പിക്കുന്നതെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രീകരണത്തിൽ പങ്കെടുക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക സ്ഥിരീകരണവും കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല.
'കാതൽ സൊല്ല വന്തേൻ', 'ഉയർത്തിരു 420' എന്നീ സിനിമകൾക്ക് ശേഷം ദക്ഷിണേന്ത്യൻ സിനിമകളിലേക്കുള്ള ശക്തമായ ചുവടുവെയ്പ്പായിരിക്കുമിതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള മേഘ്ന, സുരേഷ് ഗോപി നായകനാവുന്ന 'ഒറ്റക്കൊമ്പൻ' എന്ന ചിത്രത്തിലൂടെ ഇൻഡസ്ട്രിയിലേക്ക് മടങ്ങിവരവിനൊരുങ്ങുകയാണ്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇപ്പോൾ നിർമ്മാണ ഘട്ടത്തിലാണ്. എന്നാൽ ഏവരും ഉറ്റുനോക്കുന്നത് 'ജയിലർ 2'വിനെയാണ്.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ആക്ഷൻ-കോമഡി ചിത്രത്തിൽ, ആദ്യ ഭാഗത്തിലെ താരങ്ങളായ രമ്യാ കൃഷ്ണൻ, യോഗി ബാബു, മിർണ എന്നിവർ രണ്ടാം ഭാഗത്തിലുമുണ്ടാകും. ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന ശിവ രാജ്കുമാറും രണ്ടാം ഭാഗത്തിൽ തിരിച്ചെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിൽ പ്രധാന വേഷം ചെയ്ത മോഹൻലാൽ, എസ്.ജെ. സൂര്യ, മിഥുൻ ചക്രബർത്തി, വിദ്യാ ബാലൻ, സന്താനം എന്നിവരുടെ പേരുകളും രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്നുണ്ട്.
2012-ൽ പുറത്തിറങ്ങിയ 'നന്ദ നന്ദിത' എന്ന തമിഴ് ചിത്രത്തിലാണ് മേഘ്ന അവസാനമായി അഭിനയിച്ചത്. 2023-ലെ കന്നടയിലെ സസ്പെൻസ് ത്രില്ലറായ ‘തത്സമ തദ്ഭവ’ യിലെ മേഘ്നയുടെ പ്രകടനം ശ്രദ്ധനേടിയിരുന്നു. 2018-ൽ പുറത്തിറങ്ങിയ 'ഇരുവുഡെല്ലവ ബിട്ടു'എന്ന ചിത്രത്തിന്, സംസ്ഥാന പുരസ്കാരവും അവരെ തേടിയെത്തി.
എം ജയറാം സംവിധാനം ചെയ്ത കന്നട ചിത്രമായ 'ബുദ്ധിവാന്ത 2' എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരമിപ്പോൾ. അതേസമയം, കന്നടയിൽ ശ്രീനഗറിനൊപ്പം 'അമർത' എന്ന ചിത്രത്തിലും മേഘ്ന അഭിനയിക്കുന്നുണ്ട്.
ഭർത്താവ് ചിരഞ്ജീവി സർജ മരിക്കുമ്പോൾ മേഘ്ന 5 മാസം ഗർഭിണിയായിരുന്നു. ഭർത്താവിന്റെ മരണശേഷം തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് മകനാണെന്ന് മേഘ്ന പറഞ്ഞിട്ടുണ്ട്. റയാൻ രാജ് സർജ എന്നാണ് മകന്റെ പേര്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Meghna Raj Sarja reportedly joins the cast of Rajinikanth`s highly anticipated `Jailer 2`.
Published: 12 Nov 2025, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented