
സിനിമയിലെ മിന്നും താരങ്ങള്‍ സര്‍ജറികളിലൂടെ ശരീരഭാരം കുറയ്ക്കുന്നതും പുതിയ കാലത്തെ ട്രെന്‍ഡായി മാറികഴിഞ്ഞു. അമിതവണ്ണം അനാരോഗ്യകരമാണ്. അത് അമിത രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, സന്ധിവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ ഭാരം കുറച്ച് ആരോഗ്യത്തോടെയിരിക്കാനാണ് ഏവരും ശ്രമിക്കുന്നത്. തടി കുറയ്ക്കാന്‍ പല വഴികളുണ്ട്. അതില്‍ പ്രധാനം ഡയറ്റിങ്തന്നെ. മറ്റൊന്ന് വ്യായാമമാണ്.
ചിലര്‍ക്ക് ഈ രണ്ട് വഴികളും ഫലപ്രദമാകണമെന്നില്ല. പ്രത്യേകിച്ച് ബി.എം.ഐ. (ബോഡി മാസ് ഇന്‍ഡെക്‌സ്) 35-ന് മുകളിലുള്ളവര്‍ക്ക്. പ്രമേഹം, ഹൃദ്രോഗം എന്നീ രോഗമുള്ളവര്‍ക്കും ഡയറ്റിങ്ങിലൂടെയും വ്യായാമത്തിലൂടെയും ഭാരം കുറയ്ക്കാന്‍ കഴിയാതെവരാം. തടി കുറയ്ക്കാനുള്ള ശസ്ത്രക്രിയകള്‍ അത്തരക്കാര്‍ക്കുള്ളതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കംചെയ്യാനുള്ള ബാരിയാട്രിക് സര്‍ജറികള്‍ ഇപ്പോള്‍ സാധാരണമായിക്കഴിഞ്ഞു. ലിപ്പോസക്ഷന്‍, ബാരിയാട്രിക് സര്‍ജറി എന്നീ ശസ്ത്രക്രിയാരീതികളാണ് അമിതവണ്ണത്തിന് നിര്‍ദേശിക്കപ്പെടുന്നത്.
ലിപ്പോസക്ഷന്‍
Also Read
ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ വലിച്ചെടുത്ത് അമിതവണ്ണം കുറയ്ക്കുകയാണ് ഇതില്‍ ചെയ്യുന്നത്. കൊഴുപ്പുമുഴകളായ 'ലിപ്പോമ'കളെ നീക്കംചെയ്താണ് ഇത് സാധിക്കുന്നത്. ശരീരത്തിന് ആകാരവടിവ് ലഭിക്കാനും പുരുഷന്മാരിലെ സ്തനങ്ങളുടെ അമിത വലുപ്പം കുറയ്ക്കാനുമെല്ലാം ലിപ്പോസക്ഷന്‍ ഫലപ്രദമാണ്.
- കൊഴുപ്പ്, പ്രത്യേക മരുന്നുകള്‍ കുത്തിവെച്ച് ദ്രാവകരൂപത്തിലാക്കുകയാണ് ആദ്യം ചെയ്യുന്നത്.
- പിന്നീട് മൈക്രോവാസ്‌കുലാര്‍ സര്‍ജന്റെ നേതൃത്വത്തില്‍ ഉചിതമായ ഭാഗത്ത് ചെറുസുഷിരം ഉണ്ടാക്കികൊഴുപ്പ് വലിച്ചെടുക്കുന്നു.
- ഒരുതവണ അഞ്ച് ലിറ്റര്‍ കൊഴുപ്പില്‍ കൂടുതല്‍ എടുത്താല്‍ രക്തസമ്മര്‍ദം കുറയാനും രക്തചംക്രമണത്തിന് തടസ്സം സംഭവിക്കാനും ഇടയുണ്ട്.
ബാരിയാട്രിക് സര്‍ജറി
പൊതുവേ അമിതവണ്ണത്തിന് സ്വീകരിക്കുന്ന ചികിത്സാരീതിയാണ് ബാരിയാട്രിക് സര്‍ജറി. പ്രമേഹം, വന്ധ്യത, ഹൃദ്രോഗം, സ്ട്രോക്, രക്താതിസമ്മര്‍ദം, ഫാറ്റി ലിവര്‍, കൂര്‍ക്കംവലി തുടങ്ങിയ രോഗാവസ്ഥകള്‍ക്കുകൂടി ഇത് ഫലപ്രദമാണ്. ഗ്യാസ്ട്രിക് ബൈപാസ്, സ്ലീവ് ഗ്യാസ്ട്രക്ടമി എന്നിവയാണ് പ്രധാനമായും ബാരിയാട്രിക് സര്‍ജറിയില്‍ ഉള്‍പ്പെടുന്നത്.
- കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍വേണ്ടി ചെയ്യുന്ന ശസ്ത്രക്രിയ എന്ന് വിശേഷിപ്പിക്കാം
- ആമാശയത്തിന്റെ ഒരുഭാഗം മുറിച്ചുമാറ്റുകയാണ് ഇതില്‍ ചെയ്യുന്നത്.
- ഭക്ഷണം എത്തിച്ചേരുന്ന ചെറുകുടലിന്റെ ഭാഗം ചെറുതാവുന്നതോടെ ഉള്ളിലെത്തുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നു.
- ഉദാഹരണത്തിന് നേരത്തേ 6 ഇഡ്ഡലി കഴിച്ച വ്യക്തിക്ക് ശസ്ത്രക്രിയയ്ക്കുശേഷം ഒരു ഇഡ്ഡലി മാത്രമേ കഴിക്കാന്‍സാധിക്കുകയുള്ളൂ. ശരീരത്തിന് അത്രമാത്രമേ ആവശ്യമുള്ളൂ. ഈ രീതിയില്‍ ശരീരഭാരം കുറയും.
സ്ലീവ് ഗ്യാസ്ട്രക്ടമി എന്ന ശസ്ത്രക്രിയയാണ് ബാരിയാട്രിക്സിലെ രണ്ടാമത്തെ പ്രധാന രീതി. ആമാശയത്തിന്റെ എണ്‍പതുശതമാനം നീക്കംചെയ്യുന്നു. പിന്നീട് നീളമുള്ള ട്യൂബ് പോലെയുള്ള ഒരു സഞ്ചി മാത്രമാണ് അവശേഷിക്കുക. ഈ ചെറിയ വയറിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ആഹാരത്തിന്റെ അളവും സ്വാഭാവികമായി കുറയും. ഇത് വിശപ്പിനെ നിയന്ത്രിക്കുന്ന ഗ്രെലിന്‍ ഹോര്‍മോണിന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തി വിശപ്പ് കുറയുന്നു. ഏതുതരം ശസ്ത്രക്രിയ ആയാലും ഭക്ഷണനിയന്ത്രണം, വ്യായാമം എന്നിവ തുടരണം. എങ്കില്‍ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.
ജീവിത ശൈലി പ്രധാനം..
ജീവിതശൈലിനിയന്ത്രണത്തിലൂടെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതുതന്നെയാണ് ഏറ്റവും ഉചിതം. ഇത് ഫലപ്രദമാകാതെവരുമ്പോള്‍ മാത്രമേ ശസ്ത്രക്രിയകളെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ.
- ആഹാരം മിതമായി കഴിക്കാം.
- എണ്ണപ്പലഹാരങ്ങള്‍, ബേക്കറിവിഭവങ്ങള്‍, മൈദ എന്നിവ കുറയ്ക്കണം.
- നാരുകള്‍ അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളമായി കഴിക്കണം.
- നോണ്‍വെജ് ഒരുനേരമായി കുറയ്ക്കാം. അതും കറിയായി മതി.
- രാത്രിഭക്ഷണം ഒന്‍പതിനുമുന്‍പ് കഴിക്കണം.
- ഡയറ്റിങ് എന്നാല്‍ പട്ടിണികിടക്കലല്ല.
- ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കണം.
- കൃത്യമായ ഇടവേളകളില്‍ ബി.പി., പ്രമേഹം, കൊളസ്ട്രോള്‍, ലിവര്‍ ഫങ്ഷന്‍, തൈറോയ്ഡ് പരിശോധനകള്‍ ചെയ്യണം.
- ദിവസം രണ്ട്-മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം.
Content Highlights: health tip about weight losing surgery
Published: 11 Jul 2023, 09:38 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented