ജപ്പാനിലെ ഒരു എഞ്ചിനീയറാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹോണ്ടയിലെ ചീഫ് എഞ്ചിനീയറായ ഷൊട്ടാറോ ഒഡേറ്റ് (Shotaro Odate) ആണ് കക്ഷി. ഹോണ്ട മോട്ടോഴ്‌സിൽ ഓട്ടോമോട്ടീവ് എഞ്ചിനീയറായിട്ടാണ് അദ്ദേഹം ജോലി ചെയ്യുന്നത്.
ഷൊട്ടാറോയെ കാണുമ്പോൾ ആളുകളുടെ നോട്ടം ആദ്യം പോവുക അദ്ദേഹത്തിന്റെ ഹെയർസ്‌റ്റൈലിലേക്കാണ്. പ്രത്യേക രീതിയിലുള്ള സ്‌പൈക്ക് (spike) ഹെയർസ്റ്റൈലിലാണ് അദ്ദേഹം എപ്പോഴും നടക്കുന്നത്.
Also Read
നേരെ മുകളിലേക്ക്, കുത്തിനിർത്തിയതുപോലെയാണ് അദ്ദേഹത്തിന്റെ മുടി. ഒറ്റനോട്ടത്തിൽ ഏതോ അനിമേഷൻ കഥാപാത്രത്തിൽനിന്ന് ഇറങ്ങിവന്നതാണെന്ന് തോന്നും. അനിമേഷൻ സീരീസുകളായ ഡ്രാഗൺ ബോളിലെയോ നരുട്ടോയിലെയോ കഥാപാത്രമാണ് ഓർമവരിക. അങ്ങനെയുള്ള ജാപ്പനീസ് അനിമേഷൻ ഐക്കണുകളാണ് തനിക്ക് പ്രചാദനമെന്ന് ഷൊട്ടാറോ സമ്മതിക്കുന്നു.
ചെറുപ്പകാലത്ത് പരമ്പരാഗതരീതിയിൽ മുടി സ്റ്റൈലിങ് ചെയ്യാൻ അദ്ദേഹം ധാരാളം സമയം ചെലവഴിച്ചിരുന്നു. എന്നാൽ, പിന്നീടാണ് അത്ര സമയം ചെലവഴിക്കേണ്ടതില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായത്. ഇപ്പോൾ ഹെയർ ജെൽ പുരട്ടി, ഇടതുകണ്ണിന് മുകളിൽ മുടി വീണുകിടക്കുന്ന രീതിയിലാണ് അദ്ദേഹം സെറ്റ് ചെയ്യുന്നത്.
തന്റെ മുടി സ്വാഭാവികമായി കട്ടിയുള്ളതാണെന്നും നന്നായി ഉറങ്ങാൻ കഴിയാത്തതിനാൽ അലങ്കോലമാകുമെന്നും അദ്ദേഹം പറയുന്നു. അങ്ങനെയുള്ള മുടി മനോഹരമാക്കുന്നതിനുപകരം, അതിനെ ആശ്ലേഷിക്കാനാണ് (embrace) അദ്ദേഹം തീരുമാനിച്ചത്. അഞ്ചുവർഷമായി ഇതേ സ്‌റ്റൈലിലാണ് ഷൊട്ടാറോ പ്രത്യക്ഷപ്പെടുന്നത്.
അദ്ദേഹത്തെ ആകർഷിക്കുന്ന മറ്റൊരു ഘടകം പ്രായമാണ്. 85 വയസ്സുള്ള ഷൊട്ടാറോയെ കണ്ടാൽ 50 വയസ്സുപോലും തോന്നില്ലെന്നാണ് നെറ്റിസൺസ് പറയുന്നത്. എന്നാൽ, പ്രായത്തിന്റെ കാര്യം സത്യമല്ലെന്ന് പറയുന്നവരുമുണ്ട്. ഇത് വെറും അവകാശവാദമാണെന്നാണ് അവർ പറയുന്നത്.
പലരും റിട്ടയർ ചെയ്യുന്ന പ്രായത്തിലാണ് അദ്ദേഹം ഹോണ്ടയിൽ ജോലിക്ക് ചേരുന്നത്. 62 വയസ്സുള്ളപ്പോഴാണത്. സീറ്റ് ബെൽട്ടുകളുടെ ഡിസൈനറായിട്ടാണ് അദ്ദേഹം തുടക്കംകുറിച്ചത്. 22 വർഷത്തിനുള്ളിൽ 253 പേറ്റന്റുകളാണ് അദ്ദേഹം നേടിയത്.
85-ാം വയസ്സിലും അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കാര്യം ഭാരോദ്വഹനമാണ് (weight lifting). 170 കിലോ ബെഞ്ച് പ്രസ് റെക്കോഡും അദ്ദേഹത്തിന് സ്വന്തം. അങ്ങനെ പ്രായം വെറും നമ്പറാണെന്ന് തെളിയിക്കുകയാണ് ഈ ജപ്പാൻകാരൻ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shotaro Odate, an 85-year-old Honda engineer, remains active and professionally engaged in 2026. He holds 253 patents and joined Honda at age 62.
Published: 01 Apr 2026, 03:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented