2001-ൽ റിലീസായ ചിത്രമാണ് 'ലഗാൻ'. അശുതോഷ് ഗൊവാരികർ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ആമിർ ഖാൻ, ഗ്രേസി സിങ്, റേച്ചൽ ഷെല്ലി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തെ കഥയാണ് സിനിമ പറയുന്നത്. പല അന്താരാഷ്ട്ര സിനിമാമേളകളിലും ചിത്രം പ്രദർശിപ്പിച്ചു. ടൊറന്റോ, സ്‌റ്റോക്ക്‌ഹോം, ഹെൽസിങ്കി എന്നിവ അവയിൽ ചിലതുമാത്രം.
ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളിൽ എട്ടെണ്ണമാണ് 'ലഗാൻ' കരസ്ഥമാക്കിയത്. ജനപ്രിയചിത്രം, സംഗീതസംവിധാനം (എ.ആർ.റഹ്മാൻ), ഗാനരചയിതാവ് (ജാവേദ് അക്തർ), ഓഡിയോഗ്രഫി, കോസ്റ്റിയൂം ഡിസൈൻ, ആർട്ട് ഡയറക്ഷൻ, കൊറിയോഗ്രഫി എന്നിവയിലാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്.
Also Read
കഴിഞ്ഞദിവസമാണ് സിനിമ 25 വർഷം പൂർത്തിയാക്കിയത്.
ഇന്ത്യയിൽ അതുവരെ നിർമിച്ചതിൽവെച്ചേറ്റവും ചെലവേറിയ സിനിമയായിരുന്നുവത്. അതിനായി ഒരു ഗ്രാമം തന്നെ നിർമിച്ചെടുത്തു. ചമ്പാനേർ എന്നൊരു സാങ്കൽപികഗ്രാമം നിർമിച്ച് അതിലായിരുന്നു സിനിമയുടെ ചിത്രീകരണം മുഴുവൻ. കുനാരിയ എന്ന പ്രദേശമാണ് ഒരുപാട് ആളുകളുടെ പരിശ്രമത്തോടെ സിനിമയിലെ ചമ്പാനേർ ആയി മാറിയത്. സംവിധായകനും മറ്റും ഏഴ് സംസ്ഥാനങ്ങളിലായി നടത്തിയ തിരച്ചിലിനുശേഷമാണ് ഈ ഗ്രാമത്തിലേക്കെത്തുന്നത്.
അവിടെയുള്ള 100 ഏക്കർ കൃഷിഭൂമി അനുയോജ്യമായ രീതിയിലേക്ക് മാറ്റിയെടുക്കുകയായിരുന്നു. 26 കർഷകരുടെ അധീനതയിലുള്ളതായിരുന്നു ആ ഭൂമി. ചിത്രീകരണത്തിനായി ഭൂമി വിട്ടുനൽകാൻ അവരെ സമ്മതിപ്പിച്ചത് ആമിർ ഖാനാണ്. ഏകദേശം 3000-ത്തോളം പേർ ആറുമാസത്തോളം നിരന്തരം ജോലിചെയ്താണ് ആ ഗ്രാമം തയ്യാറാക്കിയത്. കുടിലുകളും ക്രിക്കറ്റ് ഗ്രൗണ്ടും മുകളിൽ ക്ഷേത്രമുള്ള കുന്നും ബ്രിട്ടീഷ് ഭരണാധികാരികൾ താമസിക്കുന്ന ബംഗ്ലാവുകളുമെല്ലാം ആ പ്രദേശത്ത് ഉയർന്നു.
ഗ്രൗണ്ട് ജീവനക്കാരുമായി ചർച്ച ചെയ്താണ് ക്രിക്കറ്റ് പിച്ച് നിർമിച്ചത്. പിച്ച് ശരിയാക്കാനായി 25 ട്രക്ക് പ്രത്യേകമായ മണ്ണാണ് ഗ്രാമത്തിലേക്ക് വരുത്തിയത്. അതിനിടെ പ്രദേശത്തെ എപ്പോഴും മാറിക്കൊണ്ടേയിരിക്കുന്ന കാലാവസ്ഥ വലിയ പ്രതിബന്ധം തന്നെ തീർത്തു. പകൽസമയത്ത് 47 ഡിഗ്രി വരെ താപനില ഉയരുമെങ്കിലും, രാത്രിയാവുമ്പോഴേക്കും ഏകദേശം 4 ഡിഗ്രിയാവും. എന്നിട്ടും അഭിനേതാക്കളും അണിയറപ്രവർത്തകരും ഉറച്ചുനിന്നു.
മാത്രമല്ല, ചിത്രീകരണം കഴിഞ്ഞാൽ ആ ഭൂമി പഴയതുപോലെ തന്നെ കർഷകർക്ക് നൽകേണ്ടതുണ്ട്. അതുകൊണ്ട് അത്രയും ശ്രദ്ധിച്ചാണ് ഓരോന്നും നിർമിച്ചത്. ഷൂട്ടിങ് കഴിഞ്ഞതോടെ പൊളിച്ചുമാറ്റാവുന്നതെല്ലാം അങ്ങനെ ചെയ്തു, കത്തിക്കാവുന്നത് കത്തിച്ചുകളഞ്ഞു. അങ്ങനെ ചമ്പാനേർ എന്ന ഗ്രാമം എന്നെന്നേക്കുമായി ഇല്ലാതായി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Lagaan celebrates its 25th anniversary in 2026. A 100-acre fictional village named Champaner was built in Kunariya for the shoot. 3,000 workers labored for 6 months to construct the set on agricultural land
Published: 16 Jun 2026, 04:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented