യഥാർത്ഥ പ്രായം കുറച്ചു കാണിക്കാൻ താത്പര്യപ്പെടുന്നവരാണ് പലരും. എന്നാൽ നമ്മുടെ പല ശീലങ്ങളും പ്രവൃത്തികളും പ്രായക്കൂടുതൽ തോന്നിപ്പിക്കാൻ ഇടയാക്കും. ഇതിന് പ്രതിവിധിയുമായാണ് ഓർത്തോപീഡിക് സർജനായ ഡോ. മനൻ വോറ രംഗത്തെത്തിയിരിക്കുന്നത്.
ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ സ്ത്രീകൾക്ക് ആരോഗ്യത്തോടെ വാർധക്യത്തിലേക്കെത്താമെന്ന് അദ്ദേഹം പറയുന്നു. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'വേഗത്തിൽ പ്രായമാകുന്ന 5 തരം സ്ത്രീകൾ, അവർക്കുള്ള പ്രതിവിധി' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം തന്റെ പോസ്റ്റ് പങ്കിട്ടത്.
പുകവലിയും അമിതമായ മദ്യപാനവും ചർമ്മത്തിന്റെ ആരോഗ്യത്തെയും മൊത്തത്തിലുള്ള ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു. ഈ ശീലങ്ങൾ കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതാണ് നല്ലത്. സമ്മർദ്ദം നിയന്ത്രിക്കാൻ നടത്തം, ജേണലിംഗ് അല്ലെങ്കിൽ ധ്യാനം പോലുള്ള പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് ഏർപ്പെടാം.
ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ രാത്രിയിൽ 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. അതിനൊപ്പം സമീകൃതാഹാരം കഴിക്കുകയും പച്ചക്കറികൾ, ആവശ്യത്തിന് ജലാംശം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. മേഘാവൃതമായ ദിവസങ്ങളിലോ വീടിനുള്ളിലോ പോലും ദിവസവും സൺസ്ക്രീൻ ഉപയോഗിച്ച് ചർമ്മത്തെ സംരക്ഷിക്കുക എന്നതാണ് ഡോക്ടർ പങ്കുവെച്ച മറ്റൊരു ടിപ്പ്. ദോഷകരമായ ശീലങ്ങൾ പരിമിതപ്പെടുത്തണമെന്നും പുകവലിയും അമിതമായ മദ്യപാനവും കുറയ്ക്കാനോ ഉപേക്ഷിക്കാനോ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർമ്മത്തിന് പ്രായക്കൂടുതൽ തോന്നിക്കാൻ കാരണമാകുന്ന ചില ഘടകങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും
1. എപ്പോഴും സമ്മർദ്ദത്തിലായിരിക്കുന്നത്-
സമ്മർദ്ദം നിങ്ങളുടെ മുഖത്ത് പ്രകടമാകും. സമ്മർദ്ദും കുറയ്ക്കാൻ നടക്കുക, ഡയറി എഴുതുക, അല്ലെങ്കിൽ വെറുതെ ശ്വസിക്കുക.
2. വളരെ വൈകി ഉറങ്ങുന്നത്-
ഉറങ്ങുമ്പോഴാണ് നമ്മുടെ ചർമ്മം സ്വയം അതിനെ പുതുക്കിപ്പണിയുന്നത്. അതിനാൽ എല്ലാ രാത്രിയിലും 7 മുതൽ 8 മണിക്കൂർ വരെ നല്ല ഉറക്കം നിർബന്ധമാണ്.
3. അമിതമായി ജങ്ക് ഭക്ഷണം കഴിക്കുന്നത്-
പഞ്ചസാരയുടെ അമിത ഉപയോഗം ചർമ്മത്തിൽ ചുളിവുകൾക്ക് കാരണമാവുന്നു. പച്ചക്കറികളും വെള്ളവും കൂടുതലായി കഴിക്കുക.
4. സൺസ്ക്രീൻ ഉപയോഗിക്കാത്തത്-
അൾട്രാ വയലറ്റ് രശ്മികൾ നിങ്ങളെ വേഗത്തിൽ വാർദ്ധക്യത്തിലേക്ക് തള്ളിവിടും. വീടിനുള്ളിൽ പോലും ദിവസവും സൺസ്ക്രീൻ ഉപയോഗിക്കുക.
5. അമിതമായ പുകവലി/മദ്യപാനം പോലുള്ളവ-
ഇത് നിങ്ങളുടെ ചർമ്മത്തിൽ നിർജ്ജലീകരണം സംഭവിക്കാനും മങ്ങാനും കാരണമാകുന്നു.
(ശ്രദ്ധിക്കുക, പൊതുവായ വിവരങ്ങളാണിത്, ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം മാത്രം ജീവിതശൈലിയിൽ മാറ്റംവരുത്തുക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: expert tips on maintaining youthful appearance and wellbeing
Published: 11 Jul 2025, 02:34 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented