പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ജൂനിയർ എൻ.ടി.ആർ ചിത്രത്തിന്റെ ഭാഗമായി നടൻ ടൊവിനോ തോമസ് എത്തുന്നുവെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. 2022-ലാണ് തന്റെയൊരു സിനിമയിൽ ടൊവിനോയും ഉണ്ടാകുമെന്ന് ജൂനിയർ എൻ.ടി.ആർ പ്രഖ്യാപിച്ചത്. ജൂനിയർ എൻ.ടി.ആറിന്റെ ജൻമദിനത്തോടനുബന്ധിച്ചായിരുന്നു ആ പ്രഖ്യാപനം. അതുകഴിഞ്ഞ് താത്കാലികമായി 'ഡ്രാഗൺ' എന്നു പേരിട്ട സിനിമയുടെ പൂജ ഹൈദരാബാദിൽവെച്ച് നടക്കുകയും ചെയ്തു.
തെലുഗു പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രോജക്ടുകളിലൊന്നാണത്. കഴിഞ്ഞ വർഷമാണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്. ഏപ്രിലിൽ ജൂനിയർ എൻ.ടി.ആർ സിനിമയുടെ സെറ്റിൽ ചേരുകയും ചെയ്തു. സിനിമ 2026 ജൂണിൽ റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്. എന്നാൽ, അതിനുശേഷം സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റുമുണ്ടായിരുന്നില്ല.
Also Read
ഇപ്പോഴിതാ അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ടൊവിനോ. 'പള്ളിച്ചട്ടമ്പി' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെത്തിയതായിരുന്നു താരം.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള ഉത്തരമായി, താൻ ജൂനിയർ എൻ.ടി.ആർ സിനിമയുടെ ഭാഗമല്ലെന്ന് ടൊവിനോ സ്ഥിരീകരിച്ചു. അദ്ദേഹം നൽകിയ മറുപടിയിങ്ങനെ, ''ഡേറ്റുകൾ വലിയ പ്രശ്‌നമാണ്. അതുകൊണ്ട് ഞാൻ ഈ സിനിമ ചെയ്യുന്നില്ല''.
തെലുഗുവിൽ ഒരു പ്രൊജക്ട് പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുമെന്നും അതുമൊരു പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ''ഞാൻ ഒരേ സമയം ഒന്നിലധികം സിനിമകൾ ചെയ്യാറില്ല. മലയാളത്തിൽ സാധാരണയായി ഒരു ഷെഡ്യൂളിൽ ഒരു സിനിമ പൂർത്തിയാക്കാറുണ്ട്. എന്നാൽ തെലുഗുവിൽ ഒരു പ്രോജക്റ്റ് പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷമെടുക്കും. അതുകൊണ്ടാണ് ഞാൻ തെലുഗുസിനിമകൾ ചെയ്യാത്തത്. ഒരു സിനിമയ്ക്കായി മൂന്നുമാസം വരെ നൽകാൻ കഴിയും, ഒരു വർഷം മുഴുവൻ നൽകാൻ കഴിയില്ല''.
ഡിജോ ജോസ് ആന്റണിയാണ് 'പള്ളിച്ചട്ടമ്പി' സംവിധാനം ചെയ്യുന്നത്. ടൊവിനോയ്‌ക്കൊപ്പം കയാദു ലോഹർ, വിജയരാഘവൻ, ബാബുരാജ്, ബാബുരാജ്, ടി.ജി.രവി, സുധീർ കരമന തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഏപ്രിൽ 9-നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tovino Thomas officially confirms he is not part of the upcoming Jr NTR-Prashanth Neel project. Scheduling conflicts cited as the primary reason for his departure.
Published: 01 Apr 2026, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented