തന്റെ വ്യത്യസ്തമായ ഫാഷൻ വസ്ത്രങ്ങൾകൊണ്ട് ബോളിവുഡിനെ എന്നും അമ്പരപ്പിക്കുന്ന താരമാണ് ഉർഫി ജാവേദ്. നടിയും മോഡലുമായ താരത്തിന്റെ ഫാഷൻ രീതികൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടാറുമുണ്ട്. ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചില വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് അവർ.
അമിതമായി ഭാരം കുറയുന്നത് പലപ്പോഴും അച്ചടക്കത്തിന്റെയോ ആരോഗ്യത്തിന്റെയോ അടയാളമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ വല്ലാതെ മെലിഞ്ഞ്, പോഷകാഹാരക്കുറവിലൂടെ ശരീരവും മനസ്സും കടുത്ത സമ്മർദ്ദത്തിലായ അനുഭവം പങ്കുവെയ്ക്കുകയാണ് അവർ.
ജനുവരി 21-ന് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ 38 കിലോ കാണിക്കുന്ന ഒരു വെയ്റ്റിംഗ് സ്കെയിലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഉർഫി ഇങ്ങനെ കുറിച്ചു: “കഴിഞ്ഞ വർഷം എന്റെ പരമാവധി ഭാരം 38 കിലോ ആയിരുന്നു. ഞാൻ അത്രയധികം രോഗബാധിതയും വിഷാദത്തിലുമായിരുന്നു. ഞാൻ എപ്പോഴും വിഷാദത്തിലാണ്. എന്നാൽ വെയ്റ്റ് ട്രെയിനിങ് എന്നെ ശരിക്കും സഹായിച്ചു.”
നിയന്ത്രിതമായ ഭക്ഷണരീതി തന്റെ ദൈനംദിന ജീവിതത്തെയും വൈകാരികാവസ്ഥയെയും എങ്ങനെ ബാധിച്ചുവെന്നും അവർ പറയുന്നുണ്ട്. “ഞാൻ ഭക്ഷണം കഴിക്കുന്നത് വളരെ കുറവായിരുന്നു, ദിവസം ഒരു നേരം മാത്രം ഭക്ഷണം, കാർബോഹൈഡ്രേറ്റ്സ് ഒട്ടും കഴിക്കില്ലായിരുന്നു. എപ്പോഴും ദേഷ്യവും അസ്വസ്ഥതയും തോന്നുന്ന അവസ്ഥയിലായിരുന്നു ഞാൻ,” ദീർഘകാലത്തെ പോഷകാഹാരക്കുറവ് ഉണ്ടാക്കുന്ന വൈകാരിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഉർഫി പറഞ്ഞു. അമിതമായി മെലിഞ്ഞിട്ടും, ശരീരത്തിന് ഉന്മേഷത്തിന് പകരം നീർവീക്കത്തിന്റെ ലക്ഷണങ്ങളാണ് പ്രകടമായിരുന്നത്.
മറ്റൊരു പോസ്റ്റിൽ, ഈ ശീലങ്ങൾ തന്റെ രൂപത്തെയും ആന്തരിക ആരോഗ്യത്തെയും എങ്ങനെ ബാധിച്ചുവെന്ന് അവർ വെളിപ്പെടുത്തി. “എന്റെ അരക്കെട്ട് 23 ഇഞ്ച് ആയിരുന്നു, നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? എന്നാൽ എന്റെ മുഖം വല്ലാതെ വീർത്തിരുന്നു, ഞാൻ ഫില്ലറുകൾ ഉപയോഗിച്ചതാണെന്ന് പോലും ആളുകൾ പറയാൻ തുടങ്ങി. പക്ഷേ അതല്ല സത്യം,” ഭക്ഷണം ഒഴിവാക്കുന്നതും അലർജികളെ അവഗണിക്കുന്നതും വീക്കം വർദ്ധിപ്പിക്കുമെന്നും, ഇത് സൈനസ് തടസ്സങ്ങൾക്കും ലിംഫറ്റിക് ഡ്രെയിനേജ് കുറയാനും കാരണമാകുമെന്നും അവർ വിശദീകരിച്ചു. തന്റെ അവസാന പോസ്റ്റിൽ, ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും ഇതൊരു തുടർച്ചയായ പ്രക്രിയയാണെന്ന് അവർ സൂചിപ്പിച്ചു: “ഇപ്പോഴും ഇടയ്ക്കിടെ മുഖത്ത് വീക്കം വരാറുണ്ട്, പക്ഷേ ഇപ്പോൾ എനിക്ക് വളരെയധികം മാറ്റം തോന്നുന്നു. വെയിറ്റ് ലിഫ്റ്റിങ് എന്നെ ഒരുപാട് സഹായിച്ചു” ഉർഫി പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Urfi Javed reveals her battle with severe weight loss, depression, and physical swelling due to extreme dieting. Learn about her journey to recovery.
Published: 29 Jan 2026, 01:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented