ബ്രഹ്മാണ്ഡചിത്രം ബാഹുബലിക്ക് ശേഷം തനിക്ക് ജീവിതം വിഭ്രാന്തി നിറഞ്ഞതായി മാറിയെന്ന് തുറന്നുപറഞ്ഞ് നടൻ പ്രഭാസ്. ബാഹുബലി (bahubali) സിനിമയുടെ വ്യാപ്തി തെലുങ്ക് സിനിമാ വ്യവസായത്തെ ഒറ്റരാത്രികൊണ്ട് മാറ്റിയെന്നും, അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ച് ചിന്തിച്ച് വർഷങ്ങളോളം ഉറങ്ങാൻ പാടുപെട്ടെന്നും അദ്ദേഹം പറഞ്ഞു.
ബാഹുബലി തന്റെ കരിയറിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് സംസാരിക്കവേ, അതിനുശേഷം ഇറങ്ങിയ 'സാഹോ'യുടെ കളക്ഷനിലേക്ക് അദ്ദേഹം വിരൽ ചൂണ്ടി. നോർത്ത് ഇന്ത്യയിൽ 'സാഹോ'യുടെ ആദ്യ ദിനകളക്ഷൻ ഏകദേശം 26 കോടി രൂപയായിരുന്നു. അക്കാലത്ത് ഈ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ബാഹുബലി കാരണം മാത്രമാണ് ഇത് സംഭവിച്ചത്. അതിനുശേഷം അദ്ദേഹം നിർമ്മിച്ച ഓരോ സിനിമയും ബാഹുബലിയുടെ വിജയത്തിലൂടെ ലഭിച്ച സാമ്പത്തിക സ്വാതന്ത്ര്യം കാരണം മാത്രമാണ് സാധ്യമായതെന്നും പ്രഭാസ് പറഞ്ഞു.
ബാഹുബലിക്ക് ശേഷം വന്ന കാലയളവ് കരിയറിലെ ഏറ്റവും സമ്മർദ്ദം നിറഞ്ഞ കാലമായിരുന്നു. യോഗ്യമായ ഒരു തുടർചിത്രം തിരഞ്ഞെടുക്കാനുള്ള സമ്മർദ്ദമായിരുന്നു കാരണം. "ഇനി എന്തുചെയ്യണം? ബാഹുബലിയെപ്പോലെ ഒരു ആക്ഷൻ നിറഞ്ഞ ചിത്രം? കൂടുതൽ ദൃശ്യവൽക്കരണമുള്ള എന്തെങ്കിലും? അതായിരുന്നു രാജമൗലി- അദ്ദേഹം പറഞ്ഞു.
"ബാഹുബലിക്ക് ശേഷം രണ്ട് മൂന്ന് വർഷത്തോളം എനിക്ക് ശരിയായി ഉറങ്ങാനായില്ല. എല്ലാ വകുപ്പുകളിലെയും ഉത്തരവാദിത്തം ഒരുപാട് വർദ്ധിച്ചു. ജീവിതത്തിലെ ഏറ്റവും സമ്മർദ്ദമുള്ള വർഷങ്ങളായിരുന്നു അത്, തിരിഞ്ഞുനോക്കുമ്പോൾ, ആ സമ്മർദ്ദവും അതിന് കാരണമായ സിനിമയും കൽക്കി, സലാർ എന്നിവ നിർമ്മിക്കാൻ ഞങ്ങളെ പ്രാപ്തരാക്കി. ഇതൊക്കെ ബാഹുബലി ആദ്യം സംഭവിച്ചതുകൊണ്ടാണ്" അദ്ദേഹം പറഞ്ഞു. രണ്ടു ചിത്രങ്ങളും വാണിജ്യപരമായി വലിയ വിജയം നേടിയിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Prabhas reveals Baahubali caused extreme stress and years of sleep deprivation., The film's massive success fundamentally changed Telugu cinema budget dynamics., Saaho's opening collection was directly attributed to the Baahubali brand., The pressure of choosing post-Baahubali projects led to collaborations with Prashanth Neel and Nag Ashwin., Success paved the way for major commercial hits like Salaar and Kalki 2898 AD.
Published: 26 Jun 2026, 07:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented