മറ്റൊരു പുതുവര്‍ഷംകൂടി പുലരുകയാണ്. ഈ വര്‍ഷം നമുക്ക് ചില കാര്യങ്ങള്‍ തീരുമാനിച്ചാലോ? ചില പുതിയ ശീലങ്ങള്‍ തുടങ്ങാം, ആരോഗ്യത്തിന് ദോഷകരമായത് ഒഴിവാക്കുകയും ചെയ്യാം.
To advertise here,
ഇവ ഉപേക്ഷിക്കാം
- അമിതമായ അന്നജം.
- ഉദാസീനമായ ജീവിതശൈലി.
- അമിതവണ്ണം.
- മദ്യപാനം, പുകയില പോലുള്ള ലഹരി ഉപയോഗം തീര്‍ത്തും വേണ്ട.
- വെള്ളം കുടിക്കാന്‍ മറക്കുന്ന സ്വഭാവം.
- രാത്രിവൈകിയുള്ള ഭക്ഷണം. കലോറി കൂടിയ അത്താഴം.
- ഉറക്കക്കുറവ്.
- മാനസികസമ്മര്‍ദം.
- അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര സിറപ്പ് എന്നിവ അടങ്ങിയ പ്രൊസസ്ഡ് ഭക്ഷണം അമിതമായി ഉപയോഗിക്കുന്നത്.
- അനാവശ്യമായി മരുന്നുകഴിക്കുന്ന ശീലം.
ശീലിക്കാം ഇക്കാര്യങ്ങള്‍
- ഉറങ്ങാം കുറഞ്ഞത് ആറുമുതല്‍ എട്ടുമണിക്കൂര്‍ വരെ.
- വ്യായാമം നിര്‍ബന്ധം. രാവിലെയോ വൈകിട്ടോ കുറഞ്ഞത് 30 മിനിറ്റ്. ആഴ്ചയില്‍ ആറ് ദിവസമെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ നല്ലത്.
- രാവിലെ വെറും വയറ്റില്‍ തുടങ്ങി, കിടക്കുന്നത് വരെ കുറഞ്ഞത് രണ്ടരലിറ്ററെങ്കിലും ശുദ്ധജലം കുടിക്കണം.
- ഭാരം ബി.എം.ഐ.ചാര്‍ട്ട് പ്രകാരം കുറച്ചു കൊണ്ടുവരാന്‍ ശ്രമം നടത്തുക.
- ആഹാരത്തില്‍ അമിതകലോറിയുള്ള വിഭവങ്ങള്‍ കുറയ്ക്കാം.
- കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ അല്ലാത്ത കലോറികുറഞ്ഞ പച്ചക്കറികള്‍ വേവിച്ചും അല്ലാതെയും കഴിക്കാം.
- പ്രോട്ടീന്‍ അടങ്ങിയ ആഹാരം മൂന്നുനേരവും കഴിക്കാന്‍ ശ്രമിക്കാം.
- ഉച്ചമയക്കം കഴിയുന്നതും ഒഴിവാക്കുക.
- അമിതമായി ടെന്‍ഷന്‍ വേണ്ട. മാനസികസമ്മര്‍ദം കുറയ്ക്കാന്‍ ശ്രമിക്കാം.
- നിങ്ങളുടെ കുടുംബഡോക്ടറെ ഇടയ്ക്ക് കാണുക. ജീവിത ശൈലീരോഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ അതു തടയാനുള്ള വഴികള്‍ തേടുക.
Content Highlights: health tips for new year
Published: 29 Dec 2023, 02:22 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented