പ്രായമാകുന്നു എന്ന് അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ ബോളിവുഡ് നടി കരീന കപൂര്‍ പ്രായമാകുന്നതിനെ അതിന്റെ പൂര്‍ണ്ണ സൗന്ദര്യത്തോടെ ആസ്വദിക്കുന്ന വ്യക്തിയാണ്. 20-കളിലേക്ക് തിരിച്ചു പോകാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് താരം ഒരിക്കല്‍ പറയുകയുണ്ടായി.
''ജീവിതത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. എനിക്ക് 20-കളിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹമില്ല. 20 വയസ്സുള്ള എന്നോട്, അല്‍പ്പം റിലാക്‌സ് ചെയ്യൂ എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ആ പ്രായത്തില്‍, നമുക്ക് ഒരുപാട് ഊര്‍ജ്ജമുണ്ടാകും. എനിക്ക് എല്ലാം നേടണം എന്ന ചിന്തയായിരിക്കും. പക്ഷേ എല്ലാ കാര്യങ്ങളും അതിന്റെ സമയമായാല്‍ മാത്രമേ സംഭവിക്കൂ,'' എന്ന് 'നോ ഫില്‍ട്ടര്‍ നേഹ സീസണ്‍ 6' എന്ന പരിപാടിയില്‍ കരീന പറഞ്ഞു.
അഭിനയത്തിലും ഫാഷനിലും, ഫിറ്റ്‌നെസ്സിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന നടിയാണ് കരീന. 45-ാം വയസ്സില്‍ ഫിറ്റ്‌നെസ്സിന് ഏറെ പ്രാധാന്യം നല്‍കുന്ന താരത്തിന്റെ, വര്‍ക്കൗട്ട് വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധനേടാറുമുണ്ട്. ഹൈ ഇന്റൻസിറ്റി വര്‍ക്കൗട്ടുകളാണ് താരം കൂടുതലും ചെയ്യുന്നത്.
ശരീരം ടോണ്‍ ചെയ്യാന്‍ സഹായിക്കുന്ന വാള്‍ പ്ലാങ്കുകള്‍ (wall planks) മുതല്‍, കൈകള്‍ക്കും തോളുകള്‍ക്കും വ്യായാമം നല്‍കുന്ന ചെറിയ ഡംബെല്‍ ലാറ്ററല്‍ റെയ്‌സുകള്‍(dumbbell lateral raises) വരെ ദിവസവുമുളള വ്യായാമത്തില്‍ ഉള്‍പ്പെടുന്നു. ഡംബെല്ലുകളോട് കൂടിയ ലാറ്ററല്‍ സ്റ്റെപ്പ്-അപ്പുകളും (lateral step-ups with dumbbells), ഫ്‌ളോർ-ടു-ചെസ്റ്റ് പുഷ്-അപ്പുകള്‍ (floor-to-chest push-ups), ആള്‍ട്ടര്‍നേറ്റിംഗ് കിക്കുകള്‍ (alternating kicks) എന്നിവയും ഇതില്‍ ഉള്‍പ്പെടും. കരീന വീട്ടിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോകള്‍, ട്രെയിനര്‍ മഹേഷ് ഘനേക്കര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Bollywood`s Kareena Kapoor shares her wisdom on aging gracefully, enjoying life`s journey, and finding happiness at every stage. Discover her inspiring perspective.
Published: 07 Nov 2025, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented