പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ് തക്കാളി. വിറ്റാമിന്‍ എ, സി, കെ, ബി6, ഫോളേറ്റ്, തയാമിന്‍ എന്നിവ തക്കാളിയില്‍ ധാരാളമുണ്ട്. ആല്‍ഫ ലിപോയിക് ആസിഡ്, ലൈകോപിന്‍, കോളിന്‍, ബീറ്റാകരോട്ടിന്‍, ല്യൂട്ടിന്‍ എന്നീ പോഷകങ്ങളാല്‍ സമൃദ്ധമാണിത്.
- തക്കാളിയില്‍ 95 ശതമാനവും വെള്ളമാണ്.
- ലിഗ്നിന്‍, സെല്ലുലോസ്, ഹെമിസെല്ലുലോസ് എന്നിങ്ങനെ അലിയാത്ത 80 ശതമാനം ഫൈബറുകള്‍ ഇതിലുണ്ട്.
- കേശസംരക്ഷണത്തിനുള്ള പ്രകൃതിദത്തമായ ഔഷധമാണിത്. ശിരോചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചില്‍, താരന്‍ എന്നിവ അകറ്റി മുടിയിഴകളെ സംരക്ഷിക്കുന്നു.
- തക്കാളിയിലെ ഉയര്‍ന്ന പൊട്ടാസ്യം, സോഡിയത്തിന്റെ അളവ് കുറച്ച് രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കുന്നു. പക്ഷാഘാതം, ഹൃദ്രോഗം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു.
- പ്രമേഹത്തിന്റെ സങ്കീര്‍ണതകളെ കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
- തക്കാളിയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. തിമിരം, പ്രായാധിക്യം മൂലമുള്ള കാഴ്ചക്കുറവ് എന്നിവയെ തടയുന്നു.
- നാരുകള്‍ ധാരാളം അടങ്ങിയ തക്കാളി കഴിക്കുന്നത് മലവിസര്‍ജനം സുഗമമാക്കാന്‍ സഹായിക്കുന്നു.
- വിറ്റാമിന്‍ കെ, രക്തം കട്ടപിടിക്കുന്നതില്‍ പ്രധാനമാണ്.
- തക്കാളിയിലുള്ള പോളിഫിനോളായ ലൈകോപിന്‍ ശ്വാസകോശം, കുടല്‍, സ്തനങ്ങള്‍ എന്നിവിടങ്ങളിലെ കാന്‍സര്‍കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു.
ഉപയോഗം ശ്രദ്ധയോടെ
- തക്കാളിയുടെ അമിതോപയോഗം വൃക്കയില്‍ കല്ലുണ്ടാക്കാനുള്ള സാധ്യത കൂട്ടും. ഇതിലെ കാല്‍സ്യം, കാല്‍സ്യം ഓക്‌സലേറ്റ് എന്നിവയാണ് പ്രശ്‌നക്കാര്‍.
- പൊട്ടാസ്യം ധാരാളം ഉള്ളതിനാല്‍ വൃക്കരോഗികള്‍ക്ക് നല്ലതല്ല.
- തക്കാളിയിലെ ഹിസ്റ്റമിന്‍, നീരും സന്ധിവേദനയും ഉണ്ടാക്കുമെന്നതിനാല്‍ വാതരോഗികള്‍ ശ്രദ്ധിക്കണം.
- തക്കാളിയുടെ അമിതോപയോഗം ഗ്യാസ്ട്രബിള്‍, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകും.
- ടിന്നിലടച്ചുവരുന്ന തക്കാളി പള്‍പ്പില്‍ സോഡിയം പോലുള്ള ചേരുവകള്‍ ചേര്‍ക്കാറുണ്ട്. ഇത് ആരോഗ്യത്തിന് ഗുണകരമല്ല.
ചര്‍മസംരക്ഷണത്തിന്
ചര്‍മം, നഖം, മുടി എന്നിവയുടെ അവശ്യഘടകങ്ങളാണ് കൊളാജനുകള്‍. ഇവയുടെ ഉത്പാദനം വിറ്റാമിന്‍ സി-യെ ആശ്രയിച്ചിരിക്കുന്നു. തക്കാളി വിറ്റാമിന്‍ സി-യാല്‍ സമൃദ്ധമാണ്. ദിവസേന ആവശ്യമായ വിറ്റാമിന്‍ സി-യുടെ 40 ശതമാനം നല്‍കാന്‍ തക്കാളിക്ക് കഴിയും.
(തിരുവനന്തപുരം എസ്.യു.റ്റി ഹോസ്പിറ്റലിൽ ചീഫ് ക്ലിനിക്കൽ ന്യൂട്രിഷ്യനിസ്റ്റാണ് ലേഖിക)
Content Highlights: tomato preventing dandruff and promoting a healthy scalp
Published: 08 Sept 2023, 10:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented