ബിഗ്ബിയുടെ മകനെന്ന പരിവേഷത്തിലാണ് അഭിഷേക് ബച്ചൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. അഭിനയരംഗത്ത് 26 വർഷം പൂർത്തിയാക്കുകയാണിപ്പോൾ അദ്ദേഹം. 2000-ൽ പുറത്തിറങ്ങിയ 'റഫ്യൂജി' എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. കരീന കപൂറിന്റെയും അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ വർഷങ്ങൾ കഴിയുന്തോറും അഭിനേതാവെന്ന നിലയിൽ താൻ കൂടുതൽ ആത്മവിശ്വാസമുള്ളയാളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

ഒരു നടനെന്ന നിലയിൽ തന്നിൽ കണ്ട ഏറ്റവും വലിയ മാറ്റമായിരുന്നു അതെന്നും. "മാറ്റം ഇത്രമാത്രമാണ്, ഞാൻ ഇപ്പോൾ കൂടുതൽ സുഖമായിരിക്കുന്നു. തുടങ്ങിയപ്പോൾ ഒരു ചെറിയ അസ്വസ്ഥതയുണ്ടായിരുന്നു. എന്നാലിപ്പോൾ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് കൂടുതൽ എളുപ്പമായി. നിങ്ങൾ നിങ്ങളായിരിക്കുമ്പോൾ, എടുക്കേണ്ട തീരുമാനങ്ങളെക്കുറിച്ചും വ്യക്തത കിട്ടുന്നു. ഇന്നെനിക്ക് നന്നായിട്ടറിയാം, കഴിഞ്ഞ അഞ്ച് മുതൽ ഏഴ് വർഷത്തിനിടയിൽ എനിക്ക് എന്തുചെയ്യാനാവുമെന്ന് വ്യക്തമായിട്ടറിയാം. കരിയറിന്റെ തുടക്കത്തിൽ വലിയ ആവേശമുണ്ടാകാം, ജോലി കിട്ടുമോ, കിട്ടില്ലേ എന്നതിൽ അനിശ്ചിതത്വമുണ്ടാവാം. നിങ്ങൾക്ക് കിട്ടുന്ന എന്തും നിങ്ങൾ ചെയ്യും. (insecure about getting work)"-അദ്ദേഹം പറഞ്ഞു.

നടന്മാർ സാധാരണയായി നേരിടുന്ന അരക്ഷിതാവസ്ഥകളെക്കുറിച്ചും സഹതാരങ്ങളുടെ വിജയത്തിൽ തനിക്ക് ഒരിക്കലും അസൂയ തോന്നിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കൂടുതൽ നിശ്ചയദാർഢ്യമുണ്ട്, അത് ഒരുതരം പക്വതയിൽ നിന്നും ശാന്തതയിൽ നിന്നുമാണ് വരുന്നത്. അത് നിങ്ങളുടെ ജോലിയെയും സഹായിക്കുമെന്ന് ഞാൻ കരുതുന്നു. മറ്റൊരാൾ എങ്ങനെയാണ് എന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും അസൂയയുള്ള നടനായിരുന്നില്ല. എന്റെ കഴിവുകളെക്കുറിച്ച് അരക്ഷിതാവസ്ഥയുണ്ടായിരുന്നു എന്നത് ശരിയാണ്. 'ഇത് ചെയ്യാൻ എനിക്ക് കഴിയുമോ?' എന്നായിരിക്കും എല്ലാ നടന്മാരുടെയും ചിന്തയെന്ന് താൻ കരുതുന്നുവെന്നും അഭിഷേക് പറഞ്ഞു. ഷാരൂഖ് ഖാന്റെ 'കിങ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് അഭിഷേക് ഇപ്പോൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi