ശ്രദ്ധയോടെ മാത്രം സിനിമകൾ തിരഞ്ഞെടുക്കുന്നതിന് പേരുകേട്ടയാളാണ് ബോളിവുഡിന്റെ ഗ്രീക്ക് ഗോഡ് ഹൃത്വിക് റോഷൻ. തിരക്കഥ കേട്ട് ആകർഷകമായി തോന്നാത്തതിന്റെ പേരിലും മറ്റു കാരണങ്ങളാലും അദ്ദേഹം ഒഴിവാക്കിയ ചിത്രങ്ങളിൽ സൂപ്പർഹിറ്റുകൾ വരെയുണ്ട്. ലഗാൻ, ത്രീ ഇഡിയറ്റ്സ്, ബാഹുബലി തുടങ്ങിയ നാഴികക്കല്ലുകളായ ചിത്രങ്ങൾ ഹൃത്വിക് എന്തിന് നിരസിച്ചുവെന്ന് ആരാധകർക്ക് എന്നും അത്ഭുതമാണ്.
അശുതോഷ് ഗവാരികർ 'സ്വദേശ്' എന്ന ചിത്രത്തിനായി ആദ്യം ഹൃത്വിക്കിനെ ആയിരുന്നത്രേ സമീപിച്ചത്. അദ്ദേഹം നിരസിച്ചതോടെ ആ വേഷം ഷാരൂഖ് ഖാനിലേക്കെത്തി. ഷാരൂഖിന്റെ ഏറ്റവും പ്രശംസ നേടിയ പ്രകടനങ്ങളിലൊന്നായിരുന്നു ‘സ്വദേശി’ലേത്. സിനിമ ഇന്നൊരു ക്ലാസിക്കായി കണക്കാക്കപ്പെടുന്നു.
ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി'ക്കായി ആദ്യം പരിഗണിച്ചതും ഹൃത്വിക്കിനെയായിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഹൃത്വിക് 'ജോധാ അക്ബർ' സിനിമ ചെയ്തുനിൽക്കുന്ന സമയമാണത്, തുടർച്ചയായി ചരിത്ര സിനിമകളിൽ അഭിനയിച്ചാൽ ഒരേതരം വേഷങ്ങളിൽ കുടുങ്ങിക്കിടക്കുമോ എന്ന് ഭയന്ന് അദ്ദേഹം അത് വേണ്ടെന്ന് വെക്കുകയായിരുന്നു. പിന്നീട് പ്രഭാസ് ആ വേഷം ഏറ്റെടുത്ത് പാൻ-ഇന്ത്യൻ സൂപ്പർസ്റ്റാറായി വളർന്നു.
'ദിൽ ചാഹ്താ ഹേ'യിലെ സമീറിന്റെ വേഷം ഹൃത്വിക് ചെയ്യണമെന്നായിരുന്നു ഫർഹാൻ അക്തറിന്. അദ്ദേഹം അത് നിരസിച്ചപ്പോൾ ആമിർ ഖാൻ ആ വേഷം ഏറ്റെടുത്തു. ആമിറിന്റെ ഏറ്റവും പ്രിയപ്പെട്ട പ്രകടനങ്ങളിലൊന്നായിരുന്നു അത്. ആ സിനിമ നിരസിച്ചതിൽ ഖേദമുണ്ടെന്ന് പിന്നീട് ഹൃത്വിക് സമ്മതിച്ചിരുന്നു.
'രംഗ് ദേ ബസന്തി'യിൽ സിദ്ധാർഥ് അവതരിപ്പിച്ച വേഷം ഹൃത്വിക് ചെയ്യേണ്ടതായിരുന്നു. ഡേറ്റുകളിലെ പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് അത് ഏറ്റെടുക്കാനായില്ല. ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ച ഒരു കൾട്ട് ഹിറ്റായി ചിത്രം പിന്നീട് മാറി. അശുതോഷ് ഗവാരികർ 'ലഗാനി'ലേക്കും ഹൃത്വിക്കിനെ പരിഗണിച്ചിരുന്നു. അദ്ദേഹം അത് നിരസിച്ചതോടെ ആമിർ ഖാനിലേക്കെത്തി. ചിത്രം ഒരു ആഗോള സെൻസേഷനായി. ഓസ്കാർ നോമിനേഷനും നേടിയിരുന്നു.
'ത്രീ ഇഡിയറ്റ്സി'ലെ ആമിർ ചെയ്ത വേഷവും ആദ്യമെത്തിയത് ഹൃത്വിക്കിൽ തന്നെ. അദ്ദേഹം നിരസിക്കുകയായിരുന്നു. 'ത്രീ ഇഡിയറ്റ്സ്' ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായി മാറിയത് പിന്നീടാണ്. ആ വേഷത്തിന് ഹൃത്വിക് പിന്നീട് ആമിറിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ഒരു സിനിമയുടെ ഭാവി തുടക്കത്തിൽ സൂപ്പർതാരങ്ങൾക്കുപോലും മനസ്സിലാവില്ലെന്നതാണ് ഇതു കാണിക്കുന്നത്. അതേസമയം, ഹൃത്വിക് അവിസ്മരണീയമാക്കിയ ചിത്രങ്ങളും നിരവധിയാണ്. 'കഹോ നാ... പ്യാർ ഹേ', 'ജോധാ അക്ബർ', 'വാർ', 'വാർ 2' തുടങ്ങിയവ ചിലതുമാത്രം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the iconic Bollywood roles Hrithik Roshan turned down, including Lagaan and 3 Idiots. Learn why he rejected these films and how they became massive hits.
Published: 18 Aug 2025, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented