'ധുരന്ധർ: ദ റിവഞ്ച്' (Dhurandhar: The Revenge) എന്ന സിനിമയ്‌ക്കൊപ്പം തന്നെ രൺവീർ സിങ് എന്ന താരവും വിജയക്കുതിപ്പ് തുടരുകയാണ്. ഹംസ അലി മസാരി, ജസ്‌കിരാത് സിങ് രംഗി എന്നീ കഥാപാത്രങ്ങളായി രൺവീർ നിറഞ്ഞാടുമ്പോൾ, ബോളിവുഡ് മുഴുവൻ അദ്ദേഹത്തിന് പ്രശംസകൾ വാരിച്ചൊരിയുകയാണ്.
അതിനിടെ രൺവീറിന്റെ ഒരു പാകിസ്താൻ ബന്ധവും ചർച്ചയാവുകയാണ്. ഒരുകാലത്ത് ഹിന്ദി-പഞ്ചാബി സിനിമകളിൽ തിളങ്ങിയ ചാന്ദ് ബുർക് എന്ന നടിയിലൂടെയാണ് രൺവീറിന്റെ പാകിസ്താൻ ബന്ധം തുടങ്ങുന്നത്. ഇന്ന് പാകിസ്താനിലുള്ള ഫൈസലാബാദിലാണ് അവർ ജനിച്ചത് (മുമ്പ് പഞ്ചാബ് പ്രവിശ്യയിലുള്ള ല്യാൽപൂർ). പന്ത്രണ്ട് മക്കളിൽ ഏറ്റവും ഇളയവൾ. ചെറുപ്പത്തിൽ തന്നെ നന്നായി നൃത്തം ചെയ്യാനും അഭിനയിക്കാനുമുള്ള കഴിവുണ്ടായിരുന്നു ചാന്ദിന്. വെറും 14 വയസ്സുള്ളപ്പോഴാണ് ചാന്ദ് സിനിമയിലെത്തുന്നത്. ലഹോറിൽ നിർമിച്ച ഒട്ടേറെ സിനിമകളിൽ അവർ അഭിനയിച്ചു, നൃത്തം ചെയ്തു. അവരുടെ മനോഹരമായ നൃത്തം കണ്ട്, അന്ന് പ്രേക്ഷകർ ഒരു ഓമനപ്പേരുമിട്ടു, 'The Dancing Lily of the Punjab'.
Also Read
വിഭജനകാലത്ത് ചാന്ദ് കുടുംബത്തോടൊപ്പം ബോംബെയിലെത്തി. ബോംബെയിലേക്ക് മാറിയപ്പോൾ ആദ്യമൊന്നും അവർക്ക് സിനിമയിൽ അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് രാജ് കപൂറിന്റെ 'ബൂട്ട് പോളിഷ്' എന്ന സിനിമയിലൂടെയാണ് ബ്രേക്ക് ലഭിക്കുന്നത്. അതിനുശേഷം ബോളിവുഡിലും കുറേ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം അവർക്ക് ലഭിച്ചു.
എഴുത്തുകാരനും സംവിധായകനുമായ നിരഞ്ജനെയാണ് ചാന്ദ് ആദ്യം വിവാഹം കഴിച്ചത്. 1954-ൽ ആ ബന്ധം വിവാഹമോചനത്തിലെത്തി. തൊട്ടടുത്തവർഷം വ്യവസായിയായ സുന്ദർ സിങ് ഭവ്‌നാനിയെ വിവാഹം കഴിച്ചു അവർ. ആ ബന്ധത്തിൽ രണ്ടുമക്കളുണ്ട്, താന്യ, ജഗ്ജിത് എന്നാണ് മക്കളുടെ പേര്. തന്നെ പോലെ മകൻ ജഗ്ജിതിനെയും ഒരു താരമാക്കണമെന്നായിരുന്നു ചാന്ദിന്റെ ആഗ്രഹം. പക്ഷേ, പിതാവിനെ പോലെ വ്യവസായിയാകാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. എന്നാൽ, ചാന്ദിന്റെ സ്വപ്നംപോലെ അവരുടെ കൊച്ചുമകൻ രൺവീർ സിനിമയിലെത്തി.
'ധുരന്ധർ' സിനിമയും അതിന്റെ കഥയും ആളുകളെ ആകർഷിക്കുമ്പോൾ, അതിനൊപ്പം തന്നെ രൺവീറിന്റെ പാകിസ്താൻ ബന്ധവും പ്രേക്ഷകർക്ക് കൗതുകമാവുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explores the ancestral link between Ranveer Singh and Pakistan via his grandmother, Chand Burque. Details Chand Burque's journey from Faisalabad to Bollywood stardom
Published: 25 Mar 2026, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented