
പൊള്ളുന്ന വേനലാണ് പുറത്ത്. നിർജലീകരണം മുതൽ സൂര്യാഘാതം വരെയുള്ള അപകടങ്ങൾക്ക് സാധ്യത കൂടിയ സമയം. ഏറെ മുൻകരുതലെടുത്താലെ ഈ വേനൽക്കാലം മറികടക്കാൻ കഴിയൂ. കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ആഹാരത്തിലും വസ്ത്രധാരണത്തിലും വരെ അല്പം ശ്രദ്ധിച്ചാൽ ഇപ്പോഴുള്ള കനത്ത ചൂടിനെ തടഞ്ഞുനിർത്താം.
വെള്ളം കുടിക്കണം
- വേനലിൽ രണ്ടര മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കണം.
- ശുദ്ധജലം, ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കണം. വൃക്ക, കരൾ രോഗമുള്ളവർ ഡോക്ടർ നിർദേശിച്ച അളവിൽ മാത്രം വെള്ളം കുടിക്കുക.
- ചൂടുള്ള സമയത്ത് അധികം തണുപ്പുള്ള വെള്ളം കുടിക്കരുത്.
- മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കാം.
- തിളപ്പിച്ച വെള്ളത്തിൽ തണുത്ത വെള്ളം ചേർത്ത് കുടിക്കരുത്.
എന്തു കഴിക്കണം
- അമിതകൊഴുപ്പടങ്ങിയ, എണ്ണ കൂടുതലുള്ള ആഹാരം ചൂടുകാലത്ത് കുറയ്ക്കണം.
- ഉയർന്ന ചൂടിൽ പാചകം ചെയ്ത മാംസം, പൊറോട്ട, പൂരി എന്നിവയും നിയന്ത്രിക്കാം.
- തണ്ണിമത്തൻ, ഓറഞ്ച്, പൈനാപ്പിൾ മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
- ഫ്രിഡ്ജിലെ ആഹാരം ഇടയ്ക്കിടെ ചൂടാക്കി കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം.
- പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക.
- പ്രാതലിനൊപ്പം പഴങ്ങളും ഉൾപ്പെടുത്താം.
- തൈര്, തൈര് കൊണ്ടുള്ള വിഭവങ്ങൾ, പാൽ എന്നിവ താപം കുറയ്ക്കാൻ സഹായിക്കും.
- മുള്ളങ്കി, കുരുമുളക്, സവാള, വെളുത്തുള്ളി, ബീറ്റ്റൂട്ട് എന്നിവ ശരീരതാപം കൂട്ടുന്നവയാണ്.
- പഴച്ചാറുകളിൽ ഗ്ലൂക്കോസ് ചേർത്ത് കുടിക്കാം. ഒപ്പം വിറ്റാമിൻ സി അടങ്ങിയ പഴവർഗങ്ങൾ കൂടുതലായി കഴിക്കാം.
സൂര്യാഘാതം കരുതണം
നമ്മുടെ ശരീരതാപനില ഒരു നിശ്ചിത അളവിൽ ക്രമീകരിക്കപ്പെട്ടതാണ്. പുറമെ ചൂട് കൂടുമ്പോൾ ഈ ക്രമീകരണം താളംതെറ്റും. അതിന്റെ ഫലമായി ശരീരതാപനില വല്ലാതെ ഉയരുകയും മസ്തിഷ്കത്തിന്റെ പ്രവർത്തനം തകരാറിലാവുകയും ചെയ്യും. സൂര്യാഘാതം എന്ന അവസ്ഥയാണ് ഇത്.
ഉയർന്ന ശരീരതാപനില, ചുണ്ടുകളിൽ വരൾച്ച, തലവേദന, ബോധക്ഷയം, അമിതദാഹം, തൊലിപ്പുറത്ത് പൊള്ളൽ, മൂത്രത്തിന്റെ അളവ് കുറയുക എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ.
- സൂര്യാഘാതം ഏറ്റ വ്യക്തിയെ ഫാനിന്റെ അടിയിൽ കിടത്തുക.
- വെള്ളത്തിൽ മുക്കിയ തുണി അല്ലെങ്കിൽ സ്പോഞ്ച് കൊണ്ട് ശരീരം തുടയ്ക്കാം.
- കക്ഷം, കഴുത്ത്, പുറം എന്നിവിടങ്ങളിൽ ഐസ് പായ്ക്കുകൾ വയ്ക്കുന്നത് നല്ലതാണ്.
പുറത്തിറങ്ങുമ്പോൾ
പകൽ 11 മുതൽ മൂന്ന് മണിവരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
- ചൂടുകാലത്തെ വസ്ത്രധാരണം ലളിതമാകണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കാം.
- കുട, തൊപ്പി, സൺഗ്ലാസ്, ഫുൾസ്ലീവ് ഷർട്ട് എന്നിവ ഉപയോഗിക്കുന്നതും നല്ലതാണ്.
- ദൂരയാത്ര ചെയ്യുമ്പോൾ കൈയിൽ ആവശ്യത്തിന് കുടിവെള്ളമുണ്ടെന്ന് ഉറപ്പുവരുത്തണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Beat the Summer Heat: Hydration, Diet & Sunstroke Prevention Tips
Published: 05 Mar 2026, 11:07 am IST
ABOUT THE AUTHOR
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented