ചർമ്മത്തിന്റെ ആരോഗ്യവും നമ്മൾ കഴിക്കുന്ന ഭക്ഷണവും തമ്മിൽ വലിയ ബന്ധമാണുള്ളത്. ന്യൂയോർക്കിലെ ഡെർമറ്റോളജിസ്റ്റായ ഡോ. മിഷേൽ ഹെൻറിയുടെ അഭിപ്രായപ്രകാരം, മെഡിറ്ററേനിയൻ ഡയറ്റ് മാതൃകയിലുള്ള പോഷകസമൃദ്ധമായ ഭക്ഷണക്രമം ചർമ്മകോശങ്ങളെ സംരക്ഷിക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും. ഒലീവ് ഓയിൽ, വാൽനട്ട്, ഫ്ലാക്സ് സീഡ് എന്നിവയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ചർമ്മത്തിന്റെ സംരക്ഷണ പാളിയെ അകത്തുനിന്ന് ശക്തിപ്പെടുത്തുന്നു. കൂടാതെ, ബെറികളിലെയും വിവിധ പച്ചക്കറികളിലെയും ആന്റിഓക്‌സിഡന്റുകൾ ചർമ്മകോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ഫലപ്രദമായി പ്രതിരോധിക്കുന്നു.
ഗ്രീക്ക് യോഗർട്ട് കുടലിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും മികച്ചതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കുന്ന ധാന്യങ്ങളും, ഇൻസുലിൻ വർദ്ധനവ് തടയാനായി ഗ്രിൽഡ് ചിക്കൻ, മത്സ്യം, പയറുവർഗ്ഗങ്ങൾ തുടങ്ങിയ ലോ-ജിഐ പ്രോട്ടീനുകളും ഈ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
Also Read
ചർമ്മത്തിന്റെ സൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ ചില ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാര ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുകയും, മുഖക്കുരുവിനും ചുളിവുകൾക്കും കാരണമാവുകയും ചെയ്യും. ഇൻസുലിൻ പെട്ടെന്ന് വർദ്ധിക്കാൻ ഇടയാക്കുന്ന സംസ്കരിച്ച കാർബോഹൈഡ്രേറ്റുകളും ചർമ്മത്തിന്റെ ആരോഗ്യത്തിന് ഹാനികരമായതിനാൽ പരമാവധി ഒഴിവാക്കേണ്ടതാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mediterranean diet helps protect skin cells and reduce signs of aging., Healthy fats from olive oil, walnuts, and flaxseeds strengthen the skin barrier., Antioxidants in berries and vegetables fight free radicals., Processed foods and sugary items cause acne and wrinkles and should be avoided.
Published: 18 Aug 2026, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented