
'തൊഴിലിടങ്ങളിലെ മാനസികാരോഗ്യത്തിന്'...ഇതാണ് ഇത്തവണത്തെ ലോക മാനസികാരോഗ്യദിനത്തിലെ പ്രമേയം. ജോലി നമുക്കെപ്പോഴും സന്തോഷം തരുന്നുണ്ടോ? അമിതമായ ജോലിഭാരം ഒരാളുടെ മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ഒരുപോലെ ബാധിക്കാം. ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് പല മേഖലകളില്‍നിന്നും പ്രശ്‌നങ്ങള്‍ കടന്നുവരാറുണ്ട്. ജോലിയെ സംബന്ധിച്ചിട്ടുള്ള അമിതപ്രതീക്ഷ, ജോലിഭാരവും മത്സരബുദ്ധിയും, വ്യക്തി-കുടുംബജീവിതം ഒരുമിച്ച് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകള്‍ ഇങ്ങനെ നീളുന്നു അവ.
തൊഴില്‍രംഗവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകള്‍ ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
- ശാരീരികമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു
- വ്യക്തിപരമായ ആവശ്യങ്ങള്‍ അവഗണിക്കുന്നു
- അമിതമായ ജോലിഭാരം അനുഭവപ്പെടുന്നു
- ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടുകള്‍
- മാനസികാരോഗ്യപ്രശ്‌നങ്ങള്‍
- വ്യക്തിപരമായ ജീവിതത്തിലും തൊഴില്‍ജീവിതത്തിലും സന്തോഷം കണ്ടെത്താന്‍ സാധിക്കാതിരിക്കുക
- ചെയ്യുന്ന ജോലിയില്‍ തൃപ്തിയില്ലാത്ത അവസ്ഥ
- അമിതമായി ജോലി എടുക്കുകയോ അല്ലെങ്കില്‍ ഒന്നും ചെയ്യാതിരിക്കുകയോ ചെയ്യുന്നു എന്ന തോന്നല്‍
- നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ജോലി ആയിരുന്നിട്ടും ആത്മവിശ്വാസം കുറഞ്ഞതായി തോന്നാം
- ജോലിക്ക് പോകുന്നതിനെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ ദേഷ്യവും പേടിയും വരുന്ന അവസ്ഥ
- ഒരു കാരണവും ഇല്ലാതെ ജോലി നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നുള്ള തോന്നല്‍
മാനസികാരോഗ്യത്തില്‍ മുന്‍ഗണന നല്‍കാന്‍ നമ്മള്‍ ആദ്യം ചെയ്യേണ്ടത് സ്വയം പ്രാധാന്യം നല്‍കുക (Self love) എന്നതാണ്. അവനവനെ സ്‌നേഹിക്കുക എന്നത് സ്വാര്‍ത്ഥതയല്ല, വേണ്ട കാര്യമാണ്.
- സ്വന്തം ആരോഗ്യത്തിന് മുന്‍ഗണന നല്‍കുക
- സമയത്തിന് ഭക്ഷണവും ഉറക്കവും ഉണ്ടെന്ന് ഉറപ്പുവരുത്തുക
- ഒഴിവുകള്‍ പറയാതെ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള സമയം കണ്ടെത്തുക
- ടോക്‌സിക് സാഹചര്യങ്ങളോട് 'നോ' പറയുക
- നല്ല സൗഹൃദബന്ധങ്ങളുണ്ടാക്കാനും ആ സൗഹൃദത്തിനായി സമയം കണ്ടെത്തുകയും ചെയ്യാം
- വ്യത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിക്കുക
- സ്വയം പ്രോത്സാഹിപ്പിക്കുക
- സമ്മര്‍ദ്ദം വന്നാല്‍ അത് തരണം ചെയ്യാനുള്ള വഴികള്‍ കണ്ടെത്തുക
- സ്വയം വിലയിരുത്താം, മെച്ചപ്പെടാം
തൊഴില്‍സമ്മര്‍ദ്ദങ്ങള്‍ എങ്ങനെ മറികടക്കാം?
- നിങ്ങള്‍ ഇഷ്ടപ്പെടുന്ന ജോലി കണ്ടെത്തുക
- തൊഴില്‍ മേഖലയിലെ സൗഹൃദങ്ങള്‍
- സമയത്തിന് പ്രാധാന്യം നല്‍കുക
- അതിരുകള്‍ നിശ്ചയിക്കുക
- സ്വയം വിശകലനം ചെയ്യാന്‍ ശ്രമിക്കുക
- വ്യായാമം ചെയ്യാന്‍ ശ്രമിക്കുക- അതായത് ജോലിക്കിടയില്‍ ചെറിയ ബ്രേക്ക് എടുക്കുക. ഉദാഹരണത്തിന് ഇടവേളയില്‍ ഭക്ഷണത്തിനുശേഷം ചെറിയ തരത്തിലുള്ള ഒരു നടത്തമെങ്കിലും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വീട്ടിലുള്ള സമയങ്ങളില്‍ യോഗ, മെഡിറ്റേഷന്‍, ബ്രീത്തിങ് എക്സര്‍സൈസ് തുടങ്ങിയവ ഒരു ശീലമായി തുടരാന്‍ ശ്രമിക്കുക.
- റിലാക്‌സ് ആവാന്‍ ശ്രമിക്കുക- ജോലിസമയം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രകളില്‍ സ്വയം റിലാക്‌സ് ആകുന്ന പാട്ടുകളോ പരിപാടികളോ കേള്‍ക്കാന്‍ ശ്രമിക്കുക. ജോലിയെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ ശ്രമിക്കുക.
- കുറിപ്പുകള്‍- മനസ്സിലെ ചിന്തകളെയും സ്‌ട്രെസ്സിനെയും നിയന്ത്രിക്കാന്‍ ചിലതെല്ലാം എഴുതി, അതു മറക്കുന്നത് നല്ല ഉപാധിയാണ്. ഇതൊരു ശീലമായി തുടര്‍ന്നാല്‍ മാനസികമായുള്ള സമ്മര്‍ദ്ദങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും.
Content Highlights: tips to maintain a healthy workspace
Published: 10 Oct 2024, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented