ഒരുകാലത്ത് ഏറെ പരിഹസിക്കപ്പെട്ട, കളിയാക്കപ്പെട്ട നടനാണ് രൺവീർ സിങ്. എന്നാലിപ്പോൾ ഒരു താരത്തിനും സങ്കൽപിക്കാൻ പോലും കഴിയാത്ത നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. വെറും രണ്ടുസിനിമകളിലൂടെ അത്ര പെട്ടെന്നൊന്നും തകർപ്പെടാത്ത റെക്കോഡും രൺവീർ സ്വന്തമാക്കിക്കഴിഞ്ഞു.
ബോളിവുഡിലെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററുകളിലൂടെ അദ്ദേഹം 'ബോളിവുഡ് കിങ്' എന്ന പദവിയും സ്വന്തമാക്കിക്കഴിഞ്ഞു. ധുരന്ധർ (Dhurandhar), ധുരന്ധർ: ദ റിവഞ്ച് (Dhurandhar: The Revenge) എന്നീ സിനിമകളിലൂടെയാണ് രൺവീർ ഈ നേട്ടത്തിലെത്തിയത്.
Also Read
വെറും 300 കോടി രൂപയാണ് 'ധുരന്ധർ' സിനിമയുടെ രണ്ടുഭാഗങ്ങളും ചിത്രീകരിക്കാൻ ചെലവായത്. ആദ്യഭാഗം ബോക്‌സോഫീസിൽനിന്ന് കളക്ട് ചെയ്തത് 1350 കോടി രൂപയാണ്. 2025-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഹിന്ദി സിനിമ, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ ഇന്ത്യൻ സിനിമ, ഏറ്റവും കൂടുതൽ കളക്ട് ചെയ്ത എ-സർട്ടിഫിക്കറ്റ് സിനിമ...ഇങ്ങനെ ഒട്ടേറെ റെക്കോഡുകളാണ് 'ധുരന്ധർ' സ്വന്തമാക്കിയത്.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് രണ്ടാം ഭാഗത്തിനായി കാത്തിരുന്നത്. ആ പ്രതീക്ഷ തകർക്കാതെ രണ്ടാം ഭാഗവും കുതിച്ചുകയറി. 1827 കോടിയാണ് രണ്ടാം ഭാഗം മാത്രം ഇതുവരെ കളക്ട് ചെയ്തത്. ഇപ്പോഴും പണം വാരിക്കൊണ്ടേയിരിക്കുന്നു. രണ്ടുഭാഗങ്ങളും ചേർത്ത് 3000 കോടി നേടിക്കഴിഞ്ഞു.
ബാഹുബലി, പുഷ്പ സിനിമകളെ മറികടന്നാണ് ധുരന്ധർ ഈ റെക്കോഡ് കളക്ഷൻ സ്വന്തമാക്കിയത്. സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും പ്രേക്ഷകരെ ആകർഷിച്ചതും രൺവീറിന്റെ പ്രകടനം തന്നെ.
ഏറെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ചാണ് രൺവീർ ഈ നിലയിലേക്കെത്തിയത്. പല ഓഡിഷനുകളിലും നിരസിക്കപ്പെട്ടു. രൺവീറിനെ നായകനാക്കാൻ തീരുമാനിച്ച ചില സംവിധായകരെ പലരും നിരുത്സാഹപ്പെടുത്തി. രൺവീറിനെ ഒഴിവാക്കാൻ തന്നോട് ചിലർ പറഞ്ഞിട്ടുണ്ടെന്ന് സംവിധായകൻ അനുരാഗ് കശ്യപും മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ആർക്കും രൺവീറിൽ വിശ്വാസമില്ലായിരുന്നുവെന്നും അനുരാഗ് വെളിപ്പെടുത്തി.
രൺവീറിന്റെ സിനിമയിലെ ഭാവിയെക്കുറിച്ച് വീട്ടുകാർക്കും സംശയമായിരുന്നു. രൺവീറിന്റെ ഏതെങ്കിലും സിനിമ തിയേറ്ററിലെത്തിയാലേ താൻ വിശ്വസിക്കൂ എന്നാണ് അന്ന് അദ്ദേഹത്തിന്റെ അച്ഛൻ ജഗ്ജിത് സിങ് ഭവ്‌നാനി പറഞ്ഞിരുന്നത്.
ഇടയ്ക്ക് ചില ഹിറ്റുകളും അതിനുപിന്നാലെ തുടർച്ചയായി വന്ന ഫ്‌ളോപ്പുകളും, സ്ഥിരതയില്ലാത്ത താരം എന്ന വിശേഷണമാണ് രൺവീറിന് നൽകിയത്. സോഷ്യൽമീഡിയയിലൂടെയും മറ്റും സ്ഥിരമായി ട്രോൾ ചെയ്യപ്പെട്ടു രൺവീർ. അദ്ദേഹത്തിന്റെ ഫാഷൻ ചോയ്‌സുകളുടെയും മറ്റും പേരിൽ 'ജോക്കർ' എന്നുള്ള പേരുപോലും അദ്ദേഹത്തിന് കിട്ടി. സിനിമയിലെ ഫ്‌ളോപ്പുകളുടെ പേരിലും രൺവീർ പരിഹസിക്കപ്പെട്ടു. പലരും 'രൺവീറിന്റെ കാലം കഴിഞ്ഞു', 'കരിയർ തകർന്നു', 'അവസാനിച്ചു' എന്നെല്ലാം കുറിച്ചു. അതിനോടെല്ലാം രൺവീർ നിശബ്ദത പാലിച്ചു. അതിനൊപ്പം തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകൾക്കായുള്ള കഠിനാധ്വാനവും നടത്തി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranveer Singh achieved a 3000 crore milestone with the Dhurandhar film franchise. Dhurandhar and its sequel broke records, surpassing Bahubali and Pushpa.
Published: 27 Apr 2026, 04:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented