രജനീകാന്തിന്റെ 'ജയിലർ 2' ഇതുവരെയായി 606 കോടി നേടിക്കഴിഞ്ഞു. എട്ടുദിവസത്തിനുള്ളിൽ 600 കോടി നേടുന്ന വെറും നാലാമത്തെ തമിഴ് ചിത്രം കൂടിയായി മാറി 'ജയിലർ 2'. വജയി ചിത്രമായ 'ലിയോ', രജനിയുടെ തന്നെ 'ജയിലർ', 'കൂലി' എന്നിവയെ ഈ യാത്രയിൽ പിന്തള്ളിക്കഴിഞ്ഞു 'ജയിലർ 2'.
രജനിയുടെ 172-ാമത്തെ സിനിമയാണിത്. അദ്ദേഹത്തിനിപ്പോൾ 75 വയസ്സ് കഴിഞ്ഞു. എങ്കിലും അദ്ദേഹത്തിന് വലിയ മാറ്റങ്ങളൊന്നുമില്ലെന്നാണ് ആരാധകർ പറയുന്നത്.
ചിട്ടയായ ജീവിതശൈലിയാണ് എന്നും ഊർജ്ജസ്വലമായിരിക്കാൻ അദ്ദേഹത്തെ സഹായിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജിം സൗകര്യമില്ലാത്ത സ്ഥലങ്ങളിലാണ് ഷൂട്ടിങ് എങ്കിലും, വ്യായാമം മുടക്കാറില്ല. യോഗയും വ്യായാമയും അദ്ദേഹം മുടക്കാതെ ചെയ്യാറുണ്ട്. അതിനൊപ്പം മിതമായ രീതിയിൽ സ്‌ട്രെങ്ത്ത് ട്രെയിനിങ്ങും കാർഡിയോ വ്യായാമവും. നീന്തലും അദ്ദേഹത്തിന് പ്രിയം തന്നെ.
ആരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഭക്ഷണരീതിയാണ് അദ്ദേഹത്തിന്റേത്. വളരെ ലളിതമായ ഭക്ഷണക്രമമാണ് അദ്ദേഹം പിന്തുടരുന്നത്. പ്രധാനമായും സസ്യാഹാരമാണ് രജനി കഴിക്കാറുള്ളത്. ധാരാളം പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ അതിൽ ഉൾപ്പെടുന്നു. എണ്ണയിൽ വറുത്തതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങൾ വളരെ കുറവാണ് കഴിക്കുന്നത്.
ഹെർബൽ ടീ പോലുള്ള പാനീയങ്ങളിലൂടെ ശരീരത്തിന് ആവശ്യമായ ജലാംശം ഉറപ്പാക്കുന്നു. മധുരപാനീയങ്ങളും വളരെ കുറവാണ് കഴിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പുകൾ ലഭിക്കുന്നതിനായി നട്സും പല സീഡുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. സെറ്റുകളിൽവെച്ച് എരിവുള്ളതോ എണ്ണമയമുള്ളതോ ആയ ഭക്ഷണം അദ്ദേഹം കഴിക്കാറില്ല. ദഹനപ്രശ്‌നങ്ങൾ, അസിഡിറ്റി, നീർവീക്കം എന്നിവ ഒഴിവാക്കാനാണിത്. പാൽ, തൈര്, വെള്ള അരി, പഞ്ചസാര തുടങ്ങിയവ രജനീകാന്ത് തീരെ ഒഴിവാക്കുകയോ വളരെ കുറച്ചുമാത്രം കഴിക്കുകയോ ചെയ്യുന്നു. പഞ്ചസാര, ഉപ്പ്, അരി, മൈദ, പാൽ, തൈര്, വെണ്ണ തുടങ്ങിയവ ഒഴിവാക്കുന്നതിനെക്കുറിച്ച് രജനീകാന്ത് നേരത്തെ പരസ്യമായി സംസാരിച്ചിട്ടുമുണ്ട്. ഇങ്ങനെ വളരെ ചിട്ടയായിട്ടാണ് രജനി തന്റെ ആരോഗ്യം നിലനിർത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rajinikanth maintains rigorous workouts including yoga, cardio, and strength training., He follows a strict vegetarian diet and avoids sugar, dairy, and processed foods.
Published: 23 Oct 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented