മഗ്നീഷ്യത്തെ പലപ്പോഴും 'ശാന്തമായ ധാതു' എന്നാണ് വിശേഷിപ്പിക്കുന്നത്. മനുഷ്യ ശരീരത്തിലെ 300-ൽ അധികം ബയോ കെമിക്കൽ പ്രവർത്തനങ്ങളിൽ മഗ്നീഷ്യം ഭാഗമാണ്. ഉയർന്ന അളവിലുള്ള മാനസിക സമ്മർദ്ദം, മോശം ഉറക്ക രീതികൾ, ആവർത്തിച്ചുള്ള തലവേദന എന്നിവ മഗ്നീഷ്യം കുറയുന്നതിന്റെ ലക്ഷണങ്ങളാവാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു.
ഞരമ്പുകളുടെ ശരിയായ പ്രവർത്തനത്തിനും, പേശികളെ അയവുള്ളതാക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ശരീരത്തിലെ സ്ട്രെസ് ഹോർമോൺ അളവ് നിയന്ത്രിക്കാനും മഗ്നീഷ്യം അത്യാവശ്യമാണ്. മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് ശരീരത്തിന്റെ നാഡീവ്യവസ്ഥയെ ബാധിക്കുകയും ഉത്കണ്ഠ, വിഭ്രാന്തി, ഉറക്കമില്ലായ്മ, മൈഗ്രേൻ പോലുള്ള അവസ്ഥകൾ ഉണ്ടാക്കുകയും ചെയ്തേക്കാം.
Also Read
സംസ്കരിച്ച ഭക്ഷണം, കാപ്പി, മദ്യം എന്നിവ ധാരാളമായി കഴിക്കുന്നത് പുതിയ കാലത്തെ ജീവിതശൈലിയാണ്. ഇത് ശരീരത്തിൽ മഗ്നീഷ്യം കുറയാൻ കാരണമാകാറുണ്ട്.
മഗ്നീഷ്യവും സ്ട്രെസ്സും തമ്മിലുള്ള ബന്ധം
സ്ട്രെസ്സും മഗ്നീഷ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ (high stress), ശരീരം അഡ്രിനാലിൻ, കോർട്ടിസോൾ എന്നീ സ്ട്രസ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. മൂത്രത്തിലൂടെ മഗ്നീഷ്യം കൂടുതൽ പുറന്തള്ളാൻ ഈ ഹോർമോണുകൾ കാരണമാകുന്നു. ശരീരത്തിലെ മഗ്നീഷ്യം അളവ് കുറയുമ്പോൾ സമ്മർദ്ദം വീണ്ടും കൂടുന്നു. ഒപ്പം, ക്ഷീണം, ഉത്കണ്ഠ എന്നിവയിലേക്കും നയിക്കുന്നു.
ലക്ഷണങ്ങൾ
പേശിവേദന/വലിവ്, ക്ഷീണം/ഊർജ്ജക്കുറവ്, ഉറക്കകുറവ്, മോശം ഉറക്കം, ആവർത്തിച്ചുള്ള തലവേദന/മൈഗ്രേൻ
ഉത്കണ്ഠ/വിഭ്രാന്തി, മധുരം കഴിക്കാനുള്ള അതിയായ ആഗ്രഹം
മൈഗ്രേനും മഗ്നീഷ്യവും
മഗ്നീഷ്യം കുറവുള്ള ഏതൊരാൾക്കും മൈഗ്രേൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഡേറ്റകൾ സൂചിപ്പിക്കുന്നു. രക്തക്കുഴലുകളുടെ സാധാരണ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ മഗ്നീഷ്യത്തിന് വലിയ പങ്കാണുള്ളത്. തലച്ചോറിന് മതിയായ മഗ്നീഷ്യം ലഭിക്കാതെ വരുമ്പോൾ, മൈഗ്രേന് സാധ്യതയുണ്ടാക്കുന്ന ഒരുകൂട്ടം കാര്യങ്ങൾ സംഭവിക്കുന്നു. മിക്ക കേസുകളിലും, ഇടയ്ക്കിടെയുള്ള തലവേദനയോ മൈഗ്രേനോ ഉള്ള വ്യക്തികൾക്ക് അവർ മഗ്നീഷ്യം കഴിക്കുന്ന അളവ് ശരിയാക്കിയതിന് ശേഷം നല്ല മാറ്റങ്ങളുണ്ടാവാറുണ്ട്. ബദാം, കശുവണ്ടി, മത്തൻ വിത്തുകൾ, ഇലക്കറികൾ, ചീര, കോക്കോ കൂടിയ അളവിലുള്ള ചോക്ലേറ്റ്, ധാന്യങ്ങൾ, മുഴുധാന്യങ്ങൾ, പഴം, അവോക്കാഡോ എന്നിവ മഗ്നീഷ്യത്തിന്റെ കലവറയാണ്.
(ശ്രദ്ധിക്കുക, പൊതുവായ വിവരങ്ങളാണിവ. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ജീവിതശൈലിയിൽ മാറ്റം വരുത്തുക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Magnesium is vital for over 300 biochemical body functions., Deficiency is linked to high stress, poor sleep, and recurring migraines., Stress hormones like cortisol increase magnesium loss in the body., A diet rich in nuts, seeds, leafy greens, and whole grains can restore levels., Consult a medical professional before starting any supplementation.
Published: 02 May 2026, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented