‘സിനിമയിൽ നല്ല മനുഷ്യർ കുറവാണ്’; മമ്മൂട്ടിയുടെ നായികയായിവന്ന കാജൽ കിരണിന്റെ മറുപടി ഞങ്ങളെ ഞെട്ടിച്ചു

ഈയാഴ്ചയിലെ കഥയിലെ നായികമാരിൽ അതിഥിയായി എത്തുന്നത് 1980-കളിൽ ബോളിവുഡ്ഡിലെ താരലാവണ്യമായിരുന്ന കാജൽ കിരണാണ്. 1977-ൽ നസീർ ഹുസൈൻ സംവിധാനം ചെയ്ത 'ഹം കിസീസെ കം നഹി'യിലൂടെ അന്നത്തെ സൂപ്പർ താരമായിരുന്ന റിഷി കപൂറിന്റെ നായികയായിട്ടാണ് കാജൽ കിരൺ വെള്ളിത്തിരയുടെ വിസ്മയലോകത്തേക്ക് വരുന്നത്. പ്രഥമ ചിത്രംതന്നെ വിചാരിച്ചതിലും വിജയം കൊയ്യുകയും പ്രേക്ഷശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ അതിന്റെ ഫുൾ ക്രെഡിറ്റും പോയത് സൂപ്പർ താരമായ റിഷികപൂറിലേക്കാണ്. പല നിർമാതാക്കളും സംവിധായകരുമൊക്കെ വിളിച്ച് അഭിനന്ദനങ്ങൾ ചൊരിഞ്ഞെങ്കിലും അതിന്റെ ഗുണഭോക്താവാകാൻ അവർക്ക് കഴിഞ്ഞില്ല. അതിന് ഒരു കാരണവുമുണ്ടായിരുന്നു.
Content Highlights: kajal-kiran-bollywood-to-malayalam-cinema-journey