പുരുഷന്മാര്‍ നേരിടുന്ന വലിയൊരു പ്രശ്നമാണ് കഷണ്ടി. ചില ഘട്ടങ്ങളിൽ ആത്മവിശ്വാസത്തിനുപോലും കഷണ്ടി ഒരു വെല്ലുവിളിയാകാറുണ്ട്. കഷണ്ടി പരിഹരിക്കാനായി ഒട്ടേറെ മരുന്നുകളും കോസ്മറ്റിക് സര്‍ജറികളും ഇന്ന് ലഭ്യമാണ്. എന്നാല്‍ തലയോട്ടിയിലെ രോമങ്ങള്‍ പൂര്‍ണ്ണമായി കാണപ്പെടുന്നതിനായി ശസ്ത്രക്രിയ കൂടാതെതന്നെ ചെയ്യാവുന്ന ഒരു മാര്‍ഗമുണ്ടെങ്കിലോ? അത്തരത്തില്‍ ശാസത്രക്രിയ കൂടാതെയുള്ള ഹെയര്‍ ഫില്ലിങ് കോമസ്റ്റിക് രീതിയാണ് സ്‌കാല്‍പ് മൈക്രോ പിഗ്മെന്റേഷന്‍ (എസ്എംപി).

To advertise here,

മൈക്രോ നീഡില്‍സ് ഉപയോഗിച്ച് തലയില്‍ രോമം പോലെ തോന്നിപ്പിക്കുന്ന പിഗ്മെന്റ് നിറയ്ക്കുന്ന രീതിയാണിത്. മുടി മാറ്റി വയ്ക്കൽ ശസ്ത്രക്രിയമൂലമുള്ള പാടുകൾ, തലയിലെ മറ്റുപാടുകള്‍ എന്നിവ മറയ്ക്കാനും ഇത് സഹായിക്കുന്നു. മാത്രമല്ല സ്വാഭാവിക മുടിയിഴകള്‍ക്കു സമാനമായുള്ള മുടിയിഴകൾ കാണപ്പെടുകയും ചെയ്യുന്നു. ഇത് മുടികൊഴിയുന്നവര്‍ക്കും ചെയ്യാവുന്ന മികച്ച ഓപ്ഷനാണ്.

ഹെയര്‍ ടാറ്റൂ എന്ന് പ്രത്യക്ഷത്തില്‍ വിളിക്കാമെങ്കിലും ഈ രീതി സാങ്കേതികതയിലും ഫലത്തിലും ടാറ്റൂവില്‍ നിന്നും വ്യത്യാസപ്പെ

ട്ടിരിക്കുന്നു. ടാറ്റൂ ചെയ്യുന്നതിന് ഉപയോഗിക്കുന്നതിനേക്കാള്‍ വളരെ സൂക്ഷ്മവും കൃത്യവുമായ പ്രത്യേക മൈക്രോ സൂചികളാണ് എസ്എംപി ചെയ്യാന്‍ ഉപയോഗിക്കുന്നത്. ടാറ്റൂ മഷിയില്‍ നിന്ന് വ്യത്യസ്തമായി, സ്വാഭാവിക മുടിയുടെ നിറങ്ങള്‍ കിട്ടുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് എസ്എംപി പിഗ്മെന്റുകള്‍.

തലയോട്ടിയില്‍ വളരെ കുറഞ്ഞ ആഴത്തിലാണ് പിഗ്മെന്റ് നിക്ഷേപിക്കുന്നത്, ഇത് ഒരിക്കലും പടരില്ല. കാലക്രമേണ മാറ്റങ്ങള്‍ വരുത്താനും കഴിയും. ഈ പ്രക്രിയയ്ക്ക് ഏകദേശം മൂന്ന് മുതല്‍ നാല് സെഷനുകള്‍ വേണ്ടി വരും. തിരഞ്ഞെടുത്ത മഷിയുടെ നിറം നിലവിലെ മുടിയുടെ നിറവുമായി പൊരുത്തപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. തലയോട്ടിയിലെ മൈക്രോപിഗ്മെന്റേഷന്‍ ഒരിക്കൽ ചെയ്താൽ ദീർഘകാലം നിലനിൽക്കുമെങ്കിലും ലേസര്‍ ചികിത്സയിലൂടെ നീക്കം ചെയ്യാനും കഴിയും.

മാത്രമല്ല സ്വാഭാവികമെന്ന് തോന്നിക്കുന്ന മുടിയിഴകളും തരുന്നു. നിലവിലുള്ള മുടി മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും എസ്എംപി 

നല്ല ഓപ്ഷനാണ്.

എന്നാൽ ഈ രീതി, മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നില്ല. വ്യക്തിഗത സാഹചര്യങ്ങളും ആവശ്യങ്ങളും അനുസരിച്ച്, മറ്റ് ഓപ്ഷനുകളും പരിഗണിക്കേണ്ടതാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi