പതിറ്റാണ്ടുകളോളം അഭിനയരംഗത്ത് പ്രവർത്തിപരിചയമുണ്ടായിരുന്നിട്ടും, മുന്നിലേക്ക് വരുന്ന അവസരങ്ങളെ ഒരിക്കലും ലാഘവത്തോടെയെടുക്കാത്തയാളാണ് ബിഗ് ബി. പുതിയ കഥാപാത്രങ്ങളോരോന്നും പരമാവധി മികച്ചതാക്കാൻ ബച്ചൻ കഠിനാധ്വാനം ചെയ്യാറുണ്ട്. ജോലി സംബന്ധമായ ചിന്തകളെത്തുടർന്ന് തനിക്ക് ഉറക്കമില്ലാത്ത രാത്രിയുണ്ടായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോഴദ്ദേഹം. "ജോലിയിലെ ചില നിമിഷങ്ങൾ, അത് പൂർത്തിയാക്കിയ ശേഷം, ഇതിനേക്കാൾ നന്നായി ചെയ്യാമായിരുന്നു എന്നെനിക്ക് തോന്നി. വീണ്ടും ചെയ്യാൻ എനിക്ക് അനുമതി കിട്ടിയതുകൊണ്ട് ഞാനത് വീണ്ടും ചെയ്തു. ഇപ്പോൾ ആ രംഗം ശരിക്കും മെച്ചപ്പെട്ടോ ഇല്ലയോ എന്നെനിക്കറിയില്ല. അത് കാണുന്നവർക്ക് മാത്രമേ പറയാൻ കഴിയൂ. ഈ ചിന്തകൾ കാരണം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, EF (Extended Family) ന് അഭിനന്ദനങ്ങളും സ്നേഹവും."-ബച്ചൻ ബ്ലോഗിലെഴുതി.

To advertise here,

83-കാരനായ ബിഗ് ബി, ഒരാഴ്ച മുമ്പ് തന്റെ കഠിനമായ ജോലി ഷെഡ്യൂളിനെക്കുറിച്ചും ആരാധകരോട് പറഞ്ഞിരുന്നു. "ജോലി ജോലിയാണ് .. ജോലി ജോലിയാണ് .. ജോലി ജോലിയാണ് .. !!! ഇന്ന് 12 ഷോർട്ട് ഫിലിമുകൾ ചിത്രീകരിച്ചു .. 2 സ്റ്റിൽ ഷൂട്ടുകൾ പൂർത്തിയായി .. ഇപ്പോൾ നിങ്ങൾക്കുവേണ്ടിയുള്ള ജോലി." ആരാധകരുമായി ബന്ധം നിലനിർത്തുന്നത് ഒരിക്കലും നിർത്താൻ പാടില്ലാത്ത ഒന്നാണെന്നും ബ്ലോഗിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ആശയവിനിമയം മറ്റെല്ലാ കാര്യങ്ങൾക്കും പുറമെ, അന്നത്തെ ജോലിയാണ്.. ബാക്കിയെല്ലാം മുന്നോട്ട് പോകും! ഇതൊരിക്കലും നിർത്താൻ പാടില്ല, വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിൽ ബിഗ് ബി അടുത്തതായി അഭിനയിക്കും. 2024-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിൽ അശ്വത്ഥാമാവായിട്ടാണ് അമിതാഭ് ബച്ചനെത്തിയത്. അദ്ദേഹത്തിന്റെ അഭിനയം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi