ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്താകെ ഹൃദയാഘാതം മൂലം സംഭവിക്കുന്ന മരണങ്ങളിൽ 20 ശതമാനത്തോളവും ഇന്ത്യയിലാണ്. രാജ്യത്ത് ഓരോ വർഷവും ഏകദേശം 28.6 ലക്ഷം പേരാണ് ഹൃദയ-രക്തധമനീ സംബന്ധമായ രോഗങ്ങൾ കാരണം മരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ നാലിലൊന്ന് എന്ന നിരക്കിൽ ഹൃദ്രോഗം മരണകാരണമായി മാറുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
രാജ്യത്ത് ഹൃദയ-രക്തധമനി സംബന്ധമായ രോഗങ്ങൾ മൂലമുണ്ടാകുന്ന ആകെ മരണങ്ങളിൽ ഏകദേശം 62 ശതമാനവും 40-നും 69-നും ഇടയിൽ പ്രായമുള്ളവരിലാണ്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, മാനസിക സമ്മർദ്ദം, മറ്റ് ജീവിതശൈലീ ഘടകങ്ങൾ എന്നിവയാണ് വർധിച്ചുവരുന്ന ഹൃദ്രോഗമരണനിരക്കിന് കാരണമാകുന്നത്.
Also Read
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഒറ്റയടിക്ക് ചെയ്യാവുന്ന കാര്യങ്ങളൊന്നുമില്ല. എന്നാൽ ഹൃദയാഘാതസാധ്യതകൾ കുറയ്ക്കുന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് പറയുകയാണ് ഹാർട്ട് സർജനായ ഡോ.ജെറിമി ലണ്ടൻ. ഇതിനായി ജീവിതശൈലിയിൽ അഞ്ച് പ്രധാന മാറ്റങ്ങൾ വരുത്തേണ്ടതുണ്ടതുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.
'60 സെക്കൻഡോ അതിൽ കുറവോ സമയത്തിനുള്ളിൽ ഹൃദയാഘാതം എങ്ങനെ തടയാം എന്ന് ഒരു ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനോട് ചോദിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
ഹൃദയ-രക്തധമനികളുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ, പുകവലിയിൽ നിന്നും വിട്ടുനിൽക്കണം. അതിനൊപ്പം വീട്ടിലിരുന്ന് തന്നെ രക്തസമ്മർദ്ദം കൃത്യമായി നിരീക്ഷിക്കേണ്ടതും അത്യാവശ്യമാണ്. കൂടാതെ കൊളസ്‌ട്രോളും ഷുഗർ നിലയും കൃത്യമായി പരിശോധിക്കണം. മാറ്റം വരുത്തേണ്ട അഞ്ച് ജീവിതശൈലികൾ ഇങ്ങനെ.
പുകവലി ഒഴിവാക്കണം
ഏത് തരത്തിലുള്ള പുകവലിയും ഒഴിവാക്കണം. അതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറയുന്നു.
രക്തസമ്മർദം പരിശോധിക്കുക
രക്തസമ്മർദം ഉയർന്നിട്ടാണോ എന്ന് നോക്കണം. ഉയർന്ന രക്തസമ്മർദം രക്തക്കുഴലുകൾക്ക് പ്രശ്‌നമാണ്. വീട്ടിൽവെച്ച് തന്നെ രക്തസമ്മർദം പരിശോധിക്കാം.
പഞ്ചസാര കുറയ്ക്കണം
ഡോ.ജെറിമിയുടെ അഭിപ്രായത്തിൽ,
ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് തീരെ പരിമിതപ്പെടുത്തുകയോ കുറയ്ക്കുകയോ വേണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ഒരേപോലെ നിലനിർത്താൻ ഇത് സഹായിക്കും.
കൊളസ്‌ട്രോൾ നിയന്ത്രിക്കണം
''ഇത് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് എനിക്കറിയാം. അതിനാൽ നിങ്ങളുടെ കൊളസ്‌ട്രോൾ പരിശോധനാഫലങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം''.
ഏകാന്തത ഒഴിവാക്കുക
ഹൃദ്രോഗത്തിനുള്ള ശക്തമായൊരു കാരണം സാമൂഹികബന്ധങ്ങളില്ലാത്തതാണെന്ന് അദ്ദേഹം പറയുന്നു. ഒറ്റപ്പെടലും ഏകാന്തതയും ഒഴിവാക്കി, നല്ലൊരു സാമൂഹികബന്ധം കെട്ടിപ്പടുക്കുന്നതും ഹൃദയാരോഗ്യത്തിന് നല്ലതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Quit smoking immediately to reduce cardiovascular risk. Monitor blood pressure regularly at home. Reduce sugar intake to maintain stable blood glucose levels
Published: 17 Jul 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented