'മാർഗരിറ്റ വിത്ത് എ സ്ട്രോ', 'യെ ജവാനി ഹേ ദീവാനി', 'ഗള്ളി ബോയ്', 'ദേവ് ഡി'തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ ഇന്ത്യൻ-ഫ്രഞ്ച് നടിയാണ് കൽക്കി കൊച്‌ലിൻ. സംവിധായികയും എഴുത്തുകാരിയും കൂടിയാണവർ. 2020-ലാണ് കൽക്കിക്ക് മകൾ സപ്ഫോ ജനിക്കുന്നത്. ഇസ്രായേലി സംഗീതജ്ഞൻ ഗൈ ഹെർഷ്‍ബർഗാണ് അവരുടെ പങ്കാളി. അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ മകളെ വളർത്തുമ്പോഴുള്ള അനുഭവങ്ങൾ കൽക്കി തുറന്നുപറഞ്ഞു.
ശക്തയായ ഒരു പെൺകുട്ടിയെ വളർത്തുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് അവതാരക ചോദിച്ചപ്പോൾ, അതിനെക്കുറിച്ച് എപ്പോഴും ചിന്തിക്കാറുണ്ടെന്നാണ് കൽക്കി പ്രതികരിച്ചത്. ചിലപ്പോൾ രാജകുമാരിയെപ്പോലെ ആകാൻ അവൾ ആഗ്രഹിക്കുന്നു, ചിലപ്പോൾ തനിക്ക് ഭംഗിയില്ല, താൻ വിരൂപയാണ് (I am not pretty, I am ugly) എന്നൊക്കെ പറയും, അവളങ്ങനെ പറയുമ്പോൾ ഹൃദയം തകർന്നുപോകും, ആദ്യമായി മകൾ സ്വയം കാണാൻ ഭംഗിയില്ലെന്ന് പറഞ്ഞപ്പോൾ, തീർച്ചയായും ഉണ്ട്, നീ സൂര്യപ്രകാശം പോലെയാണ്. എനിക്കറിയുന്നതിൽ വെച്ച് ഏറ്റവും സുന്ദരിയായ വ്യക്തിയാണ് നീ എന്നൊക്കെ പറഞ്ഞ് അവളെ പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷേ മകൾ അത് അംഗീകരിച്ചില്ലെന്നും, വാശി പിടിക്കാൻ തുടങ്ങിയെന്നും കൽക്കി പറഞ്ഞു. എന്തുകൊണ്ടാണ് മകൾ സ്വയം "വിരൂപ"യെന്ന് വിളിക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിച്ചു, തന്റെ ശരീരത്തിലെ ഏത് ഭാഗമാണ് അങ്ങനെ തോന്നുന്നതെന്ന് അവളോട് ചോദിച്ചു. വലിയ വയറുള്ള, വിചിത്രമായ നീളൻ മൂക്കുള്ള ആനകളെക്കുറിച്ച് സംസാരിച്ചു, അവയെ സപ്ഫോ "മനോഹരം" എന്നാണ് വിശേഷിപ്പിച്ചത്. കുട്ടികൾ ചെറുപ്പത്തിൽ തോന്നുന്ന വികാരങ്ങളെ വിശദീകരിക്കുന്നത് പ്രധാനമാണ്. അവരെന്തുകൊണ്ട് അങ്ങനെ ചിന്തിക്കുന്നതെന്ന് മാതാപിതാക്കൾക്ക് മനസ്സിലാക്കാൻ ഇത് സഹായിക്കും, പ്രത്യേകിച്ച് അവർക്ക് സ്വയം ബോധം വരുമ്പോൾ.
Also Read
മാത്രമല്ല, ആൺകുട്ടികളെ വളർത്തുന്നതിലും വലിയ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. കരയാനും അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനുമൊക്കെ അവർക്കും കഴിയണം. അതും മാതാപിതാക്കൾക്കുള്ള കഠിനമായ ജോലിയാണ്. മുതിർന്നവർ കാണിക്കുന്ന മാതൃകകളിൽ നിന്നാണ് കുട്ടികൾ പഠിക്കുന്നത്. അതിനാൽ മാതാപിതാക്കൾ എങ്ങനെ പെരുമാറുന്നു എന്നത് വലിയ വ്യത്യാസമുണ്ടാക്കുമെന്നും കൽക്കി ചൂണ്ടിക്കാട്ടി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kalki Koechlin discusses the emotional challenge of her daughter calling herself ugly., The importance of validating children's feelings rather than dismissing them., Using relatable examples like animals to teach children about beauty and individuality., Emphasis on raising boys to be emotionally expressive and aware., The role of parents as behavioral role models for their children.
Published: 17 Jul 2026, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented