ഭൂമിയിലെ ഏറ്റവും വലിയ പക്ഷിയാണല്ലോ നീളൻ കാലുകൾക്കും വേഗത്തിലുള്ള ഓട്ടത്തിനും പേരുകേട്ട ഒട്ടകപ്പക്ഷി. ഏകദേശം 2.7 മീറ്റർ വരെ ഉയരമുണ്ടാവും ഇവർക്ക്. പക്ഷേ ആരും പ്രതീക്ഷിക്കാത്തൊരു കുറവ് ഒട്ടകപ്പക്ഷിക്കുണ്ട്. തലച്ചോറിന് തീരെ വലിപ്പമില്ല എന്നതാണത്. വലിപ്പം കുറവാണെന്ന് മാത്രമല്ല, സ്വന്തം കണ്ണുകളേക്കാൾ ചെറുതാണ് ഈ തലച്ചോർ.
രണ്ടിഞ്ച് വ്യാസമാണ് ഒട്ടകപ്പക്ഷികളുടെ കണ്ണിന്റെ വലിപ്പം. അവയുടെ ജീവിതം തന്നെ നിലനിന്നുപോവുന്നത് ഈ വലിയ കണ്ണുകളിലൂടെയാണെന്ന് വേണമെങ്കിൽ പറയാം.
Also Read
തുറന്ന പ്രദേശങ്ങളിൽ കഴിയുന്ന ഒട്ടകപ്പക്ഷികൾക്ക് സിംഹങ്ങളും കഴുതപ്പുലികളും പോലുള്ള വേട്ടക്കാരെ ദൂരെ നിന്നുതന്നെ കാണാൻ വലിയ കണ്ണുകൾ സഹായിക്കും.
വേട്ടക്കാരെ ശ്രദ്ധയിൽപെടുന്ന മുറയ്ക്ക് ശക്തമായ കാലുകൾ കൊണ്ട് അവർ അതിവേഗം ഓടി രക്ഷപ്പെടുകയും ചെയ്യും. മണിക്കൂറിൽ ഏകദേശം 70 കിലോമീറ്റർ (43 മൈൽ) വരെ വേഗത്തിൽ ഒട്ടകപ്പക്ഷികൾ ഓടും.
ജീവിക്കുന്ന പരിസ്ഥിതിക്ക് അനുയോജ്യമായി മൃഗങ്ങളുടെ ശരീരത്തിൽ എങ്ങനെ വ്യത്യസ്ത സവിശേഷതകൾ വികസിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണംകൂടിയാണ് ഒട്ടകപ്പക്ഷികളുടെ രൂപം. ഒട്ടകപ്പക്ഷിക്ക് തലച്ചോറിനേക്കാൾ കൂടുതൽ പ്രയോജനപ്പെടുന്നത് അപകടങ്ങളെ ദൂരെ നിന്നുതന്നെ തിരിച്ചറിയാൻ കഴിയുന്ന വലിയ കണ്ണുകളാണ്.
ശക്തമായ കാഴ്ചശേഷി, കാലുകൾ, വേഗത, ജാഗ്രത എന്നിവയെല്ലാം കൂടി ചേർന്നാണ് അവയെ ശക്തരാക്കുന്നത്. കരയിലെ ഏറ്റവും വലിയ കണ്ണുകളുള്ള ജീവികളിലൊന്നാണ് ഒട്ടകപ്പക്ഷി. തലയോട്ടിയുടെ വലിയൊരു ഭാഗവും കണ്ണുകളാണ്. മരുഭൂമിയിലെ മണലിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്ന വലിയ കൺപോളകളും നീളമുള്ള കണ്പീലികളും അവയ്ക്കുണ്ട്. ആൺപക്ഷികൾക്ക് ഏകദേശം 140 കിലോഗ്രാം വരെ ഭാരമുണ്ടാകും. ഒട്ടകപ്പക്ഷിയുടെ മുട്ടയാണ് ലോകത്തിലെ ഏറ്റവും വലിയ മുട്ട. അവയ്ക്ക് 1.36 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ടാവും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Step-by-step instructions for creating a unique ostrich image, Tips for generating original digital art of wildlife, Best practices for utilizing image creation tools
Published: 09 Sept 2026, 04:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented